ബ്രിസ്‌റ്റോള്‍: ലോകകപ്പില്‍ പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരം മഴ മൂലം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ഗ്രൗണ്ട് പരിശോധിച്ച ശേഷമാണ് അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം നല്‍കി. ഇതോടെ പാക്കിസ്ഥാനും ശ്രീലങ്കയ്‌ക്കും മൂന്ന് മത്സരങ്ങളില്‍ മൂന്ന് പോയിന്റായി.
















