Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അശോകവനിയിലെത്തിയ ഹനുമാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2019, 03:05 am IST
inSamskriti

സീത ലങ്കയിലുണ്ടെന്ന് ലങ്കാലക്ഷ്മി ഹനുമാനെ അറിയിച്ചു.  ‘ അന്ത:പുരത്തോട് ചേര്‍ന്നുള്ള അശോകവനത്തിലാണ് രാവണന്‍ സീതയെ പാര്‍പ്പിച്ചിരിക്കുന്നത്. അശോകവനത്തിനു ചുറ്റും ഉറപ്പേറിയ മതില്‍കെട്ടുകളും കാവല്‍ പട്ടാളങ്ങളുമുണ്ട്.

പട്ടാളക്കാരെ ഉറക്കാനുള്ള നിദ്രാമന്ത്രം ഞാന്‍ ഉപദേശിച്ചു തരാം. അഷ്ടലക്ഷ്മികളില്‍ വിജയലക്ഷ്മിയാണ് ഞാന്‍. ബ്രഹ്ദേവന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരി. ഒരിക്കല്‍ അദ്ദേഹം എന്നെ ശപിച്ചു. രാവണന്റെ ഗോപുര കാവല്‍ക്കാരിയായിക്കൊള്ളുക എന്നായിരുന്നു ശാപം. അങ്ങ് സീതാദേവിയെത്തേടി ഇവിടെ എത്തുമെന്നും എന്നെ അടിച്ചു വീഴ്‌ത്തുമെന്നും അതോടെ ശാപവിമുക്തി ലഭിക്കുമെന്നും അദ്ദേഹം ശാപമോചനം തന്നു. ഇനിയെനിക്ക് തിരിച്ചു പോകാം. ‘ 

സീതയുടെ അരികിലെത്താനുള്ള കൂടുതല്‍ മാര്‍ഗങ്ങള്‍ ഹനുമാന് പറഞ്ഞുകൊടുത്തശേഷം ലങ്കാലക്ഷ്മി സത്യലോകത്തേക്ക് തിരിച്ചു പോയി.  ഹനുമാന്‍ അനന്തരം കൃശഗാത്രനായി മാറി, ലങ്കയുടെ വടക്കേ ഗോപുരം കടന്ന് രാജധാനിയിലെത്തി.

അവിടെ അശോകപ്പൂക്കളുടെ ഗന്ധവും പേറി തെന്നല്‍ വീശിക്കൊണ്ടിരുന്നു. ആ പൂമണത്തിന്റെ ഉറവിടം തേടി ഹനുമാന്‍ അശോകവനിയിലെത്തി. പൂനിലാവെട്ടത്തില്‍ കുളിച്ച് ചേതോഹരിയായി നിലകൊണ്ട അശോകവനം. പക്ഷേ അതിന്റെ മനോഹാരിത ആസ്വദിക്കാനൊന്നും രാമദൂതന് നേരമില്ലായിരുന്നു. സമയം നഷ്ടപ്പെടുത്താതെ ശിംശിപാ വൃക്ഷം കണ്ടു പിടിച്ചു. 

അതിനു താഴെ ഒരു സ്ത്രീരൂപം ഇരിക്കുന്നു. കാന്തിപരത്തുന്ന ആ സ്ത്രീരൂപത്തിനു ചുറ്റും കുറച്ച് വികൃത രൂപങ്ങങ്ങള്‍ കൈകാലുകള്‍ നീട്ടി മലര്‍ന്നു കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.ഹനുമാന്‍ ആരുമറിയാതെ ശിംശിപാവൃക്ഷത്തിനു മുകളില്‍ കയറി ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. 

സമയം അര്‍ധരാത്രിയായപ്പോള്‍ അശോകവനിയുടെ തെക്കേ അറ്റത്തു നിന്നും ഒരു രാജഘോഷയാത്ര വടക്കോട്ടു നീങ്ങി, ശിംശിപാവൃക്ഷത്തിന് അടുത്തെത്തി.  അനേകം സ്ത്രീകളുടെ  അകമ്പടിയോടെ, ദീപപ്രഭാലംകൃതമായിരുന്ന ആ ഘോഷയാത്രയിലെ നായകന്‍ ആരെന്ന് ഹനുമാന്‍ കണ്ടു. ‘അഴകിയ രാവണന്‍’! 

