Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ മാഫിയാസംഘത്തെ തകര്‍ത്തേ തീരൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2019, 12:22 pm IST
in Editorial

പത്തു ചക്രം കൈയിലുണ്ടെങ്കില്‍ പത്താളെ കൊന്നാലും പ്രശ്‌നമില്ല എന്ന തരത്തിലേക്ക് കേരളം മാറിക്കഴിഞ്ഞു. അങ്ങനെ വിശകലനം ചെയ്യേണ്ട രീതിയിലേക്ക് സംഭവവികാസങ്ങള്‍ കറങ്ങിത്തിരിഞ്ഞുവരികയാണ്. ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ടൂറിസ്റ്റ് ബസ്സിലെ അക്രമവും തുടര്‍സംഭവങ്ങളുമാണ് പൊതുസമൂഹത്തില്‍ ഭീതി പടര്‍ത്തിയിരിക്കുന്നത്. യാത്രക്കാരെ പല തരത്തില്‍ ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുന്ന ഇത്തരം സ്വകാര്യമുതലാളിമാര്‍ മാഫിയാ സംസ്‌കാരത്തിലേക്ക് കടന്നിട്ട് കാലം കുറെയായി. തങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സാണ് ബസ് പെര്‍മിറ്റ് എന്ന തരത്തിലേക്ക് കാര്യങ്ങള്‍ വഴിതെറ്റിപ്പോവുകയാണ്.

ബെംഗളൂരുവിലേക്ക് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പല സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരും ബസ് സര്‍വീസ് നടത്തുന്നുണ്ട്. അന്യായമായ ചാര്‍ജു നല്‍കി യാത്രക്കാര്‍ അതില്‍ കയറുന്നതിനാല്‍ ഒരിക്കലും മുതലാളിമാര്‍ക്ക് നഷ്ടമുണ്ടാവുന്നില്ല. പലപ്പോഴും ചരക്കുനീക്കത്തിനുള്ള ലൈസന്‍സ് സമ്പാദിച്ചശേഷം അത് യാത്രക്കാരെ കൊണ്ടുപോകാനാണ് ഉപയോഗിക്കുന്നത്. അതിനൊപ്പം ചരക്കുനീക്കവും നടക്കും. യാത്രക്കാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇവര്‍ വന്‍ പരാജയമാണെന്ന് പരക്കെ ആരോപണമുണ്ട്. എന്നാല്‍ അതൊക്കെ ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നത്.

കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് പോയ ബസ് ഇടയ്‌ക്ക് തകരാറിലായി യാത്രക്കാരെ പെരുവഴിയില്‍ നിര്‍ത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ചെറുപ്പക്കാരെ തൊഴിലാളികളും ഗുണ്ടകളും അടിച്ചു പതംവരുത്തുകയാണുണ്ടായത്. ഇത്തരം സംഭവങ്ങളോ ഇതിനോട് സമാനമായവയോ ഉണ്ടാകുമ്പോള്‍ ആരും പരാതിപ്പെടാറില്ല. എത്തേണ്ടയിടത്ത് വല്ലവിധേനയും വന്നശേഷം ശേഷിച്ചതൊക്കെ മറക്കുന്ന സ്വഭാവമുള്ളതിനാലാണിത്. ചിലപ്പോള്‍ പരാതിപ്പെട്ടാല്‍ ഫലമുണ്ടാവില്ല എന്നു മാത്രമല്ല ഒരായിരം നൂലാമാലകളില്‍ കുടുങ്ങുകയും ചെയ്യും. കാരണം, വമ്പന്‍ സ്രാവുകളാണ് ഇത്തരം വ്യവസായങ്ങള്‍ക്ക് പിന്നിലുള്ളത്. എങ്ങനെയും പ്രശ്‌നങ്ങളില്‍ നിന്ന് അവര്‍ ഊരിപ്പോരും.

