ന്യൂദല്‍ഹി: ഇന്ത്യന്‍ വെല്‍സില്‍ പ്രജ്നേഷ് ഗുണേശ്വരന് അട്ടിമറി ജയം. രണ്ടാം റൗണ്ടില്‍ ലോക പതിനെട്ടാം നമ്പര്‍ നികോളോസ് ബേയ്സിലാഷില്ലിയെ രണ്ട് മണിക്കൂര്‍ മുപ്പത്തിരണ്ട് മിനിറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ കീഴടക്കി. സ്കോര്‍: 6-4, 6-7, 7-6.
പ്രജ്നേഷിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണിത്. ആദ്യ റൗണ്ടില്‍ ഫ്രഞ്ച് താരം ബിനോയിട്ട് പെയിറിനെ കിഴടക്കിയ പ്രജ്നേഷ് മൂന്നാം റൗണ്ടില്‍ ക്രൊയേഷ്യന്‍ താരം ഇവോ കാര്‍ലോവിച്ചിനെ നേരിടും .
ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച് അമേരിക്കന്‍ താരം ജോണ്‍ ഫ്രാറ്റന്ജിലോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 7-6, 6-2. . ലോക മൂന്നാം നമ്പര്‍ അലക്സാണ്ടര്‍ സെരേവും അനായാസവിജയത്തോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റില്‍ സെരേവ് അനായാസവിജയം നേടി. രണ്ടാം സെറ്റില്‍ സ്ലോവാക്യന്‍ താരം മാര്ട്ടിന് ക്ലിസാന്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറിയതോടെയാണ് സെരേവ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. സ്കോര്‍: 6-3, 2-0.
വനിതകളില്‍ ലോക മൂന്നാം നമ്പര്‍ പെട്രാ ക്വിറ്റോവയെ കീഴടക്കി വീനസ് വില്ല്യംസും വിജയം ആഘോഷമാക്കി. സ്കോര്‍: 6-4, 5-7, 4-6. ലോക ഒന്നാം നമ്പര്‍ നവോമി ഒസാക്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫ്രഞ്ച് താരം ക്രിസ്റ്റീന മാഡീനോവിച്ചിനെ തോല്‍പ്പിച്ചു. സ്കോര്‍: 6-3, 6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: