Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നായകനും ഉപനായകനും നേര്‍ക്കുനേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2019, 05:31 am IST
in Sports

ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് ബെംഗളൂരു-മുംബൈ സൂപ്പര്‍ പോരാട്ടം. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് മത്സരം ആരംഭിക്കും. സീസണില്‍ ബെംഗളൂരുവിന്റെ ആദ്യ ഹോം മത്സരം കൂടിയാണിത്.

 ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തില്‍ ഇരു ടീമുകളും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്.  സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങുന്നതിന്റെ മുന്‍തൂക്കം ബെംഗളൂരുവിന് അവകാശപ്പെടാം. എന്നാല്‍ ആദ്യ മത്സരത്തില്‍ ചെന്നൈയില്‍ നിന്ന് ഏറ്റുവാങ്ങിയ വലിയ തോല്‍വി അവരെ വേട്ടയാടുന്നുണ്ട്്. മുംബൈയും ആദ്യ മത്സരം തോറ്റാണ് ബെംഗളൂരുവില്‍ എത്തുന്നത്. സ്വന്തം ഗ്രൗണ്ടില്‍ ദല്‍ഹിയോട് ഏറ്റുവാങ്ങിയത് 37 റണ്‍സിന്റെ തോല്‍വി. ഇരു ടീമും ആദ്യ വിജയം കൊതിച്ചിറങ്ങുമ്പോള്‍ ബെംഗളൂരുവില്‍ തീ പാറുമെന്നുറപ്പ്. 

കണക്കുകളില്‍ കണ്ണോടിച്ചാല്‍ ബെംഗളൂരുവിനു മേല്‍ വലിയ ആധിപത്യം മുംബൈക്ക് അവകാശപ്പെടാം. ഇരു ടീമും ഇതിനുമുമ്പ് 25 തവണ നേര്‍ക്കുനേര്‍വന്നപ്പോള്‍ പതിനാറിലും വിജയം മുംബൈക്കൊപ്പം. ബംഗളൂരുവിന് ജയിക്കാനായത് ഒമ്പത് തവണ. 

ബാറ്റിങ്ങിലുണ്ടാകുന്ന പോരായ്‌മകളാണ് കോഹ്‌ലിയെ കുഴക്കുന്ന പ്രധാന വിഷയം. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയോട് കോഹ്‌ലിപ്പട തകര്‍ന്നടിഞ്ഞത് 70 റണ്‍സിന്. അടിച്ചാല്‍ തകര്‍ത്തടിക്കും, തകര്‍ന്നാല്‍ നിലംപൊത്തും. ഇതാണ് ബെംഗളൂരുവിന്റെ അവസ്ഥ. കോഹ്‌ലി-ഡിവില്ലിയേഴ്‌സ് സഖ്യമാണ് ബെംഗളൂരുവിന്റെ  പിടിവള്ളി. 

വിന്‍ഡീസ് യുവതാരം ഹേറ്റ്മയര്‍, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി എന്നിവര്‍ മധ്യനിരയില്‍ കൂടുതല്‍ പക്വത കാണിക്കേണ്ടതുണ്ട്. യുസ്‌വേന്ദ്ര ചാഹല്‍ നയിക്കുന്ന സ്പിന്‍ വിഭാഗവും ഉമേശ് യാദവ് നയിക്കുന്ന പേസ് വിഭാഗവും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ഓപ്പണിങ്ങില്‍ നായകന്‍ കോഹ്‌ലിക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍  നല്‍കുന്ന തുടക്കവും മത്സരത്തില്‍ നിര്‍ണായകമാകും. 

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങിന്റെ മടങ്ങിവരവ് മുംബൈയെ കരുത്തരാക്കും. 

മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാഞ്ഞതാണ് കഴിഞ്ഞ മത്സരത്തില്‍ മുംബൈക്ക് വിനയായത്. പരിക്ക് മൂലം പ്രധാന ബൗളര്‍ ജസ്പ്രീത് ബുംറ ബെംഗളൂരുവിനെതിരെ കളിച്ചേക്കില്ല. ബൗളിങ്ങാണ് മുംബൈയുടെ പ്രധാന തലവേദന. 

ദല്‍ഹി ബാറ്റ്‌സ്മാന്മാര്‍ തല്ലിതകര്‍ത്ത ബൗളിങ്ങ് നിരയുമായാണ് മുംബൈ കോഹ്‌ലിയും ഡിവില്ലിയേഴ്‌സും അടങ്ങുന്ന ബെംഗളൂരിനെ നേരിടാന്‍ ഇറങ്ങുന്നത്. 

രോഹിത് ശര്‍മ-ക്വിന്റണ്‍ ഡി കോക്ക് ഓപ്പണിങ്ങ് സഖ്യത്തിലാണ് മുംബൈയുടെ പ്രതീക്ഷ. മധ്യനിരയില്‍ യുവരാജിനൊപ്പം പാണ്ഡ്യ സഹോദരന്മാരും ആഞ്ഞടിച്ചാല്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം
Kerala

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

Kerala

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം
India

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

Sports

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പുതിയ വാര്‍ത്തകള്‍

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.