ഗുവാഹത്തി: ഇന്ത്യന്‍ ഓപ്പണ്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ഫൈനലില്‍. 51 കിലോ വിഭാഗത്തില്‍ തെലങ്കാനയുടെ നിഖത് സരീനിനെ കീഴടക്കിയാണ് മേരി ഫൈനലുറപ്പിച്ചത്.
ഇതാദ്യമായാണ് മേരി കോം ഇന്ത്യന്‍ ഓപ്പണില്‍ 51 കിലോ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങിയത്. ആറു തവണ ലോക ചാമ്പ്യന്‍പട്ടം അണിഞ്ഞ മേരി ഫൈനലില്‍ മിസോറമിന്റെ വന്‍ലാല്‍ ദുവാട്ടിയെ നേരിടും.
പുരുഷന്മാരില്‍ കോമണ്‍വല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ ഗൗരവ് സോളാങ്കി 51 കിലോ വിഭാഗത്തില്‍ ഫൈനലിലെത്തി. സെമിയില്‍ സച്ചിന്‍ സിവാച്ചിനെ കീഴടക്കിയാണ് ഗൗരവ് ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് അമിത് പങ്കലാണ് ഗൗരവിന്റെ എതിരാളി.
















