ദുബായ്: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കും ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. ടീമുകളില്‍ ഇംഗ്ലണ്ട് തന്നെയാണ് മുന്നില്‍. ഇന്ത്യ രണ്ടാം സ്ഥാനത്തും.
ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ 890 പോയിന്റുമായാണ് കോഹ് ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 839 പോയിന്റ്. ന്യൂസിലന്‍ഡിന്റെ റോസ് ടെയ്‌ലര്‍ 830 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 774 പോയിന്റുമായാണ് ജസ്പ്രീത് ബുംറ ഒന്നാം റാങ്കിലെത്തിയത്. ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്് (759), അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്‍ (747) എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് റാങ്കുകളില്‍. ഇന്ത്യയുടെ കുല്‍ദീപ് യാദവ് ഏഴാം സ്ഥാനവും യുസ്‌വേന്ദ്ര ചഹല്‍ എട്ടാം സ്ഥാനം നേടി.
ടീമുകളുടെ റാങ്കിങ്ങില്‍ ഇംഗ്ലണ്ട് 125 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 121 പോയിന്റുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കാണ് മൂന്നാം സ്ഥാനം. 115 പോയിന്റ്. നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ 109 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
















