Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബില്‍/നിയമം/നിയമഭേദഗതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2019, 12:52 pm IST
in India

• 1800 കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കി.

• ഫാര്‍മസി രംഗത്തെ വിദേശ നിക്ഷേപ വിഷയത്തില്‍ മെഡിക്കല്‍ ഉപകരണ നിര്‍വചനത്തില്‍ ഭേദഗതി വരുത്തി.  ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക്‌സ് നിയമത്തിന്‍ കീഴിലുളള മെഡിക്കല്‍        ഉപകരണങ്ങളെന്ന നിര്‍വചനം ഒഴിവാക്കി.

• ധാതു-ഖനി-കല്‍ക്കരി ബില്‍,    ആധാര്‍ ബില്‍, കളളപ്പണം തടയുന്നതിനുളള ബില്‍, പ്രസവാവധി (ഭേദഗതി) ബില്‍-2016, ബാലവേല നിയമഭേദഗതി ബില്‍.

• പേയ്‌മെന്റ് ഓഫ് വേജസ് ആക്ട് ഭേദഗതി ചെയ്തു

• കൊടുകുറ്റങ്ങള്‍ ചെയ്യുന്ന പതിനാറിനും പതിനെട്ടിനും മധ്യേ പ്രായമുളളവരെ മുതിര്‍ന്നവരുടെ അതേ നിയമത്തിനുകീഴില്‍ കൊണ്ടു വരാനുളള ബില്‍.

• പോക്‌സോ ഭേദഗതി- 12 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ.   16 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിച്ചാലുളള ശിക്ഷ 10 വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമായി ഉയര്‍ത്തി. സ്ത്രീകളെ ലൈഗിംക പീഡനത്തിരയാക്കുന്നവര്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി.

• അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ സംരക്ഷിക്കുന്നതിനുളള വിസില്‍ ബ്‌ളോവര്‍ ഭേദഗതി ബില്‍, 

• വണ്ടിചെക്ക് കേസുകളില്‍ വഞ്ചിക്കപ്പെടുന്നവര്‍ക്ക് സഹായകകരമായി നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് ഭേദഗതി.

• പിന്നാക്ക വിഭാഗങ്ങള്‍ക്കായുളള ദേശീയകമ്മീഷന്, ഭരണഘടനാ പദവി നല്‍കാന്‍  ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവന്നു.

• ഖനന ആക്ട് നവീകരിച്ചു.  ഖനി ആക്ടില്‍ വിവേചനപരമായ സംവിധാനം ഒഴിവാക്കി സുതാര്യവും മത്സരാധിഷ്ടിതവുമായ ലേല നടപടികള്‍ വ്യവസ്ഥ ചെയ്തു.

• വനവല്‍ക്കരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് 42,000 കോടി രൂപ വിതരണം ചെയ്യാനുളള ബില്‍ 

• കെട്ടിടനിര്‍മ്മാണ മേഖലയിലെ തെറ്റായ പ്രവണതകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും ഈ മേഖലയിലെ ഇടപാടുകള്‍ സുതാര്യമാക്കി ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുമായി റിയല്‍ എസ്റ്റേറ്റ് ബില്‍ പാസാക്കി.  

• വാണിജ്യ തര്‍ക്ക വ്യവഹാരങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 1899-ലെ ആര്‍ബിട്രേഷന്‍ ആന്റ് കണ്‍സിലിയേഷന്‍ ആക്ട് ഭേദഗതി ചെയ്തു.

• നദികളിലെ ഖനനത്തിന് കര്‍ശനനിയന്ത്രണവുമായി പുതുക്കിയ നയം പ്രഖ്യാപിച്ചു.

• കബോട്ടാഷ് നിയമത്തില്‍ ഇളവു വരുത്താന്‍ തീരുമാനിച്ചു.

• വിമാനയാത്രക്കാര്‍ നേരിടുന്ന അപകടങ്ങള്‍ക്കുളള നഷ്ടപരിഹാരം രാജ്യാന്തര നിലവാരമനുസരിച്ച് ഉയര്‍ത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ പാസാക്കി

• സ്‌കൂളുകളില്‍ ഉച്ചഭക്ഷണം കുട്ടികളുടെ അവകാശമാക്കി.

• കര്‍ശനമായ ശിക്ഷയ്‌ക്ക് വ്യവസ്ഥ നല്‍കികൊണ്ട് മനുഷ്യകടത്തിനെതിരെയുളള ബില്‍ 

• അണക്കെട്ടുകള്‍, നദീജലം പങ്കുവെക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ദേശീയതലത്തില്‍ സുരക്ഷാ അതോറിറ്റി രൂപീകരിക്കാനുളള ബില്‍ തയ്യാറാക്കുന്നു.  

• ഓണ്‍ലൈനില്‍ വില്‍പന നടത്തുന്ന ഉല്‍പന്നങ്ങളില്‍ പരമാവധി വിലയും ഉപയോഗ          കാലാവധിയും നിര്‍മ്മിച്ച രാജ്യം, നിര്‍മ്മാണതീയതി, ഉപയോഗരീതികള്‍ തുടങ്ങിയ വിവരങ്ങള്‍   ചേര്‍ക്കണമെന്നത് നിര്‍ബന്ധമാക്കി.

