ശിവപ്രീതിക്കായി അനുഷ്ഠിക്കുന്നതാണ് പ്രദോഷവ്രതം. ത്രയോദശി, സന്ധ്യയ്‌ക്ക് വരുന്ന ദിവസമാണ് വ്രതമെടുക്കേണ്ടത്. പ്രദോഷസന്ധ്യയില്‍ പാര്‍വതീദേവിയെ പീഠത്തിലിരുത്തി ശിവന്‍ നൃത്തമാടുന്നു. ഈ നേരത്ത് ദേവീദേവന്മാരെല്ലാം കാണികളായി എത്തി ശിവനെ സ്തുതിക്കുന്നുവെന്നാണ് സങ്കല്‍പം. പ്രദോഷവ്രതമെടുത്താല്‍ എല്ലാ പാപങ്ങളും തീരും. ദാരിദ്ര്യം, പ്രശസ്തി, രോഗശമനം, ദീര്‍ഘായുസ്സ്, ഐശ്വര്യം എന്നിവയെല്ലാം കൈവരിക്കാം.
വെളുപ്പിന് എഴുന്നേറ്റ്. കുളിച്ച്, വെള്ളവസ്ത്രം ധരിക്കണം. അതിനുശേഷം ഭസ്മം തൊട്ട്, രുദ്രാക്ഷവും ചാര്‍ത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. പകല്‍ ഉപവസിച്ച് പഞ്ചാക്ഷരി ജപിക്കണം. സന്ധ്യയ്‌ക്കും കുളി, ക്ഷേത്രദര്‍ശനം എന്നിവ നിര്‍ബന്ധമാണ്. മഹാദേവന് കൂവളത്തില ചാര്‍ത്തി, കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തി വേണം തൊഴുതു മടങ്ങാന്‍. ശിവപാര്‍വതിമാര്‍ അതിരറ്റു സന്തോഷിക്കുന്ന പ്രദോഷ സന്ധ്യയില്‍ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് നല്ലതാണ്.
ശനിയാഴ്ചയും കൃഷ്ണപക്ഷവും ഒത്തുചേരുന്ന ദിവസങ്ങളിലെ പ്രദോഷത്തിന് സവിശേഷതയേറും. തിങ്കളാഴ്ചകളിലെ സോമപ്രദോഷത്തിനുമുണ്ട് പ്രാധാന്യം.