ശിംശിപാ വൃക്ഷച്ചുവട്ടിലേക്ക് ചെന്നത് രാവണന്‍ മാത്രം. കൂടെ വന്നവര്‍ മാറിനിന്നു. വൃക്ഷത്തിനു ചുറ്റും ഉറങ്ങിക്കിടന്നിരുന്ന രാക്ഷസിമാര്‍ ഉണര്‍ന്നെണീറ്റ് മരങ്ങളുടെ പിറകില്‍ ഒതുങ്ങി നിന്നു. രാവണന്‍ ശൃംഗാരഭാവത്തോടെ സീതാദേവിക്കു മുമ്പിലെത്തി.  

രാവണനെ കണ്ടതോടെ പതിവ്രതാരത്നമായ സീത തലകുനിച്ച് മുഖം മറച്ച് തന്നെ സ്വയമൊയാളിപ്പിച്ചു. രാവണന്റെ മുഖം ദര്‍ശിച്ച മാത്രയില്‍  മനസ്സില്‍ വെറുപ്പ് ഇരച്ചു കയറി. കണ്ണുകളടച്ച് ശ്രീരാമന്റെ മുഖം മനസ്സില്‍ നിറച്ച് ദേവി തേങ്ങിക്കരയാന്‍ തുടങ്ങി. 

വിനയവും മാധുര്യവും നിറച്ച വാക്കുകളോടെ സീതയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായി രാവണന്‍.’ ദേവീ ഞാന്‍ അവിടുത്തെ ദാസനാണ്. എന്നില്‍ കരുണയുണ്ടാകണം. ഗതികെട്ട ഭര്‍ത്താക്കന്മാരോടൊപ്പം കഴിയേണ്ടി വരുന്ന നിരാലംബരായ സ്ത്രീകളുടെ രക്ഷകനാണു ഞാന്‍.  അങ്ങനെയുള്ള സ്ത്രീകള്‍ക്ക് ഞാന്‍ സംരക്ഷണവും സുരക്ഷയും നല്‍കാറുണ്ട്. അതുകൊണ്ട് ഭവതി എന്റെ ആത്മനാഥയായി തീരുക. ‘ 

രാവണന്‍ പറഞ്ഞതു കേട്ട് , സീതയുടെ മനസ്സില്‍ നിറഞ്ഞു നിന്ന  വെറുപ്പ് കോപാഗ്‌നിയായി ആളിക്കത്തി. ‘ ചാരിത്ര്യം സ്ത്രീകള്‍ക്ക് ദിവ്യാഭരണമാണ് രാവണാ. അതില്ലാതാക്കുന്നവന്‍ പിശാചാണ്.  താങ്കളുടെ ഭാര്യയായ മണ്ഡോദരി ഭര്‍തൃഭക്തയാണ് . അവര്‍ക്ക് വൈധവ്യമുണ്ടാകാതിരിക്കാന്‍ ഇത്തരം നീചകൃത്യത്തില്‍ നിന്ന് താങ്കള്‍ പിന്മാറുന്നതാണ് നല്ലത്. ‘ സീതയടെ പുച്ഛം നിറഞ്ഞ സംസാരം കേട്ട്  രാവണന് കലിയിളകി.

‘  ഛീ,  ധിക്കാരം പറയുന്നുവോ? ഞാന്‍ മൂന്നു ലോകങ്ങള്‍ക്കും അധിപനായ രാവണനാണ്. അല്ലാതെ ഭീരുവല്ല. നിന്റെ പതിയായ രാമന്‍ വെറും നിസ്സാരന്‍. വാലും തുമ്പുമില്ലാത്ത സത്വം. അവനാര്? ഞാനാര്?  ഞാന്‍ ഇനി തര്‍ക്കിക്കുന്നില്ല. ഞാന്‍ ഭവതിയെ ഹൃദയത്തില്‍ വെച്ച് ആരാധിക്കുന്നു. ‘

രാവണന്റെ വാക്കുകള്‍ നിന്ദയോടെ തള്ളിയ സീത, തന്നെ രാമനരികിലേക്ക് എത്തിക്കാന്‍ വീണ്ടും വീണ്ടും രാവണനോട് യാചിച്ചു. 

 എത്രയൊക്കെ ശ്രമിച്ചാലും സീത വഴങ്ങില്ലെന്ന് രാവണന്  ബോധ്യമായി. നിരാശ മറച്ച്,  ‘ ഇനി നീ ജീവിച്ചിരിക്കേണ്ട”  എന്നലറിക്കൊണ്ട് സീതയെ വധിക്കാനായി ഉറയില്‍ നിന്നും വാളൂരി. വാളൊന്ന് ചുഴറ്റി. കണ്ടവരെല്ലാം പകച്ചു നിന്നു.  പക്ഷേ സീത മാത്രം നിര്‍ഭയയായി നിലകൊണ്ടു. 

 (തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.