• പുതിയ ബസ് ബോഡി നിര്‍മ്മാണച്ചട്ടം കൊണ്ടുവന്നു.

• തകര്‍ച്ചയിലായ കമ്പനികളെ പുനരുദ്ധരിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടം വരുക എന്ന ദശാബ്ദങ്ങളായുളള പ്രശ്‌നം 2016 ലെ പാപ്പര്‍ നിയമത്തിലൂടെ മാറി. പ്രൊമോട്ടര്‍മാരുടെയും ബാങ്കുകളുടെയും വെണ്ടര്‍മാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുളള ലളിതമായി രീതി  അവതരിപ്പിച്ചു.

• തൊഴിലിലൂടെ പരിശീലനത്തിന് കൂടുതല്‍ അവസരം ലഭിക്കുന്നതിനായി അപ്രന്റീസ്ഷിപ്പ് ആക്ടില്‍ ഭേദഗതി വരുത്തി.

• 19 വര്‍ഷം പഴക്കമുളള പുതിയ എക്‌സ്‌പ്ലൊറേഷന്‍ പോളിസിയ്‌ക്ക് പകരം ഹൈഡ്രോകാര്‍ബണ്‍സ് എക്‌സ്‌പ്ലൊറേഷന്‍ ആന്റ് ലൈസന്‍സിംഗ് പോളിസി കൊണ്ടുവന്നു.

• ബിനാമി ട്രാന്‍സ്ആക്ഷന്‍സ് (പ്രൊഹിബിഷന്‍) ആക്ട് ഭേദഗതി ചെയ്തു.

• ആത്മഹത്യശ്രമം കുറ്റകരമല്ലാതാക്കുന്ന വ്യവസ്ഥ കൊണ്ടുവന്നു.

• ബ്ലാക്ക് മണി(അണ്‍ഡിസ്‌ക്ലോസ്ഡ് ഫോറിന്‍ ഇന്‍കം ആന്റ് അസെറ്റ്‌സ്) ആന്റ് ഇംപോസിഷന്‍ ഓഫ് ടാക്‌സ് ആക്ട്-2015 നടപ്പിലാക്കി.

• വിദേശത്ത് നിക്ഷേപിക്കപ്പെട്ട കളളപ്പണത്തിന് തുല്യമായ സ്വത്ത് കണ്ടുകെട്ടുന്നതിനായി പി.എം.എല്‍. ആക്ട് ഭേദഗതി ചെയ്തു.

• ആരോഗ്യരക്ഷ അനുബന്ധ തൊഴിലുകളെ നിയന്ത്രിക്കുന്നതിനുളള നിയമം-2018 ന് അംഗീകാരം

• വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍ പാസാക്കി. പണം നല്‍കി വാടക ഗര്‍ഭപാത്രം ഉപയോഗിക്കുന്നത് ഒഴിവാക്കി.  കുട്ടികള്‍ ഇല്ലാത്ത ഇന്ത്യന്‍ ദമ്പതികള്‍ക്ക് അടുത്ത ബന്ധുക്കളുടെ ഗര്‍ഭപാത്രം ഉപയോഗിക്കാം.  എന്‍.ആര്‍.ഐ. ദമ്പതികളെ ഉള്‍പ്പെടുത്തി.  വിദേശികളെ ഒഴിവാക്കി

• ഭവന നിര്‍മ്മാണവും ടൂറിസം വികസനത്തിനായുളള താല്‍ക്കാലിക നിര്‍മ്മാണ പദ്ധതികളും അനുവദിച്ചുകൊണ്ട് തീരദേശ മേഖലാ നിയന്ത്രണ ചട്ടങ്ങള്‍ ഇളവ് ചെയ്യാന്‍ തീരുമാനിച്ചു

• ഹോമിയോപ്പതിക്കും ഇന്ത്യന്‍ ചികിത്സാരീതികള്‍ക്കും ദേശീയ കമ്മീഷന്‍ രൂപീകരിക്കാനുളള ബില്ലുകള്‍ക്ക് അംഗീകാരം

• നെറ്റ് സമത്വനിയമത്തിന് അംഗീകാരം നല്‍കി

• അഴിമതി നിരോധന (ഭേദഗതി) ബില്‍ പാസാക്കി. കൈക്കൂലി നല്‍കുന്ന ആളിന് 7 കൊല്ലം    തടവ്, കൈക്കൂലി വാങ്ങുന്ന ആളിന്റെ സ്വത്ത് കണ്ടുകെട്ടാനും വ്യവസ്ഥ

• പട്ടിക വിഭാഗക്കാരോടുളള അതിക്രമങ്ങള്‍ തടയാനുളള നിയമം കര്‍ശനമാക്കുന്ന നിയമഭേദഗതി കൊണ്ടുവന്നു.

• ആസ്സാം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ സ്വയം ഭരണ ജില്ലാ കൗണ്‍സിലുകളെ ശക്തിപ്പെടുത്തുന്നതിനായി ആര്‍ട്ടിക്കിള്‍ 280 ഉം ആറാം ഷെഡ്യൂളും ഭേദഗതി ചെയ്തു.

