Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മസൂദിന്റെ സഹോദരനേയും മകനേയും പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2019, 06:24 pm IST
inWorld

ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരനേയും മകനേയും പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.

മസൂദിന്റെ സഹോദന്‍ മുഫ്തി റൗഫ് അസറിനേയും മകന്‍ ഹമദ് അസറിനേയും അറസ്റ്റ് ചെയ്തതായി പാക് ആഭ്യന്തരമന്ത്രി ഷെഹരിയാര്‍ ഖാന്‍ അഫ്രീദി സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള 44 പേരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അഫ്രീദി വ്യക്തമാക്കി.

ഇന്ത്യയുടേയും അന്താരാഷ്‌ട്ര സമൂഹത്തിന്റേയും സമ്മര്‍ദ്ദത്തില്‍ ഗത്യന്തരമില്ലാതെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയുണ്ടായത്. ഇന്ത്യ പാക്കിസ്ഥാന്‍ നല്‍കിയ തെളിവുകളിലും മസൂദിന്റെ സഹോദരന്റേയും മകന്റേയും പേരുകളുണ്ടായിരുന്നു. അതേസമയം നിരപരാധികളെന്ന് കണ്ടെത്തിയാല്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുമെന്ന് ആഭ്യന്തരമന്ത്രാലയം സെക്രട്ടറി പറഞ്ഞു. നാഷണല്‍ ആക്ഷന്‍ പ്ലാന്‍ (എന്‍.എ.പി) നടപ്പിലാക്കുന്നതിന് വേണ്ടി പാക്കിസ്ഥാന്‍ അഭ്യന്തരമന്ത്രാലയം മാര്‍ച്ച് നാലിന് വിളിച്ച് ചേര്‍ത്ത് പ്രവിശ്യാ സര്‍ക്കാരുകളുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി.

മസൂദ് അസറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫ് അസര്‍ ജെയ്ഷെ മുഹമ്മദിന്റെ ഇപ്പോഴത്തെ സജീവ കമാന്‍ഡറാണ്. ഇയാള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയെന്ന വാര്‍ത്തകളും പുറത്തുവരികയുണ്ടായി. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ ഭീകരര്‍ ഇന്ത്യയില്‍ ആക്രമണത്തിനു ലക്ഷ്യമിടാന്‍ നീക്കം നടത്തിയതും അബ്ദുള്‍ റൗഫ് ആിരുന്നു. പത്താന്‍കോട്ട് ഉള്‍പ്പെടെ ഭീകരാക്രമണം നടത്തിയതിനു നേതൃത്വം നല്‍കിയത് മുഫ്തി അബ്ദുല്‍ റൗഫ് അസര്‍ ആയിരുന്നു.

ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രണത്തിന് ശേഷവും പാക്കിസ്ഥാനില്‍ ഭീകരവാദ ക്യാമ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ ഇന്ത്യ അന്താരാഷ്‌ട്ര സമൂഹത്തിന് ഇതു സംബന്ധിച്ച തെളിവുകള്‍ നല്‍കാന്‍ ഒരുങ്ങുകയായിരുന്നു. പാക്കിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമാണ് ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. പാക്കിസ്ഥാനില്‍ നിലവില്‍ 16 ഭീകരവാദ ക്യാമ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 11 ക്യാമ്പുകള്‍ പാക് അധിനിവേശ കശ്മീരിലാണ്. അഞ്ച് എണ്ണം മുജ്ഫറാബാദ്, കോട്‌ലി, ബര്‍ണാല എന്നിവടങ്ങളിലാണ്. ഈ ക്യാമ്പുകളിലാണ് ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്നത്. 

അതേസമയം പുല്‍വാമാ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ കേസ് ഫയല്‍ പരിശോധിച്ചുവരികയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. പാക് മണ്ണിലെ ഭീകരതയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് കേസ് ഫയലിലൂടെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്‌ട്ര സുരഷാ കൗണ്‍സിലിന്റെ (UNSC) പട്ടികയില്‍ മസൂദിന്‍റെ പേര് വന്നതിലെ പാക്കിസ്ഥാന്റെ നിലപാട് എന്താണെന്ന ചോദ്യത്തിന് വിഷയത്തെ കുറിച്ച് മാര്‍ച്ച് 12ന് ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഖുറേഷിയുടെ മറുപടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

World

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.