Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സബാഷ് റെയ്്‌ന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2019, 03:12 am IST
in Sports

കൊല്‍ക്കത്ത: ഇമ്രാന്‍ താഹിറിന്റെ തിരിയുന്ന പന്തുകളും സുരേഷ് റെയ്‌നയുടെ വെടിക്കെട്ട് ബാറ്റിങ്ങും ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയമൊരുക്കി. ഐപിഎല്ലില്‍ അവര്‍ കൊല്‍ക്കത്ത നൈറ്റ്് റൈഡേഴ്‌സിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു. എട്ട് മത്സരങ്ങളില്‍ ചെന്നൈയുടെ ഏഴാം വിജയമാണിത്. പതിനാല് പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്ത്് തുടരുകയാണ്.

താഹിര്‍ നാലു വിക്കറ്റുകള്‍ പിഴുതെടുത്തതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇരുപത് ഓവറില്‍ എട്ട് വിക്കറ്റിന് 161 റണ്‍സിലൊതുങ്ങി. തുടര്‍ന്ന് റെയ്‌നയുടെ ബാറ്റില്‍ നിന്ന്് റണ്‍സ് ഒഴുകിയതോടെ ചെന്നൈ 19.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 162 റണ്‍സ് എടുത്തു. 42 പന്തില്‍ ഏഴുഫോറും ഒരു സിക്‌സറും അടിച്ച് റെയ്‌ന 58 റണ്‍സുമായി അജയ്യനായി നിന്നു.ഏഴാമനായി ഇറങ്ങി ജഡേജയും ചെന്നൈയുടെ വിജയത്തിന് നിര്‍ണായ പങ്കു വഹിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജഡേജ 17 പന്തില്‍ 31 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 

ഫാ ഡു പ്ലെസിസ് പതിനാറ് പന്തില്‍ 24 റണ്‍സ് നേടി. കേദാര്‍ ജാദവ് ഇരുപത് റണ്‍സിനും ക്യാപ്റ്റന്‍ ധോണി പതിനാറ് റണ്‍സിനും പുറത്തായി. ഓപ്പണര്‍ ക്രിസ് ലിന്നിന്റെ മികവിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 161 റണ്‍സ് നേടിയത്. തകര്‍ത്തടിച്ച ലിന്‍ 51 പന്തില്‍ 82 റണ്‍സ് എടുത്തു. ഏഴു ഫോറും ആറു സിക്‌സറുകളും ലിന്നിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തികടന്നുപോയി. 

ഓപ്പണര്‍ സുനില്‍ നരെയ്ന്‍ രണ്ട് റണ്‍സിന് പുറത്തായെങ്കിലും ലിന്‍ പൊരുതി നിന്നു. എന്‍.റാണയ്‌ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റാണ പതിനെട്ട്് പന്തില്‍ 21 റണ്‍സ് നേടി. താഹിറിന് വിക്കറ്റ് സമ്മാനിച്ചാണ് റാണ മടങ്ങിയത്. തുടര്‍ന്നെത്തിയ ഉത്തപ്പ പൂജ്യത്തിന് പുറത്തായി.  താഹിറിനാണ് വിക്കറ്റ്്. 

ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിനും പിടിച്ചുനില്‍ക്കാനയില്ല. പതിനാല് പന്തില്‍ 18 റണ്‍സുമായി മടങ്ങി. താഹിറാണ് കാര്‍ത്തിക്കിനെയും മടക്കിയത്. വെടിക്കെട്ട്് ബാറ്റ്‌സ്മാന്‍ റസ്സലും അനായാസം കീഴടങ്ങിയതോടെ കൊല്‍ക്കത്തയുടെ വമ്പന്‍ സ്‌കോറെന്ന സ്വപ്‌നം തകര്‍ന്നു. നാല് പന്തില്‍ ഒരു ഫോറും ഒരു സിക്‌സറും അടിച്ച് പത്ത് റണ്‍സ് നേടിയ റസ്സല്‍ താഹിറിന്റെ പന്തില്‍ പകരക്കാന്‍ ഷോറിക്ക് പിടികൊടുത്തു. ഗുബ്മാന്‍ ഗില്ലിന് മികവ് കാട്ടാനായില്ല. ഇരുപത് പന്തില്‍ 15 റണ്‍സേ നേടാനായുള്ളൂ. താക്കുറിന്റെ പന്തില്‍ ജഡേജക്ക് ക്യാച്ച് നല്‍കി.

