Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തെരഞ്ഞെടുപ്പും ശബരിമലയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2019, 05:49 am IST
in Editorial

കേരളത്തില്‍ ഇത്തവണ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ ഒന്ന് ശബരിമലയാണെന്ന് അറിയാത്തവര്‍ ഉണ്ടെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയവും ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാടുകളാണ്. അതുകൊണ്ടുതന്നെ എല്ലാ പാര്‍ട്ടികളും ശബരിമല പ്രശ്‌നത്തെ തങ്ങള്‍ക്ക് അനുകൂലമായി വോട്ടുലഭിക്കുന്ന വിഷയമായി അവതരിപ്പിക്കും. ഇതൊന്നും പാടില്ലെന്നാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാംമീണ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, സുപ്രീംകോടതിവിധി ബാധകമായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഷയമാകുന്നത് ചട്ടലംഘനമെന്നും അദ്ദേഹം പറയുന്നു.

തെരഞ്ഞെടുപ്പില്‍ ജാതിമത സാമുദായിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് ചോദിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പെരുമാറ്റച്ചട്ടത്തിന് എതിരാണ്. അങ്ങനെ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ വിജയം  റദ്ദാക്കാന്‍പോലും കഴിയും. അടുത്തിടെ സംസ്ഥാനത്ത് രണ്ട് എംഎല്‍എമാരുടെ വിജയം കോടതി അസ്ഥിരപ്പെടുത്തിയത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്. 

ശബരിമല ജാതിമത വിഷയമാണോ എന്നതാണ് പ്രധാന പ്രശ്‌നം. ശബരിമല അങ്ങനെയല്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീംകോടതിയില്‍ വാദിച്ചതും അതായിരുന്നു. ഏതെങ്കിലും മതത്തിന്റെ ആരാധനാലയമായി ശബരിമലയെ കാണുക സാധ്യമല്ലെന്നത് കോടതിയും ഏറെക്കുറെ അംഗീകരിച്ചു. അതുകൊണ്ടുതന്നെ ശബരിമലവിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് ഒരു കാരണവശാലും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകില്ല. ശബരിമലയിലെ യുവതീപ്രവേശന വിവാദം ഉയര്‍ത്തിയത് വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും നിലനില്‍പ്പാണ്. അത് കോടതിവിധികളിലൂടെ ചോദ്യംചെയ്യാമോ എന്ന സംശയമാണ് സുപ്രീംകോടതിവിധിക്കെതിരെയും അത് നടപ്പാക്കാന്‍ തുനിഞ്ഞ സംസ്ഥാന സര്‍ക്കാരിനെതിരെയും ഉണ്ടായ പ്രതിഷേധത്തിന് അടിസ്ഥാനം.

ഹിന്ദുക്കള്‍ മാത്രമല്ല എല്ലാ മതത്തിലുംപെട്ട വിശ്വാസികള്‍ യുവതിപ്രവേശനത്തിന് എതിരായ നിലപാടെടുത്തതും ശ്രദ്ധേയമാണ്. അത്തരമൊരു വിഷയം സ്വാഭാവികമായും തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരും. പാടില്ലെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കല്ല, തെരഞ്ഞെടുപ്പ് കമ്മീഷന് പോലും സാധ്യമാകുമെന്ന് തോന്നുന്നില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള യുവതീ പ്രവേശനത്തിനെതിരെ പ്രചരണം നടത്തുന്നത് സുപ്രീംകോടതിക്കെതിരെയുള്ള പ്രചരണമായിട്ട് വരുമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. കോടതിവിധിക്കെതിരെ എതിര്‍പ്പ് പ്രകടപ്പിക്കാനും വിമര്‍ശനമുയര്‍ത്തുവാനും ഇന്ത്യയില്‍ അവസരമുണ്ട്. വിധി പറഞ്ഞ ജഡ്ജിമാരെ വിമര്‍ശിച്ചാലെ കോടതി അലക്ഷ്യമാകൂ. മാത്രമല്ല ശബരിമല കേസില്‍ കോടിതിവിധി തെറ്റാണെന്ന് പറഞ്ഞ് സുപ്രീംകോടതിയെതന്നെ വിശ്വാസികള്‍ സമീപിച്ചിരിക്കുകയുമാണ്. 

മതങ്ങളേയോ ദൈവങ്ങളേയോ ഉപയോഗിച്ച് പ്രചരണം നടത്തിയാല്‍ അത്തരക്കാരെ കണ്ടെത്തി അയോഗ്യരാക്കാമെന്നിരിക്കെ ശബരിമല വിഷയമാക്കരുതെന്ന് മുന്‍കൂട്ടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ പിന്നില്‍ ദുരുദ്ദേശ്യം ആരോപിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. തെരഞ്ഞെടുപ്പ് പ്രചരണവിഷയങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഉദ്യോഗസ്ഥന് എന്തവകാശം എന്നതാണ് അറിയേണ്ടത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതിനിധിയായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്.

ശബരിമല സജീവ ചര്‍ച്ചയായാല്‍ വന്‍ തിരിച്ചടിയുണ്ടാവുക ഇടതുമുന്നണിക്കാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് ഒഴിവാക്കാന്‍ കേരളാ കേഡര്‍ ഉദ്യോഗസ്ഥനായ ടിക്കാറാം മീണയ്‌ക്കുമേല്‍ എതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദം ഉണ്ടായോ എന്നാണ് അറിയേണ്ടത്. ശബരിമലയില്‍ സര്‍ക്കാരെടുത്ത നിലപാടുകള്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും വിഷയത്തില്‍നിന്ന് ഒളിച്ചോടാനാകില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ആവശ്യം തള്ളപ്പെടാനാണ് സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

News

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

India

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; മരണങ്ങൾ ഉണ്ടായാൽ സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താൻ നീക്കം

Kerala

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.