ന്യൂദല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന് സൂപ്പര്‍ താരങ്ങളായ ബെന്‍ സ്റ്റോക്സും ജോസ് ബട്ലറും ടീമിനൊപ്പം ചേര്‍ന്നു. ഇംഗ്ലീഷ് താരങ്ങളായ സ്റ്റോക്സിലും ബട്ലറിലുമാണ് ഇത്തവണ രാജസ്ഥാന്റെ കിരീട പ്രതീക്ഷ. മികച്ച ഫോമിലുള്ള ബട്ലര് കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ആറാമത്തെ താരമായി. കഴിഞ്ഞ സീസണില്‍ ബട്ലര് രാജസ്ഥാനായി 548 റണ്‍സ് അടിച്ചുകൂട്ടി.
എന്നാല്‍ ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. 196 റണ്‍സ് നേടിയ സ്റ്റോക്സ് വീഴ്ത്തിയത് എട്ട് വിക്കറ്റുകള്‍. നേരത്തെ മുന്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്തും രാജസ്ഥാന് ടീമിനൊപ്പം ചേര്‍ന്നിരുന്നു. മാര്‍ച്ച് 26ന് കിങ്സ് ഇലവന് പഞ്ചാബിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ പോരാട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: