വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് സമീപം ഇന്ത്യക്കാരന് തീ കൊളുത്തി മരിച്ചു. മേരി ലാന്‍ഡ് ബെതെസ്ഡയില് താമസക്കാരനായ അര്‍ണവ് ഗുപ്ത(33)യാണ് മരിച്ചത്.
പൊള്ളലെറ്റ അര്‍ണവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് യുഎസ് പാര്‍ക്ക് പോലീസ് അറിയിച്ചു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് പാര്‍ക്ക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അര്‍ണവിനെ കാണാനില്െന്ന് ഇദ്ദേഹത്തിന്റെ കുടുംബം ബുധനാഴ്ച രാവിലെ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: