Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മിറക്കിള്‍ വിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2019, 01:33 am IST
in Sports

പാരീസ്: ചരിത്രം കുറിച്ച തിരിച്ചുവരവില്‍ സ്വപ്‌നതുല്യമായ വിജയം സ്വന്തമാക്കി ഒലെ ഗുണ്ണര്‍ സോള്‍ഷ്യറിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഫ്രാന്‍സിലെ പടക്കുതിരകളായ പാരീസ് സെന്റ് ജര്‍മയിന്‍സിനെ (പിഎസ്ജി) മുക്കിയാണ് യുണൈറ്റഡ് 2014 നു ശേഷം ചാമ്പ്യന്‍സ് ലീഗില്‍ അവസാന എട്ട് ടീമുകളിലൊന്നായത്.

സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോറ്റ യുണൈറ്റഡ് പിഎസ്ജിയുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തില്‍ ശക്തമായി തിരിച്ചുവരവിലൂടെ 3-1ന്റെ വിജയം സ്വന്തമാക്കി. രണ്ട് പാദങ്ങളിലുമായുള്ള മത്സരം 3-3ന് സമനിലയായി. പക്ഷെ പിഎസ്ജിയുടെ മണ്ണില്‍ നേടിയ എവേ ഗോളിന്റെ മികവില്‍ യുണൈറ്റഡ് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. ഇതാദ്യമായാണ് സ്വന്തം തട്ടകത്തില്‍ രണ്ടോ അതിലധികമോ ഗോളുകള്‍ക്ക് തോറ്റ ഒരു ടീം ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടില്‍ കടക്കുന്നത്.

റൊമേലു ലുകാകുവും മാര്‍കസ് റാഷ്‌ഫോഡുമാണ് യുണൈറ്റഡിന് അസാധ്യമെന്ന് തോന്നിച്ച അവിസ്മരണീയ വിജയം സമ്മാനിച്ചത്. രണ്ട്, മുപ്പത് മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്ത് ലുകാകു ഇരട്ട ഗോളിനര്‍ഹനായി. റാഷ്‌ഫോഡാണ് നിര്‍ണായകമായ എവേ ഗോള്‍ കുറിച്ചത്.

ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെയാണ് റാഷ്‌ഫോഡ് ലക്ഷ്യം കണ്ടത്. വാറിന്റെ (വീഡിയോ അസിസ്റ്റന്‍ഡ് റഫറി) സഹായത്തോടെയാണ് സ്ലോവേനിയന്‍ റഫറി ഡാമിര്‍ സ്‌കോമിന പെനാല്‍റ്റി അനുവദിച്ചത്. പിഎസ്ജി പ്രതിരോധ നിരക്കാരന്‍ കിംപെംമ്പേയുടെ കൈകളില്‍ പന്ത് തട്ടിയതാണ് പെനാല്‍റ്റിക്ക് കാരണമായത്്. പിഎസ്ജിയുടെ ഏകഗോള്‍ യുവാന്‍ ബെര്‍നാറ്റിന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്. 12-ാം മിനിറ്റിലാണ് ബെര്‍നാറ്റ് ഗോളടിച്ചത്.

കോച്ച് ഒലെ ഗണ്ണറുടെ ശിക്ഷണത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തുടര്‍ച്ചയായ ഒമ്പതാം എവേ വിജയമാണിത്. അതേസമയം പിഎസ്ജി ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. ഒരു വര്‍ഷം മുമ്പ് റയല്‍ മാഡ്രിഡിനോടാണ് അവര്‍ പ്രീ ക്വാര്‍ട്ടറില്‍ തകര്‍ന്നത്. 2017ല്‍ ബാഴ്‌സലോണയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി.

ഓള്‍ഡ് ട്രാഫോര്‍ഡിലെ ആദ്യ പാദത്തില്‍ കളം നിറഞ്ഞുകളിച്ച എംബാപ്പെ നിറം മങ്ങിയതാണ് പിഎസ്ജിയുടെ തോല്‍വിക്ക്് കാരണം. പരിക്കേറ്റ സൂപ്പര്‍ സ്റ്റാര്‍ നെയ്‌മറുടെ അഭാവവും അവരെ ബാധിച്ചു.സസ്‌പെന്‍ഷനിലായ പോള്‍ പോഗ്ബയുള്‍പ്പെടെ ഒട്ടേറെ പ്രമുഖതാരങ്ങളെ കൂടാതെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിക്കളത്തിലിറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

പുതിയ വാര്‍ത്തകള്‍

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.