ഇന്ത്യന്‍വെല്‍സ്: ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ ഇന്ത്യന്‍ വെല്‍സ് എടിപി ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ലോക 69-ാം റാങ്കുകാരനായ ബെനോയ്റ്റ് പെയറിനെ അട്ടിമറിച്ചു.
ഇതാദ്യമായി മെയിന്‍ഡ്രോയില്‍ മത്സരിക്കുന്ന പ്രജ്‌നേഷ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫ്രഞ്ചുതാരമായ ബെനോയറ്റിനെ അട്ടിമറിച്ചത്. സ്‌കോര്‍ 7-6(5), 6-4. മത്സരം ഒരു മണിക്കൂര്‍ 29 മിനിറ്റ് നീണ്ടു. പ്രജ്‌നേഷിന്റെ കരിയറിലെ വമ്പന്‍ വിജയങ്ങളിലൊന്നാണിത്.
കഴിഞ്ഞ വര്‍ഷം സ്റ്റുട്ട്ഗര്‍ട്ട് എടിപി ടൂര്‍ണമെന്റില്‍ അന്നത്തെ ലോക 23-ാം റാങ്കായ ഡെനിസ് ഷാപോവ്‌ലോവിനെ തോല്‍പ്പിച്ചതാണ് പ്രജ്‌നേഷിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം.
നിലവില്‍ ലോക 97-ാം റാങ്കുകാരനായ പ്രജ്‌നേഷ് അടുത്ത റൗണ്ടില്‍ ജോര്‍ജിയയുടെ ലോക പതിനെട്ടാം റാങ്കുകാരനായ നികോളസ് ബാസിലാഷ്‌വിലിയെ നേരിടും.
















