ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തുടരുന്നു. 922 പോയിന്റോടെയാണ് കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം നടത്തുന്ന ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് 915 പോയിന്റോടെ കോഹ്ലിക്ക് തൊട്ടുപിന്നിലെത്തി.
നിലവില്‍ ഒന്നാമതുള്ള കോഹ്ലിയെക്കാള് ഏഴു പോയിന്റ് മാത്രം പിന്നിലാണ് വില്യംസണ്. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റ് കൂടി ബാക്കിനില്‍ക്കെ വില്യംസണിന് മികച്ച പ്രകടനത്തിലൂടെ ഒന്നാം സ്ഥാനത്തെത്താം.
റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കിയ വില്യംസണ് ന്യൂസിലന്‍ഡിനായി ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ പോയിന്റ് നേടുന്ന താരമായും മാറി. നേരത്തെ റിച്ചാര്‍ഡ് ഹാഡ്ലി മാത്രമാണ് 900 പോയിന്റ് കടന്ന ഏക ന്യൂസിലന്‍ഡ് താരം. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര 881 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: