Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താങ്ങും തണലുമായി വട്ടപ്പറമ്പില്‍ വലിയമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2019, 12:06 pm IST
in Samskriti

തിരുവിതാംകൂറിനോട് ചേരുന്നതിനു മുമ്പ് സ്വതന്ത്രനാട്ടു രാജ്യമായിരുന്നു കായംകുളം. അവിടെ പുതിയേടത്ത് ക്ഷേത്രത്തിനു സമീപം വട്ടപ്പറമ്പില്‍ എന്നൊരു നായര്‍ തറവാടുണ്ടായിരുന്നു. കായംകുളത്തു രാജാവിന്റെ മന്ത്രിസ്ഥാനവും ആയുധപരിശീലനത്തില്‍ ഗുരുസ്ഥാനവും സേനാനായകത്വവും ഈ കുടുംബത്തിനായിരുന്നു. കൂടാതെ വിവാഹബന്ധുത്വവുമുണ്ടായിരുന്നു. എല്ലാത്തരത്തിലും രാജാവിന്റെ സംരക്ഷണത്തില്‍  കഴിഞ്ഞുപോന്ന കുടുംബം. 

ഒരിക്കല്‍ ഈ കുടുംബത്തിലെ ഒരു വിഭാഗത്തോട് രാജാവിന് അപ്രീതിയുണ്ടായി. അതേത്തുടര്‍ന്ന് അവര്‍ക്ക് ആ പ്രദേശം വിട്ടുപോകേണ്ടി വന്നു. ബാക്കിയുള്ളവര്‍ രാജാവിനെ ആശ്രയിച്ചു അവിടെത്തന്നെ കഴിഞ്ഞു.  

ധൈര്യശാലികളും യുദ്ധവിദഗ്ധരുമായിരുന്നതിനാല്‍ അവര്‍ ചെറിയൊരു സൈന്യമുണ്ടാക്കി, കായംകുളത്തിനടുത്ത് കീരിക്കാട് എന്ന സ്ഥത്തിന്റെ കുറച്ചുഭാഗം സ്വാധീനപ്പെടുത്തി. 

അവിടെ കോട്ടകൊത്തളങ്ങളുണ്ടാക്കി, അതിനകത്ത് വലിയൊരു വീടും ക്ഷേത്രവുമെല്ലാം പണിതു. അവര്‍ കായംകുളത്തു രാജാവിനെ തെല്ലും അവര്‍  വകവെച്ചിരുന്നില്ല. കാലക്രമേണ നാടുവാഴികളുടെ പദവിയോളമെത്തി അവരുടെ സ്ഥാനമാനങ്ങള്‍. രാജാവിനും അവരോട് എതിര്‍ക്കാന്‍ ഭയമായിരുന്നു. 

വട്ടപ്പറമ്പില്‍ കുടുംബത്തില്‍ നിന്ന് പിരിഞ്ഞുപോന്ന ശേഷവും അവര്‍ ആ കുടുംബപ്പേര് ഉപേക്ഷിച്ചിരുന്നില്ല. കോട്ടയ്‌ക്ക് അകത്തുള്ള വീടെന്ന നിലയില്‍  കോട്ടയ്‌കകത്തു ഭവനം എന്നാണ് എന്നാണ് ആ വീട് അറിയപ്പെട്ടിരുന്നത്. 

