ലണ്ടന്‍: ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തുമെന്ന്് ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണ്‍. സ്്റ്റീവ് സ്മിത്തും ഡേവിഡ് വാണറും തിരിച്ചെത്തിയതോടെ ടീം ശക്തമായി. ജുലൈ 14ന് ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസ്‌ട്രേലിയ കീരീടം സ്വന്തമാക്കുമെന്ന് വോണ്‍ പറയുന്നു.
ഓസ്‌ട്രേലിയയെ എല്ലാവരും എഴുതി തള്ളി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ മോശം പ്രകടനമാണ് ഇതിനു കാരണം. പക്ഷെ ഒന്ന് രണ്ട് മാസമായി ടീം മികവ് കാട്ടിവരികയാണ്. ഇംഗ്ലണ്ടിനും ഇന്ത്യക്കുമാണ് എല്ലാവരും സാധ്യത കല്‍പ്പിക്കുന്നത്. അടുത്തിടെ അവരുടെ പ്രകടനം വിലയിരുത്തിയാണിത്. പക്ഷെ ചരിത്രം പരിശോധിച്ചാല്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയ മികച്ച പ്രകടനം കാഴചവെച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഓസീസാണ് കിരീടം നേടിയത്. അവസാന ആറു ലോകകപ്പുകളില്‍ നാലു തവണയും ഓസ്‌ട്രേലിയയാണ് ചാമ്പ്യന്മാരായത്. ഇത്തവണ അവര്‍ കിരീടം പിടിക്കുമെന്നാണ് എന്റെ വിശ്വാസം.
ശക്തരായ ഇന്ത്യയേയും ഇംഗ്ലണ്ടിനെയും മറികടന്നാലേ ഓസീസിന് കിരീടം നേടാനാകൂ. സ്മിത്തും വാര്‍ണറും തിരിച്ചെത്തിയതോടെ ഓസ്‌ട്രേലിയ മികച്ച ടീമായി കഴിഞ്ഞു. എത് ടീമിനെയും തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് വോണ്‍ കൂട്ടിച്ചേര്‍ത്തു.
