• കോര്‍പ്പറേറ്റ് ഗവേണന്‍സ് മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കമ്പനീസ് ആക്ട് ഭേദഗതി ചെയ്യാനുളള ഓര്‍ഡിനന്‍സ് അംഗീകരിച്ചു. സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്ക് ചുറ്റും നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും, ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ലഘൂകരിക്കുന്നതിനും നിര്‍ദ്ദേശം

• ആരോഗ്യരക്ഷാ അനുബന്ധ തൊഴിലുകളെ നിയന്ത്രിക്കുന്നതിനുളള നിയമത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.  8-9 ലക്ഷം ആരോഗ്യരക്ഷ അനുബന്ധ മേഖലയിലെ ജീവനക്കാര്‍ക്കും വര്‍ഷം തോറും ഈ മേഖലയിലേക്കെത്തി ആരോഗ്യമേഖലയ്‌ക്കായി പ്രവര്‍ത്തിക്കുന്ന മറ്റ് ബിരുദധാരികള്‍ക്കും ഈ നിയമം നേരിട്ട് പ്രയോജനം ചെയ്യും.

• കുറ്റവാളികള്‍, ഇരകള്‍, കാണാതായവര്‍ തുടങ്ങിയവരെ തിരിച്ചറിയാന്‍ ഡി.എന്‍.എ. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്ന ഡി.എന്‍.എ. സാങ്കേതികവിദ്യ (ഉപയോഗവും പ്രയോഗവും) നിയന്ത്രണബില്‍ പാസാക്കി.

ജി.എസ്.ടി

• ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യത്തിനായി 2017 ജൂലൈ 1 മുതല്‍ ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ്  കൊണ്ടുവന്നു.

• ചരക്ക് സേവന നികുതി നടപ്പാക്കിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം   പരിഹരിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുളള ബില്‍

• ജി.എസ്.ടി നിലവില്‍ വന്നതിനുശേഷം ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കിയതോടെ ദീര്‍ഘദൂര ട്രക്കുകളുടെ യാത്രാസമയം 30 ശതമാനം കുറഞ്ഞു. ചെക്ക്‌പോസ്റ്റുകള്‍ക്ക് പകരം ഇ-വേ ബില്‍ സംവിധാനം കൊണ്ടുവന്നു.

• 7.11.2017-ല്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഒരു കോടി കഴിഞ്ഞു. 2018 മാര്‍ച്ചിലാണ് ഇത് ലക്ഷ്യമിട്ടിരുന്നത്.  35 ലക്ഷം പുതിയ രജിസ്‌ട്രേഷന്‍.

• ചെറുകിട വ്യവസായങ്ങള്‍ക്ക് വന്‍ ഉത്തേജനമേകികൊണ്ട് വാര്‍ഷിക വിറ്റുവരവിന്റെ പരിധി വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 10 ലക്ഷത്തിന്‍ നിന്നും 20 ലക്ഷമായും മറ്റിടങ്ങളില്‍ 20 ലക്ഷത്തില്‍ നിന്നും 40 ലക്ഷമായും ഉയര്‍ത്തി 

• 60 ലക്ഷം രൂപ വരെ വിറ്റുവരവുളള വ്യാപാരത്തെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി.

• 1.50 കോടി രൂപ വരെ വിറ്റുവരവുളള വ്യാപാരികളെ കോംപോസിഷന്‍ പദ്ധതിയില്‍ ചേര്‍ത്തു

• പരമാവധി 45 ലക്ഷം രൂപ വരെ വിലയുളള വീടുകള്‍ക്ക് 1 % നികുതി (നിലവില്‍ 8%), മറ്റുവീടുകള്‍ക്ക് 5 % (നിലവില്‍ 12 %)

• 99 % ഉല്‍പന്നങ്ങളും 18 ശതമാനം മുതല്‍ താഴേയ്‌ക്കുളള നികുതിയില്‍ കൊണ്ടു വന്നു

*****************************************************************************************

• സോവറിംഗ് ഗോള്‍ഡ് ബോണ്ട് സ്‌കീം – ഉപയോഗമില്ലാതെ കിടക്കുന്ന സ്വര്‍ണ്ണം പണമാക്കി മാറ്റുന്നതിനും സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറയ്‌ക്കുന്നതും ലക്ഷ്യം. 

• കള്‍ച്ചറല്‍ മാപ്പിംഗ് ഓഫ് ഇന്ത്യ മിഷന്‍ – ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും കലാകാരന്‍മാര്‍ക്കുളള ആനുകൂല്യങ്ങളുടെയും ക്ഷേമപദ്ധതികളുടേയും വിതരണം കാര്യക്ഷമമാക്കുന്നതിനായി നടപ്പിലാക്കുന്നു. 17.06.2017 ന് നിലവില്‍ വന്നു.  27,788 കലാകാരന്‍മാര്‍ രജിസ്റ്റര്‍ ചെയ്തു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

News

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ആസിഡ് കിട്ടാത്തതിനാൽ ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.