തിരുവിതാംകൂറില്‍ വീര ഉദയമാര്‍ത്താണ്ഡവര്‍മയുടെ കാലശേഷം സാക്ഷാല്‍ മാര്‍ത്താണ്ഡവര്‍മ രാജ്യഭാരമേല്‍ക്കുന്നതുവരേയും ഇടപ്രഭുക്കന്മാരും എട്ടുവീട്ടില്‍ പിള്ളമാരുമൊക്കെ രാജകുടുംബത്തെ ദ്രോഹിക്കുന്നത് പതിവായിരുന്നു. ഇക്കാരണങ്ങളാല്‍  രാജകുടുംബങ്ങളിലുള്ളവര്‍ക്ക് പലപ്പോഴും അജ്ഞാതവാസം നടത്തേണ്ടി വന്നിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യത്തില്‍ ഒരിക്കല്‍ തിരുവിതാംകൂര്‍  മഹാരാജ്ഞി, ശത്രുഭയം നിമിത്തം അരിപ്പാട്ട് കരിപ്പാലില്‍ കോയിക്കലില്‍ താമസിച്ചിരുന്നു. കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ അമ്മയായിരുന്നു ആ രാജ്ഞി. കാര്‍ത്തിക തിരുനാളിന് ജന്മം നല്‍കിയത് അവിടെ വെച്ചായിരുന്നു. 

 മഹാരാജ്ഞിയും മകനും  അവിടെ താസിച്ചിരുന്ന കാലത്ത് കീരിക്കാട്ടു വട്ടപ്പറമ്പിലെ മുതിര്‍ന്ന സ്ത്രീ കരിപ്പാലില്‍ കോയിക്കലില്‍ പോകാറുണ്ടായിരുന്നു. മഹാരാജ്ഞിയും വട്ടപ്പറമ്പിലെ ആ വലിയമ്മയും പരിചയക്കാരായി. അജ്ഞാതവാസവും ദേശാടനവും നിമിത്തം  പലവിധ ബുദ്ധിമുട്ടുകളും രാജ്ഞിക്കുണ്ടായിരുന്നു. ഗുണവതിയായ വട്ടപ്പറമ്പില്‍ വലിയമ്മയാണ് അവരെ സഹായിച്ചിരുന്നത്. രാജ്ഞിക്ക്  പണവും നിത്യോപയോഗ സാധനങ്ങളുമെല്ലാം വലിയമ്മ നിര്‍ലോഭം നല്‍കി. 

കുഞ്ഞായിരുന്ന കാര്‍ത്തിക തിരുനാള്‍ ഒരിക്കല്‍ വട്ടപ്പറമ്പിലെ മുതിര്‍ന്ന സ്ത്രീയെ ചൂണ്ടി ഇതാരാണമ്മേ എന്നു ചോദിച്ചു. അതു നിന്റെ വലിയമ്മയാണെന്ന് രാജ്ഞി മകനോടു പറഞ്ഞു. അങ്ങനെയാണ് അവര്‍ വട്ടപ്പറമ്പില്‍ വലിയമ്മയായി അറിയപ്പെട്ടത്. 

രാജാവായ ശേഷവും കാര്‍ത്തിക തിരുനാള്‍ അവരെ അങ്ങനെയാണ് വിളിച്ചിരുന്നത്. ആ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് പിന്നീടത് സ്ഥാനപ്പേരായി. സ്വന്തം പുത്രനെപ്പോലെയാണ് വലിയമ്മ രാജകുമാരനെ കണ്ടിരുന്നത്. 

ഒരിക്കല്‍ പെരുവാളൂര്‍ അടിതിരി എന്നൊരു  ബ്രാഹ്മണന്‍ അത്താഴത്തിന് കരിപ്പാലില്‍ കോയിക്കലില്‍ എത്തിച്ചേര്‍ന്നു. രാജകുമാരന്‍ അദ്ദേഹത്തെ യഥോചിതം സ്വീകരിച്ച് അത്താഴം നല്‍കി. അതിനുശേഷം അദ്ദേഹം എവിടെനിന്നു വരുന്നു എന്നു തുടങ്ങിയ കുശലാന്വേഷണങ്ങള്‍ നടത്തി. താന്‍ ദരിദ്രനാണെന്നും ഒന്‍പത് പെണ്‍മക്കളുണ്ടെന്നും  അവരില്‍ ഒരാളെയെങ്കിലും വിവാഹം ചെയ്തയക്കാനുള്ള സഹായമഭ്യര്‍ഥിക്കാന്‍ മഹാരാജാവിനെ കാണാനായി തിരുവനന്തപുരത്ത് പോകുകയാണെന്നും പറഞ്ഞു. 

