Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സിപിഎം-സിപിഐ പ്രകടന പത്രിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2019, 03:31 am IST
inEditorial

ഒരുകാലത്ത് രാജ്യത്തെ രണ്ടാമത്തെ കക്ഷിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇന്നത് വളര്‍ന്ന് വളര്‍ന്ന് ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങി. പ്രവര്‍ത്തനം കേരളത്തില്‍ മാത്രമാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില്‍ ദേശീയ പാര്‍ട്ടിയാണ് സിപിഎമ്മും സിപിഐയും. പൊതുതെരഞ്ഞെടുപ്പില്‍ രാജ്യമാകെ മത്സരിക്കുന്നത് നൂറില്‍ താഴെ സീറ്റില്‍. ഭരണം പിടിക്കാന്‍ 272 സീറ്റ് വേണമെന്നതൊന്നും പാര്‍ട്ടിക്ക് വിഷയമല്ല. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ എന്തൊക്കെ ചെയ്യുമെന്ന് വിശദീകരിച്ച് ഇരുപാര്‍ട്ടികളും പ്രകടനപത്രികയും പുറത്തിറക്കി. തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം 18,000 രൂപ, കുടുംബങ്ങള്‍ക്ക് പൊതുവിതരണ സംവിധാനത്തിലൂടെ 35 കിലോ അരി, വാര്‍ധക്യകാല പെന്‍ഷന്‍ ആറായിരം രൂപ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനം കുറയാത്ത വില, ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപ നിരക്കില്‍ ഏഴ് കിലോ അരി… വാഗ്ദാനങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല.  ഇരുപാര്‍ട്ടികളും ചേര്‍ന്ന് ഭരിക്കുന്ന കേരളത്തില്‍ ഇതൊക്കെ നടപ്പാക്കാന്‍ എന്താണ് തടസ്സമെന്ന ചോദ്യത്തിന് മറുപടിയുമില്ല. പ്രതിമാസം അക്കൗണ്ടില്‍ പണം നല്‍കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ്സിന്റെ രാഹുലാണ് ഇക്കാര്യത്തിലും സിപിഎമ്മിന്റെ മാതൃക. 

ഒന്‍പത് സീറ്റാണ് 2014ല്‍ സിപിഎമ്മിന് ലഭിച്ചത്. അഞ്ചെണ്ണം കേരളത്തിലും രണ്ടുവീതം ബംഗാളിലും ത്രിപുരയിലും. ആകെ കിട്ടിയത് 3.2 ശതമാനം വോട്ട്. പ്രാദേശിക പാര്‍ട്ടികളായ എഐഎഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ക്ക് ദേശീയ പാര്‍ട്ടിയായ സിപിഎമ്മിനേക്കാള്‍ വോട്ടുലഭിച്ചിട്ടുണ്ട്. കേരളത്തില്‍ എത്രപേര്‍ ജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇത്തവണത്തെ ലോക്സഭയിലെ പ്രാതിനിധ്യം. ബംഗാളിലും ത്രിപുരയിലും കെട്ടിവച്ച കാശ് കിട്ടുമോയെന്ന ആശങ്ക നേതാക്കള്‍ തന്നെ തുറന്നുപ്രകടിപ്പിക്കുന്നുണ്ട്. സിറ്റിങ് സീറ്റ് നിലനിര്‍ത്താനാണ് ബംഗാളില്‍ സഖ്യവുമായി കോണ്‍ഗ്രസ്സിന് പിന്നാലെ നടന്നത്. എന്നാല്‍ അവര്‍ നിഷ്‌കരുണം തള്ളിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. സിപിഐയ്‌ക്ക് ഒറ്റ സീറ്റ് മാത്രമായിരുന്നു 16- ാം ലോക്‌സഭയില്‍. അതാകട്ടെ തൃശൂരില്‍ നിന്നും വിജയിച്ച അംഗം. ഇത്തവണ ഒരു സീറ്റിലും ഈ പാര്‍ട്ടി ജയിക്കില്ല. എന്നിട്ടും പ്രകടനപത്രിക നോക്കണേ.. അഹങ്കാരം.

ത്രിപുരയില്‍ ആകെയുള്ള രണ്ട് മണ്ഡലങ്ങളിലും പത്രിക നല്‍കിയെങ്കിലും ജനങ്ങളുടെ പ്രതിഷേധം ഭയന്ന് പ്രചാരണം പോലും നടത്താനാകാത്ത അവസ്ഥയിലാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സുമായി ഏറ്റുമുട്ടുന്ന സിപിഎം-സിപിഐ പാര്‍ട്ടികള്‍ തൊട്ടുടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലും കേന്ദ്രഭരണപ്രദേശമായ മാഹിയിലും അവര്‍ക്കൊപ്പമാണ്. ബിഹാറില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ അവകാശവാദമുന്നയിച്ചെങ്കിലും സീറ്റ് നല്‍കാന്‍ അവര്‍ തയാറായില്ല. ഒഡീഷയില്‍ ബിജെപിവിരുദ്ധ സഖ്യത്തിന് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ്സും ബിജെഡിയും കണക്കിലെടുത്തില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ആന്ധ്ര, തെലങ്കാന, കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. സംസ്ഥാന സമ്മേളനത്തിന് നൂറുപേരെ തികച്ചെടുക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി നൂറ് തികയ്‌ക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. എന്നിട്ടും പ്രകടനപത്രിക പുറത്തിക്കാന്‍ തയാറായത് മികച്ച തൊലിക്കട്ടി കൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടല്ല. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശവകല്ലറ തീര്‍ത്തെടുക്കുന്ന തെരഞ്ഞെടുപ്പാണിത്. വെന്റിലേറ്ററില്‍ കഴിയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. എന്നിട്ടും ജീവനുണ്ടെന്ന് തെളിയിക്കാന്‍ നടത്തുന്ന പെടാപ്പാടാണ് പ്രകടനപത്രിക. ആശയവും പ്രത്യയശാസ്ത്രവും പണയപ്പെടുത്തിയ പാര്‍ട്ടിയിലെ സാധാരണക്കാര്‍ ഇനിയെങ്കിലും രാജ്യനന്മയ്‌ക്കുവേണ്ടി പ്രയത്‌നിക്കാനും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും തയാറാകുമെന്ന് പ്രത്യാശിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.