ന്യൂദല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പിലെ 37 കളിക്കാരില്‍ നിന്ന് ആറു പേരെ മുഖ്യ പരിശീലകന്‍
ഇഗോര്‍ സ്റ്റിമാച്ച് ഒഴിവാക്കി. വിശാല്‍ കെയ്്ത്ത്, ഗുര്‍മന്‍പ്രീത് സിങ്, നന്ദന കുമാര്‍, റിഡീം ടാങ്, വിക്രം ജിത്ത് സിങ്, സുമീത് പാസി എന്നിവരെയാണ് ഒഴിവാക്കിയത്.
തായ്‌ലന്‍ഡില്‍ ജൂണ്‍ അഞ്ചു മുതല്‍ എട്ട് വരെ നടക്കുന്ന കിങ്‌സ് കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ശേഷിക്കുന്ന 31 പേരില്‍ നിന്ന് തെരഞ്ഞെടുക്കും. അവസാന 23 അംഗ ടീമില്‍ കയറിക്കൂടാന്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്ന്് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
കിങ്‌സ് കപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ജൂണ്‍ അഞ്ചിന് കുരാക്കോവയെ നേരിടും
