ഒന്‍പതു പേരേയും വിവാഹം ചെയ്തയക്കാന്‍ എത്രപണം വേണ്ടി വരുമെന്ന് രാജകുമാരന്‍ ചോദിച്ചു. ഒമ്പതിനായിരം പണമുണ്ടെങ്കില്‍ ഒരുവിധം കഴിച്ചു കൂട്ടാമെന്ന് നമ്പൂതിരി പറഞ്ഞു. ഇതു കേട്ട രാജകുമാരന്‍ വലിയമ്മയെ വിവരമറിയിച്ചു. വലിയമ്മ അപ്പോള്‍ തന്നെ പണക്കിഴികള്‍ കൊടുത്തു വിട്ടു. രാജകുമാരന്‍ അതത്രയും നമ്പൂതിരിക്കു നല്‍കി. അന്ന് കാര്‍ത്തിക തിരുനാളിന് വെറും ഒമ്പതു വയസ്സുമാത്രമായിരുന്നു പ്രായം. 

മഹാരാജ്ഞിയും മകനും അരിപ്പാട്ട് താമസിക്കുന്ന വിവരം വൈകാതെ എട്ടുവീട്ടില്‍പിള്ളമാരും മാടമ്പിമാരുമാരുമൊക്കെ അറിഞ്ഞു. അവര്‍ രാജ്ഞിയേയും രാജകുമാരനേയും സംഹരിക്കാനിറങ്ങി. ഇക്കാര്യം ചാരന്മാര്‍ മുഖേന രാജ്ഞി അറിഞ്ഞു. രാജ്ഞി വലിയമ്മയെ ആളയച്ചു വരുത്തി. ഉടനെ രാജ്ഞിയേയും മകനേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് അയയ്‌ക്കാന്‍ തീരുമാനിച്ചു. 

 പ്രബലനായിരുന്ന മാമ്പള്ളിത്തമ്പുരാന്റെ സഹായം ആവശ്യപ്പെട്ട് വലിയമ്മ ഭൃത്യന്മാരെ ചെങ്ങന്നൂര്‍ക്ക് വിട്ടു. അതിനുശേഷം വിലയമ്മയും രാജ്ഞിയും രാജകുമാരനും മേനാവിലും സൈനികരും ഭൃത്യന്മാരും ചുറ്റിലുമായി ചെങ്ങന്നൂര്‍ക്ക് പുറപ്പെട്ടു. ചെങ്ങന്നൂരിനടുത്ത് ബുധനൂരില്‍ എത്തിയപ്പോഴേക്കും പിള്ളമാരും മാടമ്പിമാരും അവിടെയെത്തി. ശത്രുക്കളെത്തുന്നതിന് തൊട്ടുമുമ്പ് വലിയമ്മ, രാജ്ഞിയേയും മകനേയും മേനാവില്‍ നിന്ന് പുറത്തിറക്കി, ദാസിയും മകനുമാണെന്ന രൂപേണ മേനാവിന് അകമ്പടി സേവിക്കാന്‍ പറഞ്ഞു. ശത്രുക്കള്‍ കാര്യമറിയാതെ മേനാവിനു നേരെ കല്ലേറു തുടങ്ങി. ദാസിയും മകനുമാണെന്നു കരുതി അവര്‍ രാജ്ഞിയേയും മകനേയും ഉപദ്രവിച്ചില്ല. കല്ലേറില്‍ വലിയമ്മയ്‌ക്ക് പരിക്കേറ്റെങ്കിലും അവര്‍ അതെല്ലാം സഹിച്ച് മേനാവിലിരുന്നു. അന്ന് വലിയമ്മയുടെ കൗശലം കൊണ്ടുമാത്രമാണ് രാജ്ഞിയും മകനും രക്ഷപ്പെട്ടത്. 

(തുടരും)  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.