Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മത മൈത്രിയുടെ ഉത്സവം ക്ഷണിക്കാന്‍ വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളി മുറ്റത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2019, 06:21 pm IST
in Kasargod

മഞ്ചേശ്വരം: മുല്ലപ്പൂമാലയണിഞ്ഞ് കൊമ്പുവിളിക്ക് പള്ളി വാള്‍ ഇളക്കി വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളി മുറ്റത്ത് പ്രവേശിച്ചപ്പോള്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞ് ഇറങ്ങുകയായിരുന്ന വിശ്വാസികള്‍ ഇരുവശങ്ങളിലേക്കും മാറി നിന്ന് അവരെ സ്വീകരിച്ചു. വിഷുകഴിഞ്ഞ് ആദ്യ വെള്ളിയാഴ്ചയാണ് വര്‍ഷങ്ങളായി ഈ ചടങ്ങ് നടന്ന് വരുന്നത്. 

മഞ്ചേശ്വരം ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളി മുറ്റമാണ് മതമൈത്രി ചടങ്ങിന് വേദിയായത്. ഉദ്യാവര്‍ മാട അരസു മഞ്ചിസ്‌നാറ് ക്ഷേത്രത്തിലെ ബണ്ടി മഹോത്സവത്തിന് ക്ഷണവുമായാണ് ശ്രീദൈവങ്ങളും പരിവാരങ്ങളും പള്ളിയങ്കണത്തിലേക്ക് എത്തിയത്. മാട ക്ഷേത്രത്തിന് സമീപത്തെ സിംഹാസന തറയില്‍ നടന്ന ചടങ്ങിന് ശേഷം വെളിച്ചപ്പാടുകളും, ക്ഷേത്രഭാരവാഹികളും, നാട്ടുകാരും വിളംബര ജാഥയായാണ് പള്ളിമുറ്റത്ത് എത്തിയത്.

മെയ് 9ന് ആരംഭിക്കുന്ന ക്ഷേത്രോത്സവത്തിന് ക്ഷണിക്കാന്‍ ശ്രീദൈവങ്ങളും പരിവാരങ്ങളും എത്തുന്ന വിവരം മുന്‍കൂട്ടി പള്ളിയില്‍ അറിയിച്ചിരുന്നു. ജുമുഅ നിസ്‌കാരം കഴിഞ്ഞയുടനെ ഖത്ത്വീബ് വിവരം ജമാഅത്തിനെ അറിയിച്ചു. നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പള്ളിക്ക് മുന്‍വശത്തെ ഗേറ്റിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന വെളിച്ചപ്പാടുകളേയും, ക്ഷേത്ര ഭാരവാഹികളേയും ജമാഅത്ത് ഖത്ത്വീബും ഭാരവാഹികളും സ്വീകരിച്ചു.

ജമാഅത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ ഉപചാരപൂര്‍വ്വമുള്ള വരവേല്‍പ്പ് സ്വീകരിച്ച വെളിച്ചപ്പാടുകള്‍ കൊമ്പുവിളിയുടെ ഈണം പകര്‍ത്തി അരുളി തുടങ്ങി. ‘ഷെയ്ഖന്‍മാരും ഞങ്ങളും എപ്പോഴും കാണുന്നവരാണ്. കൊല്ലത്തില്‍ ഒരിക്കലുള്ള നമ്മുടെ ഒത്തുചേരല്‍ ജനങ്ങള്‍ അറിയുന്നതാണ്’. രണ്ട് നൂറ്റാണ്ടിലധികമായി ഉദ്യാവാരത്തെ മതമൈത്രിയുടെ മഹോത്സവ രംഗമാക്കി മാറ്റിവരുന്ന ഈ ആചാരത്തിന്റെ പൊരുളുകള്‍ അരുളപാടുകള്‍ അരുളി ചെയ്തു.

ഞങ്ങളുടെ ഉത്സവചടങ്ങുകള്‍ ചിട്ടകളും മുറകളും അനുസരിച്ച് ഭംഗിയായി നടത്താന്‍ വരണം. ഈ ആണ്ടിലെ ഉത്സവത്തിന് എത്താന്‍ ഏവരേയും ക്ഷണിച്ചപ്പോള്‍ പള്ളിയിലുണ്ടായിരുന്ന എല്ലാവരും തലയാട്ടി ക്ഷണം സ്വീകരിച്ചു. ഉടവാള്‍ നെറ്റിയില്‍ ചേര്‍ത്ത് വണങ്ങി വെളിച്ചപ്പാടും സംഘവും പള്ളിമുറ്റത്ത് നിന്ന് യാത്രയായി.

ക്ഷേത്രത്തില്‍ നിന്നും മഞ്ജു ഭണ്ടാരി, തിമ്മ ഭണ്ടാരി, ദുഗ്ഗ ഭണ്ടാരി, ദയാകര്‍ മാട, ജയ്‌പാല്‍ ഷെട്ടി, രണ്ട് വര്‍ണങ്ങള്‍ അടങ്ങുന്ന  ഭാരവാഹികളോടൊപ്പം കാല്‍നടയായി പള്ളിയിലെത്തി. അനുമതി ചോദിക്കല്‍ ചടങ്ങിനെത്തിയ സംഘത്തെ പള്ളി പ്രസിഡന്റ് സൂപ്പി ഹാജി, സെക്രട്ടറി മൊയ്തീന്‍ ഹാജി, അഹ്മദ് ബാവാ ഹാജി, അബൂബക്കര്‍ മാഹിന്‍ ഹാജി, ഹനീഫ് പി എ തുടങ്ങിവര്‍ സ്വാഗത്തിച്ചു.  ശേഷം തിരികെ എത്തി ക്ഷേത്രത്തിന് മുന്നിലെ സിംഹാസന കട്ടയില്‍ തിരിഞ്ഞിരിക്കല്‍ ചടങ്ങും നടത്തി. 

ഉദ്യാവര്‍ ശ്രീ ദൈവങ്ങള്‍ ക്ഷേത്രവും ജമാഅത്ത് പള്ളിയും തമ്മിലുള്ള ചിരപുരാതന ബന്ധത്തിന് ഒട്ടേറെ സാക്ഷ്യങ്ങള്‍ ഉണ്ട്. പള്ളിയിലെ ഉറൂസിന് ക്ഷേത്രം വക അരി, എണ്ണ, നെയ്യ് തുടങ്ങിയവ കൊടുക്കും. എഴുന്നള്ളിച്ചാണ് അവ എത്തിക്കുന്നത്. ഉദ്യാവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്നും ആയിരം ജമാഅത്തും സഹകരിക്കാറുണ്ട്. ഉദ്യാവരം മാട ക്ഷേത്രത്തിലെ സിംഹാസന തറ മതസൗഹാര്‍ദ്ദ വേദിയായി ഇന്നും നിലകൊള്ളുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.