Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നിസ്സാരമായി ഒന്നുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2019, 03:30 am IST
inSamskriti

മക്കളേ, 

ഈ ലോകത്തില്‍ നിസ്സാരമായി ഒന്നുമില്ല. എല്ലാറ്റിനും അതാതിന്റെ സ്ഥാനത്ത് പ്രാധാന്യമുണ്ട്. ഈ സത്യം തിരിച്ചറിയാതെ ചിലതിനൊക്കെ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാതിരിക്കുന്നതാണ് ജീവിതത്തിലെ പല പരാജയങ്ങള്‍ക്കും കാരണം. 

ഒരു കൊച്ചു സ്‌ക്രൂ ഇളകിയിരുന്നാല്‍ വിമാനം തകരാറിലാകാനും, യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകാനും അതു കാരണമാകാം. ഒരു പക്ഷി വന്ന് വിമാനത്തിലിടിച്ചാല്‍, വിമാനം തകരുവാന്‍ ആ ആഘാതം മതിയാകും. അതുകൊണ്ട് ഒന്നിനെയും നിസ്സാരമായി കരുതാനാവില്ല. 

‘സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കാന്‍ നമ്മള്‍ വഴി  ഉണ്ടാക്കരുത്’ എന്ന് പറയും. ചെറിയ കാര്യങ്ങളിലുള്ള അശ്രദ്ധയാണ് വലിയ നാശം വിതയ്‌ക്കുന്നത്. വള്ളത്തിലുള്ള ചെറിയൊരു ദ്വാരം ഉടന്‍ അടച്ചില്ലെങ്കില്‍ ഉണ്ടാവുന്ന വലിയ അപകടം ഇതിനു ഉദാഹരണമാണ്. ചെറുതാണെന്ന കാരണംകൊണ്ട് പ്രശ്‌നങ്ങളെ നിസ്സാരമായി കാണാതെ വേണ്ടപോലെ ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ കഴിയും. 

ചെറിയ കാര്യങ്ങളില്‍പോലും കാട്ടുന്ന ശ്രദ്ധയും ക്ഷമയുമാണു നമ്മളെ വലിയ വിജയങ്ങളിലേയ്‌ക്കു നയിക്കുന്നത്. ചെറുതില്‍നിന്നാണു വലുതു നേടുന്നത്. 

ഒരിടത്തു് ഒരു ഡോക്ടറുണ്ടായിരുന്നു. പ്രായംകൊണ്ടും അനുഭവംകൊണ്ടും പക്വതയാര്‍ജ്ജിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഒരു ദിവസം അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു വെപ്രാളത്തോടെ പറഞ്ഞു, ”സര്‍! ഒരു രോഗിയെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. അയാള്‍ എങ്ങനെയോ ഒരു ചെറിയ പന്തു വിഴുങ്ങി. അതു തൊണ്ടയില്‍ കുടുങ്ങിയിരിക്കുകയാണ്. രോഗി ശ്വാസംമുട്ടി മരിക്കാറായി. എന്തുചെയ്യണമെന്ന് എനിക്കൊരു എത്തുംപിടിയും കിട്ടുന്നില്ല. എന്തെങ്കിലും ഒരു മാര്‍ഗ്ഗം വേഗം പറഞ്ഞുതരൂ!” മുതിര്‍ന്ന ഡോക്ടര്‍ അല്പസമയം നിശ്ശബ്ദനായിരുന്നു. എന്നിട്ടു പറഞ്ഞു, ”ഒരു കാര്യംചെയ്യൂ. ഒരു തൂവലെടുത്ത് അയാളെ നന്നായിട്ടൊന്ന് ഇക്കിളിപ്പെടുത്തൂ.” അല്പം കഴിഞ്ഞ് ജൂനിയര്‍ ഡോക്ടര്‍ വീണ്ടും വിളിച്ചു. അയാള്‍ സന്തോഷത്തോടെ പറഞ്ഞു, ”സര്‍, ഇക്കിളിപ്പെടുത്തിയപ്പോള്‍ രോഗി പൊട്ടിച്ചിരിച്ചു. അതോടെ പന്തു പുറത്തുവരുകയും ചെയ്തു.

