മുമ്പുകണ്ടിട്ടുള്ള ഒരു പദാര്‍ത്ഥത്തിന്റെ ഒരു അംശത്തെ പ്രത്യക്ഷത്തില്‍ കണ്ടാല്‍ അവയുടെ കാണാത്ത അംഗങ്ങളെ ഏതൊന്നാലാണോ അറിയാന്‍ കഴിയുന്നത്് അതിനെ അനുമാനമെന്ന് പറയുന്നു.പലപ്പോഴും കാരണം മൂലം കാര്യത്തെക്കുറിച്ച് ്അനുമാനിക്കാവുന്നതാണ്.
മേഘങ്ങളെ കണ്ടാല്‍ മഴയുണ്ടാവുമെന്നനുമാനിക്കാമല്ലോ.ചിലപ്പോഴെല്ലാം കാര്യത്തെക്കമണ്ട്് കാരണത്തെ അനുമാനിക്കാവുന്ന്താണ്.കലങ്ങിമറിഞ്ഞൊഴുകുന്ന നദി കണ്ടാല്‍ അടുത്തെവിടെയോ മഴപെയ്യുന്നുണ്ടെന്നനുമാനിക്കാം.അനുമാനത്തിന്റെ ആധാരം പ്രത്യക്ഷ ദൃഷ്ട പദാര്‍ത്ഥം തന്നെയാണ്.















