Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മാവോയിസ്റ്റ് ഭീകരതയെ വച്ചുപൊറുപ്പിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2019, 01:42 am IST
in Editorial

വയനാട് ജില്ലയിലെ വൈത്തിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ സി.പി. ജലീല്‍ എന്ന മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം ഒറ്റപ്പെട്ടതല്ല. ലക്കിടിക്കുസമീപം വനപ്രദേശത്തോടു ചേര്‍ന്നുള്ള റിസോര്‍ട്ടില്‍ ഭീഷണിപ്പെടുത്തി പണം വാങ്ങാനെത്തിയ വിവരമറിഞ്ഞ് പോലീസ് എത്തുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാവോയിസ്റ്റാണ് ജലീല്‍. ആദ്യത്തെ മലയാളിയും. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു മാവോയിസ്റ്റ് വനത്തിലേക്ക് രക്ഷപ്പെട്ടെന്നും, അതല്ല ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നും പറയപ്പെടുന്നു. 2016-ല്‍ നിലമ്പൂരില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ട് മാവോയിസ്റ്റുകള്‍-കപ്പുദേവരാജും കാവേരി എന്ന അജിതയും-പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുണ്ടായി. ഇതിനുമുന്‍പും സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ചെറിയ തോതിലുള്ള ഏറ്റുമുട്ടലുകള്‍ പലപ്പോഴായി നടന്നിട്ടുണ്ടെങ്കിലും അവയൊന്നും മരണത്തില്‍ കലാശിച്ചിരുന്നില്ല. ആന്ധ്രയില്‍നിന്നുള്ള മാവോയിസ്റ്റ് ഭീകരന്‍ മല്ലരാജറെഡ്ഡി 2007-ല്‍ അങ്കമാലിയില്‍ പിടിയിലായിരുന്നു.

ഇപ്പോഴത്തെ ഇടതുമുന്നണി ഭരണത്തിന്റെ തുടക്കകാലത്ത് നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചത് വലിയ വിവാദമാവുകയുണ്ടായി. അന്ന് സിപിഎം സംഭവത്തെ ന്യായീകരിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടത് ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ കേരളത്തിലടക്കം അത് വലിയ കോളിളക്കമുണ്ടാക്കുമായിരുന്നു. പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടതുള്‍പ്പെടെ പല രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അര്‍ബന്‍ നക്‌സലുകള്‍ പിടിയിലായപ്പോള്‍ ബിജെപി നേതൃത്വംനല്‍കുന്ന മഹാരാഷ്‌ട്ര സര്‍ക്കാരും, കേന്ദ്രത്തിലെ മോദിസര്‍ക്കാരും പഴികേട്ടതിന് കയ്യുംകണക്കുമില്ല. പൗരാവകാശങ്ങള്‍ ഹനിക്കുന്നു, ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നൊക്കെയാണ് ആക്ഷേപമുയര്‍ന്നത്. മോദി വിരോധത്താല്‍ കേരളവും ഇതിന് വേദിയാവുകയുണ്ടായി. പരമോന്നത നീതിപീഠത്തെപ്പോലും ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക് അര്‍ബന്‍ നക്‌സലുകളോടുള്ള അനുഭാവ പ്രകടനങ്ങള്‍ നീങ്ങി.

അധികാരം തോക്കിന്‍ കുഴലിലൂടെ എന്നതാണ് മാവോയിസ്റ്റുകളുടെ വിശ്വാസപ്രമാണം. നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ആയുധമെടുത്ത് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നത് വിഫലമാവുകയേയുള്ളൂ. മാത്രമല്ല, അതിന്റെ ആവശ്യവുമില്ല. ശരിയാണ്, മര്‍ദ്ദനവും ചൂഷണവുമുള്‍പ്പെടെയുള്ള അനീതികള്‍ക്ക് നമ്മുടെ രാജ്യത്തും കുറവൊന്നുമില്ല. എന്നാല്‍ ഇവയില്‍ പലതും ജനാധിപത്യമാര്‍ഗത്തില്‍ പരിഹരിക്കാന്‍ ആവുന്നവയാണ്. ഈ സാധ്യത നിലനില്‍ക്കെയാണ് നിയമം കയ്യിലെടുത്തുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ മാവോയിസ്റ്റുകള്‍ നടത്തുന്നത്. ഇതിന് ഇന്ത്യയുടെ ശത്രുക്കളായ വൈദേശിക ശക്തികളില്‍നിന്ന് പണവും ആയുധങ്ങളും സമ്പാദിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനല്ല, രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനാണ് വൈദേശിക ശക്തികള്‍ ഈ സഹായം ചെയ്യുന്നതെന്ന് വ്യക്തമാണല്ലോ. പലയിടങ്ങളിലും സമാന്തരഭരണം തന്നെയാണ് മാവോയിസ്റ്റുകള്‍ നടത്തുന്നത്.

ആദിവാസികളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും പേരിലാണ് മാവോയിസ്റ്റുകള്‍ ആയുധമെടുക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ മര്‍ദ്ദിതജനതയുടെ ശത്രുക്കളാണ്. ആദിവാസികളുടെ നിഷ്‌കളങ്കതയും അജ്ഞതയും ചൂഷണം ചെയ്ത് മുതലെടുപ്പ് നടത്തുകയാണ് ഇക്കൂട്ടര്‍. തങ്ങള്‍ക്കൊപ്പം ചേരാത്ത പാവങ്ങളെയും നിഷ്‌കരുണം വധിക്കാന്‍ മാവോയിസ്റ്റുകള്‍ മടിക്കാറില്ല. വികസനത്തിന്റെ ഫലങ്ങള്‍ എത്തിച്ചുകൊണ്ടു മാത്രമേ പാവപ്പെട്ട ജനങ്ങളുടെ കണ്ണീരൊപ്പാനാകൂ. എന്നാല്‍ മാവോയിസ്റ്റുകള്‍ ഇതിനെതിരാണ്. തങ്ങളുടെ സ്വാധീനമേഖലകളില്‍ നല്ല റോഡുപോലും നിര്‍മിക്കുന്നത് ഇവര്‍ ഇഷ്ടപ്പെടുന്നില്ല. ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാവല്‍നില്‍ക്കുന്ന സുരക്ഷാഭടന്മാരെപ്പോലും ഈ ഭീകരസംഘം കൊന്നൊടുക്കുകയാണ്. കേരളവും ഈ ഭീഷണിയില്‍നിന്ന് മുക്തമല്ലെന്നതാണ് വൈത്തിരിയിലെ ഏറ്റുമുട്ടല്‍ കാണിക്കുന്നത്. മാവോയിസ്റ്റ് ഭീകരതയില്‍നിന്ന് മോചനം നേടിക്കൊണ്ടല്ലാതെ നമ്മുടെ രാജ്യത്തിന് മുന്നോട്ടു പോകാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ഭൂമിയിലേക്കിറങ്ങുന്നു…മോദിവിരുദ്ധ എന്‍ജിഒകളുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു

Entertainment

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

New Release

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.