അത്ഭുതമായിരിക്കുന്നു! ഈ വിദ്യ അങ്ങ് എവിടെനിന്നാണു പഠിച്ചത്?” മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു, ”രോഗിയുടെ അവസ്ഥ കേട്ടപ്പോള്‍ അന്നേരം എനിക്കു ഒരു ഉപായം തോന്നി. എന്തുചെയ്യണമെന്ന് അറിയാത്ത അവസരങ്ങളില്‍ യുക്തമായ എന്തെങ്കിലും ചെയ്യുക എന്നതാണ് എന്റെ രീതി.” ചെറുതും നിസ്സാരവും എന്നു തോന്നുന്ന തൂവല്‍ കൊണ്ടു് ഒരാളെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞതുപോലെ നമുക്കും ചെറിയ കാര്യങ്ങളിലൂടെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളില്‍ കാണിക്കുന്ന ശ്രദ്ധയും വിവേകവുമാണു ഒടുവില്‍ നമ്മളെ ഈശ്വരനിലേക്ക് എത്തിക്കുന്നത്. കാരണം നിസ്സാരമായ കാര്യങ്ങള്‍ക്കുപോലും  അര്‍ഹമായ പ്രാധാന്യം കൊടുക്കുന്നവരില്‍ ശ്രദ്ധയും വിവേകവും ഏകാഗ്രതയും വളരും.   ബാഹ്യമായ പ്രവര്‍ത്തികളില്‍ കാട്ടുന്ന ശ്രദ്ധ ആന്തരികമായ ശ്രദ്ധയിലേക്കു നയിക്കും. ആദ്ധ്യാത്മികത്തിലും ലോകജീവിതത്തിലും വിജയം നേടുവാന്‍ ഇതാവശ്യമാണ്. 

നമ്മള്‍ നമ്മുടെ സാധനങ്ങള്‍ അശ്രദ്ധയായി എവിടെയെങ്കിലും ഇട്ടാല്‍ ആവശ്യക്കാര്‍ അത് മോഷ്ടിച്ചുകൊണ്ടുപോകും. അപ്പോള്‍ സാധനം നഷ്ടപ്പെടാന്‍ ഇടയാക്കിയ തെറ്റും മോഷ്ടിക്കാന്‍ അവസരം ഉണ്ടാക്കിയ തെറ്റും നമ്മുടേതാണ്. മറ്റുള്ളവരെ പറഞ്ഞിട്ടു കാര്യമില്ല. നിറയെ ആളുകളുള്ള  വള്ളത്തില്‍ കായല്‍ കടക്കുന്നതുപോലെയാണ് ആത്മീയ യാത്ര. വള്ളം അല്‍പമൊന്നു ചരിഞ്ഞാല്‍ മതി അതില്‍ വെള്ളം കയറും. അതിനാല്‍ വള്ളം അക്കരെ എത്തുന്ന നിമിഷം വരെ എല്ലാവരും ശ്വാസം അടക്കിയിരിക്കണം. അത്ര ജാഗ്രതയില്ലെങ്കില്‍ ഏതു നിമിഷവും മുങ്ങാം. അതുപോലെ സംസാരസാഗരത്തിന്റെ മറുകര എത്തുന്നതുവരെ, അതായത് പൂര്‍ണ്ണത പ്രാപിക്കുന്നതുവരെ സാധകന്‍ ഓരോ ചുവടും വളരെ ശ്രദ്ധയോടെ വെക്കണം. വിവേകവും വൈരാഗ്യവും ശ്രദ്ധയും ഒരു നിമിഷംപോലും കൈവെടിയരുത്. ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ഭയക്കേണ്ട ആവശ്യമില്ല.                                                                               

മാതാ അമൃതാനന്ദമയി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.