Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബാഴ്‌സ, ബയേണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2019, 11:44 am IST
in Sports

നൗകാമ്പ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബാഴ്‌സ ഇന്ന് ഇറങ്ങും. ഫ്രഞ്ച് ക്ലബ് ലിയോണാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ ബയേണ്‍ മ്യൂണിക്ക് ലിവര്‍പൂളിനെയും നേരിടും.

ഈ ടീമുകളുടെ ആദ്യ പാദ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ന് സ്വന്തം തട്ടകത്തിലെ മത്സരത്തില്‍ വിജയിച്ച് ക്വാര്‍ട്ടര്‍ ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സയും ബയേണും.

ലിയോണില്‍ നടന്ന ആദ്യ പാദത്തില്‍ ബാഴ്‌സക്കെതിരെ അപ്രതീക്ഷിത പ്രകടനം പുറത്തെടുത്താണ് ഫ്രഞ്ച് ക്ലബ് സമനില നേടിയത്. അത്തരമൊരു പ്രകടനം നടത്താനുറച്ചാണ് ലിയോണ്‍ നൗകാമ്പിലെത്തിയിട്ടുള്ളത്. എന്നാല്‍ നൗ കാമ്പിലെ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ബാഴ്‌സക്കെതിരെ ലിയോണ്‍ താരങ്ങള്‍ക്ക് എത്രത്തോളം പിടിച്ചുനില്‍ക്കാനാവുമെന്നാണ് ഇന്ന് കണ്ടറിയാനുള്ളത്. ബാഴ്‌സ നിരയില്‍ ഡെംബെലെ, വെര്‍മാലന്‍ എന്നിവര്‍ കളിക്കാന്‍ സാധ്യതയില്ല. പരിക്കുമൂലം റഫീഞ്ഞോയും കളിക്കാനിറങ്ങില്ല. എങ്കിലും മെസ്സി, സുവാരസ്, കുടീഞ്ഞോ ത്രയം ഇറങ്ങുമ്പോള്‍ ലിയോണ്‍ പ്രതിരോധം വെള്ളംകുടിക്കുമെന്ന് ഉറപ്പ്. 

2008-09 സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇരുപാദങ്ങളിലുമായി 6-3ന്റെ വിജയവും ബാഴ്‌സക്കായിരുന്നു. എട്ടാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിനിറങ്ങുന്നത്. മുന്‍പ് കളിച്ച 7-ല്‍ നാലില്‍ ബാഴ്‌സ ജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ കലാശിച്ചു. 

തുടര്‍ച്ചയായ എട്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ടാണ് സ്വന്തം മൈതാനത്ത് ബയേണ്‍ മ്യൂണിക്ക് ഇറങ്ങുന്നത്. എതിരാളികള്‍ നിലവിലെ റണ്ണറപ്പുകളായ ലിവര്‍പൂള്‍. എന്നാല്‍ മികച്ച താരങ്ങളുടെ അഭാവം ബയേണിനെ കുഴക്കുന്നുണ്ട്. മുള്ളര്‍, കിമ്മിച്ച് എന്നിവര്‍ സസ്‌പെന്‍ഷന്‍ കാരണം കളിക്കാനിറങ്ങില്ല. വെറ്ററന്‍ സ്‌ട്രൈക്കര്‍ ആര്യന്‍ റോബന്‍, ടോലിസ് എന്നിവര്‍ പരിക്കിന്റെ പിടിയില്‍. എങ്കിലും റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, ഫ്രാങ്ക് റിബറി, ഹാമിഷ് റോഡ്രിഗസ്, തിയാഗോ എന്നിവരുടെ കാലുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബയേണ്‍ കൡക്കാനിറങ്ങുന്നത്.

മറുവശത്ത് ലിവര്‍പൂളും മികച്ച പ്രതീക്ഷയിലാണ്. പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനം പുറത്തെടുത്ത് ബയേണിനെ കീഴടക്കി അവസാന എട്ടില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ലിവര്‍പൂള്‍. സാദിയോ മാനെ, ഫിര്‍മിനോ, മുഹമ്മദ് സല തുടങ്ങിയ സൂപ്പര്‍ താരങ്ങളിലാണ് ലിവര്‍പൂളിന്റെ പ്രതീക്ഷ. ഓക്‌സ്‌ലാഡ് ചേംബര്‍ലെയ്ന്‍, ഗോമസ് എന്നിവര്‍ പരിക്കുമൂലം ഇന്ന് കളിക്കാനിറങ്ങില്ല. മുന്‍പ് കളിച്ച ആറ് കളികളില്‍ ഇരുടീമുകളും ഓരോ വിജയം നേടിയപ്പോള്‍ നാലെണ്ണം സമനിലയില്‍ പിരിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

India

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

പുതിയ വാര്‍ത്തകള്‍

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.