ഉന്നതോദ്യോഗസ്ഥരും മറ്റും ചേര്‍ന്ന ബിനാമികളും ഇത്തരം ബസ് വ്യവസായത്തിന് പിന്നിലുണ്ട്. അതിനാല്‍ ഏതു നിയമവും അവര്‍ വ്യാഖ്യാനിക്കുന്നതുപോലെയേ പ്രാബല്യത്തിലാവൂ. പരാതി കൊടുത്തവന്‍ പ്രതിയാകുമെന്ന് പേടിച്ച് പരാതിക്കാര്‍ പിന്മാറും. ഇത്തരം മാഫിയകള്‍ക്ക് തഴച്ചുവളരാന്‍ കഴിയുന്നത് അതുകൊണ്ടാണ്. ബസ് വ്യവസായം അനുദിനം നഷ്ടത്തിലാണെന്ന് പറഞ്ഞ് ഇളവുകള്‍ നേടുന്നവര്‍ നിത്യേന പുതിയ ബസുകളുമായി രംഗത്തിറങ്ങുന്നതിന്റെ പിന്നാമ്പുറ രഹസ്യം ആര്‍ക്കാണറിയാത്തത്.

എന്തു ചെയ്താലും പ്രതികരിക്കാത്ത ഒരു സമൂഹവും അവരെ തിരിഞ്ഞുനോക്കാത്ത ഭരണകൂടവുമാവുമ്പോള്‍ ഇതുപോലുള്ള സംഭവവികാസങ്ങള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. പണം വാങ്ങി സേവനം ചെയ്യുമ്പോള്‍ അതിനനുസരിച്ചുള്ള പെരുമാറ്റ രീതികള്‍ കര്‍ക്കശമാക്കണം. പെര്‍മിറ്റ് കൊടുക്കുമ്പോള്‍ തന്നെ നിബന്ധനകള്‍ വ്യക്തമാക്കിക്കൊടുക്കണം. എന്തൊക്കെയാണ് അവയെന്ന് യാത്രക്കാര്‍ക്ക് കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിക്കണം. പരാതി സംബന്ധിച്ച് എവിടെയറിയിക്കണം, എന്ത് ചെയ്യണം എന്നതിനെക്കുറിച്ചും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവണം ഒരു വ്യവസായം എങ്ങനെയെങ്കിലും വളര്‍ന്നുകൊള്ളട്ടെയെന്ന നിസ്സംഗതയും ഉന്നതങ്ങളിലുള്ളവരുടെ സ്വാധീനവുമാണ് സര്‍വത്ര പ്രതിസന്ധിയുണ്ടാക്കുന്നത്. അത് എന്നെന്നേക്കുമായി അവസാനിപ്പിക്കണം. ‘സുരേഷ് കല്ലട’ ബസ് തൊഴിലാളികള്‍ക്കും മാനേജ്‌മെന്റിനുമെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണം. ഇത് ഈ മേഖലയിലുള്ളവര്‍ക്ക് പാഠമാകണം. പോലീസിന്റെ നിരുത്തരവാദിത്തവും ഈ സംഭവത്തിലെ മറ്റൊരുവശമാണ്. അതിനും നടപടിയുണ്ടാവണം. മാഫിയാക്കൂട്ടങ്ങള്‍ക്ക് സൈ്വരവിഹാരം നടത്താനുള്ള ഒരു മേഖലയായി ടൂറിസ്റ്റ് ബസ് വ്യവസായത്തെ വിട്ടുകൊടുക്കരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയർ ആള് വേറെയാണ് ;  നേരിട്ടിറങ്ങി വി വി രാജേഷ് ; പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിച്ചു

Kerala

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

India

രത്തൻ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ സെക്രട്ടറി, രാഹുല്‍ജീ…ഇത് കൊള്ളയ്‌ക്കുള്ള പ്രതിഫലമോ?: ബിജെപി നേതാവ് കെ സുരേന്ദ്രൻ

India

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

ഇഷ മറിയം ഹാരിസ് (ഇടത്ത്)
News

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.