Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മഴ വരുന്നു, ജാഗ്രത വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2019, 04:24 am IST
inEditorial

കത്തുന്ന ചൂടില്‍നിന്ന് തണുത്തുവിറയ്‌ക്കുന്ന അന്തരീക്ഷത്തിലേക്ക് സ്ഥിതിഗതികള്‍ മാറിമറിയാന്‍ ഇനി അധികം നാളില്ല. ഒരു മഴയ്‌ക്കുവേണ്ടി മനമുരുകി പ്രാര്‍ത്ഥിച്ചവരും മറ്റും ഇനി മഴയെ ശപിക്കുന്ന നിലയിലേക്കെത്തും. അതിനൊപ്പം പല തരത്തിലുള്ള ദുരിതവും കഷ്ടപ്പാടുമാണ് വരാനിരിക്കുന്നത്. ഇത് ഒരു വര്‍ഷത്തെമാത്രം പ്രശ്‌നമല്ല. എല്ലാ കൊല്ലവും ഇങ്ങനെ തന്നെ.

എന്നാല്‍ ഫലപ്രദമായി ഇതൊക്കെ കൈകാര്യം ചെയ്യുന്ന കാര്യത്തിലാണ് പൊതുവെ അലംഭാവം. അവസാന മണിക്കൂറിലേക്ക് എല്ലാം നീക്കിവെക്കാനുള്ള താല്‍പ്പര്യമാണ് മുന്നിട്ടുനില്‍ക്കുന്നത്. കൃത്യമായ ബോധവല്‍ക്കരണം, തുടര്‍ നടപടികള്‍ തുടങ്ങിയവയില്‍ എന്നും പിന്നിലാണ് സംവിധാനങ്ങള്‍. ശുചീകരണത്തിനും മാലിന്യ നിര്‍മ്മാര്‍ജനത്തിനും മുന്തിയ പരിഗണന നല്‍കിക്കൊണ്ട് പ്രവര്‍ത്തനപദ്ധതികള്‍ ഉണ്ടാവുന്നില്ല എന്നതത്രേ സങ്കടകരം. അഥവാ അങ്ങനെയെന്തെങ്കിലും ചെയ്താല്‍ തന്നെ പൂര്‍ണമായ തലത്തില്‍ നടപ്പാവുന്നുമില്ല.

നഗരങ്ങളില്‍ ഓടകള്‍ വൃത്തിയാക്കുന്ന ജോലികള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെങ്കിലും വാരി ഒഴിവാക്കുന്ന മാലിന്യങ്ങള്‍ റോഡിനോരത്തുതന്നെ കൂട്ടിവെക്കുന്നു. ഒറ്റ മഴയ്‌ക്ക് ഇതെല്ലാം അഴുക്കുചാലിലേക്ക് തന്നെ ഒലിച്ചിറങ്ങുന്നു. ഫലമോ വെള്ളക്കെട്ടും പകര്‍ച്ചവ്യാധികളും. പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള മുന്നൊരുക്കം എന്ന നിലയില്‍ സമിതികള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളൊക്കെ ഊര്‍ജിതമായി നടക്കും. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ യുക്തിസഹമായ നിര്‍മ്മാര്‍ജനമാണ് വേണ്ടത്. വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉയര്‍ത്തുന്നത്. പ്ലാസ്റ്റിക് കവറുകള്‍ക്കെതിരെ അധികൃതര്‍ കാലാകാലം നടപടി സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കാറുണ്ടെങ്കിലും യഥേഷ്ടം അതൊക്കെ കടകളില്‍നിന്ന് നല്‍കുന്നുണ്ട്. ചെറിയ പിഴ നല്‍കിയാല്‍ ഇതൊന്നും ഒരു പ്രശ്‌നമല്ല എന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. അഴുക്കുചാലുകളില്‍ സുഗമമായി വെള്ളം ഒഴുകാത്തതിന്റെ പ്രധാനകാരണം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പകര്‍ച്ചവ്യാധികളുടെ കാലമായി കാലവര്‍ഷം മാറുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല.

സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചാലും ജനങ്ങള്‍ക്ക് വേണ്ടത്ര അവബോധമില്ലെങ്കില്‍ എല്ലാ ജലരേഖയായി മാറുന്ന സ്ഥിതിയുണ്ടാവും. വൃത്തിയിലും വെടിപ്പിലും ഒന്നാം സ്ഥാനത്താണെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ നിന്നാണ് മാരകമായ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാറുള്ളതെന്നത് എടുത്തു പറയേണ്ടതാണ്. കഴിഞ്ഞവര്‍ഷം ‘നിപ്പ’യെന്ന ഭീകരരോഗം കോഴിക്കോട് ജില്ലയില്‍ മരണം വിതച്ചു. ഇതിന്റെയൊക്കെ പിന്നില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നമ്മുടെ പരിസ്ഥിതിശുദ്ധിയുടെ അഭാവവുമുണ്ട്. അശ്രദ്ധയും അവഗണനയും പരകോടിയില്‍ എത്തുമ്പോള്‍ രോഗങ്ങള്‍ വാപൊളിച്ചെത്തുമെന്നത് വസ്തുതയാണ്. 

മഴക്കാല പൂര്‍വശുചീകരണവും പ്രതിരോധ നടപടികളും ജനകീയാവബോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി മുന്നോട്ടുപോയാല്‍ ഇതിനൊക്കെ അറുതിവരുത്താം. അതുവഴി അനാവശ്യമായ സാമ്പത്തിക നഷ്ടവും ജീവഹാനിയും ഒഴിവാക്കാം. ഓരോരുത്തരും കാവല്‍ക്കാരായി മാറുകയും ഭരണകൂടം പൂര്‍ണസഹകരണത്തോടെ രംഗത്തിറങ്ങുകയും ചെയ്താല്‍ സുന്ദരകേരളം സുരക്ഷിതകേരളം എന്ന മുദ്രാവാക്യം സാര്‍ത്ഥകമാകും. ഇപ്പോള്‍ കണക്കുകൊണ്ടുള്ള കളിയാണ്. ഫണ്ടുകള്‍ പലവഴിക്കു പോകുന്നു. അതിനും നിയന്ത്രണവും നിരീക്ഷണവും വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.