ചെന്നൈയ്‌ക്കായി സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ നാല് ഓവറില്‍ 27 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. താക്കുര്‍ രണ്ട് വിക്കറ്റും സാന്റര്‍ ഒരു വിക്കറ്റും എടുത്തു. ടോസ് നേടിയ ചെന്നൈ ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.’

സ്‌കോര്‍ബോര്‍ഡ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: സി.എ. ലിന്‍ സി താക്കുര്‍ ബി ഇമ്രാന്‍ താഹിര്‍ 82, എസ്.പി. നരെയ്ന്‍ സി ഡു പ്ലെസിസ് ബി സാന്റര്‍ 2, എന്‍.റാണ സി ഡുപ്ലെസിസ് ബി ഇമ്രാന്‍ താഹിര്‍ 21, ആര്‍.വി.ഉത്തപ്പ സി ഡുപ്ലെസിസ് ബി ഇമ്രാന്‍

താഹിര്‍ 0, കെ.ഡി.കാര്‍ത്തിക് സി ഡു പ്ലെസിസ് ബി ഇമ്രാന്‍ താഹിര്‍ 18, എ.ഡി. റസ്സല്‍ സി സബ് (ഡി.ആര്‍.ഷോറി) ബി ഇമ്രാന്‍ താഹിര്‍ 10, ശുബ്മന്‍ ഗില്‍ സി ജഡേജ ബി താക്കുര്‍ 15, പി.പി. ചൗള നോട്ടൗട്ട് 4, കുല്‍ദീപ് യാദവ് റണ്‍ ഔട്ട് 0, എക്‌സ്ട്രാസ് 9, ആകെ ഇരുപത് ഓവറില്‍ എട്ട് വിക്കറ്റിന് 161.

വിക്കറ്റ് വീഴ്ച 1-38, 2-79, 3-80, 4-122, 5-132, 6-150, 7-161, 8-161.

ബൗളിങ്: ഡി.എല്‍. ചഹാര്‍ 4-0-36-0, എസ്.എന്‍. താക്കുര്‍ 4-0-18-2, എം.ജെ.സാന്റര്‍ 4-0-30-1, ആര്‍.എ. ജഡേജ 4-0-49-0, ഇമ്രാന്‍ താഹിര്‍ 4-0-27-4.

ചെന്നൈ സൂപ്പര്‍ കിങ്‌സ്: എസ്.ആര്‍.വാട്‌സണ്‍ എല്‍ബിഡബ്‌ളിയു ബി ഗുര്‍ണെ 6, ഫാ ഡു പ്ലെസിസ് ബി നരെയ്ന്‍ 24, എസ്.കെ. റെയ്‌ന നോട്ടൗട്ട് 58 , എ.ടി. റായ്ഡു സി ഉത്തപ്പ ബി ചൗള 5, കെ.എം.ജാദവ് എല്‍ബിഡബ്‌ളിയു ബി ചൗള 20, എം.എസ് ധോണി എല്‍ബിഡബ്‌ളിയു ബി നരെയ്ന്‍ 16, ആര്‍.എ.ജഡേജ നോട്ടൗട്ട് 31, എക്‌സ്ട്രാസ് 2, ആകെ 19.4 ഓവറില്‍ 162.

വിക്കറ്റ് വീഴ്ച: 1-29, 2-44, 3-61, 4-81, 5-121.

ബൗളിങ്: പ്രദീഷ് കൃഷ്ണ 4-0-30-0, ഗുര്‍ണെ 4-0-37-1, റസ്സല്‍ 1-0-16-0, എസ്.പി. നരെയ്ന്‍ 4-1-19-2, കുല്‍ദീപ് യാദവ് 3-0-28-0, പി.പി. ചൗള 3.4-0-32-2.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

Article

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.