Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇത് പുതിയ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2019, 02:47 am IST
inEditorial

നരേന്ദ്ര മോദിയുടെ ഭരണ നേതൃത്വത്തില്‍ പുതിയ ഭാരതം പിറന്നോയെന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ടായിരുന്നു. ആ സംശയം ഇതോടെ നീങ്ങിയിരിക്കുന്നു. വ്യോമസേന പാക്കിസ്ഥാനിലെ ഭീകരതത്താവളങ്ങള്‍ തകര്‍ത്തതിനു തൊട്ടുപിന്നാലെ ഭാരതം തലകുനിക്കാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാനില്‍ മോദി പ്രഖ്യാപിച്ചത് ഒരിക്കല്‍ക്കൂടി ശരിയായിരിക്കുന്നു. രാജ്യത്തിന്റെ സൈനിക കേന്ദ്രം ആക്രമിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ പോര്‍ വിമാനങ്ങളെ തുരത്തുന്നതിനിടെ വിമാനം തകര്‍ന്ന് പിടിയിലായ വ്യോമസേനയുടെ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ നിരുപാധികമായി വിട്ടുനല്‍കേണ്ടിവന്ന പാക്കിസ്ഥാന്റെ നടപടി പുതിയ ഭാരതത്തിന്റെ പിറവി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. അഭിനന്ദിനെ വച്ച് വില പേശാനുള്ള പാക് ഭരണകൂടത്തിന്റെ ശ്രമം മുളയിലെ നുള്ളിയ ഭാരതം, ഇതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയ്‌ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന് ഭാരതം നല്‍കിയ തിരിച്ചടിയില്‍  പതറിപ്പോയ പാക്കിസ്ഥാന്‍ മുഖം രക്ഷിക്കാനുള്ള അവസാന ശ്രമം നടത്തുകയായിരുന്നു. തങ്ങള്‍ മാന്യമായാണ് പെരുമാറുന്നതെന്ന് വിശ്വസിപ്പിക്കാനുള്ള വിഫലശ്രമം. 

സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് അഭിനന്ദിനെ വിട്ടുനല്‍കുന്നതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞത് ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. എന്നാല്‍ യുദ്ധത്തടവുകാര്‍ക്കുള്ള അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി ഭാരത സര്‍ക്കാര്‍ താക്കീതു നല്‍കിയപ്പോള്‍ ഇമ്രാനും കൂട്ടര്‍ക്കും ഗത്യന്തരമില്ലാതെ വന്നു. നിശ്ചിത സമയത്തിനകം അഭിനന്ദിനെ വിട്ടു നല്‍കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന അന്ത്യശാസനം പാക്കിസ്ഥാനെ ചൊല്‍പ്പടിക്ക് നിര്‍ത്തി എന്നതാണ് വാസ്തവം. പാക്കിസ്ഥാന്‍ മാന്യമായി പെരുമാറുന്നില്ലെങ്കില്‍ ഭാരതം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന സൂചന ലഭിച്ച അമേരിക്കയും ചൈനയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാക് ഭരണനേതൃത്വത്തെ വിവരം ധരിപ്പിച്ചു. ഭാരതത്തിന്റെ അന്തര്‍വാഹിനികള്‍ കറാച്ചിക്ക് സമീപം എത്തിയെന്നറിയുമ്പോള്‍ത്തന്നെ സ്ഥിതിഗതികള്‍ എങ്ങോട്ടാണെന്ന് വ്യക്തമായിരുന്നു. പാക്കിസ്ഥാന്‍ വിരണ്ടത് സ്വാഭാവികം.

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ നാല്‍പതിലേറെ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ തിരിച്ചടി നല്‍കാന്‍ ‘സര്‍ക്കാരിനൊപ്പം നിന്ന’ പ്രതിപക്ഷം, പാക്കിസ്ഥാനില്‍ കയറിയും വ്യോമസേന കനത്ത തിരിച്ചടി നല്‍കിയപ്പോള്‍ മലക്കം മറിഞ്ഞു. മോദിക്കല്ല, സൈന്യത്തിനാണ് ഇതിന്റെ ബഹുമതിയെന്നായി വ്യാഖ്യാനം. സൈന്യമാണ് ഭീകരത്താവളങ്ങള്‍ തകര്‍ത്തതെന്ന് പ്രത്യേകം പറയേണ്ടതില്ല.  പക്ഷേ ആ തീരുമാനം രാഷ്‌ട്രീയമായിരുന്നു. അതെടുത്ത് മോദി സര്‍ക്കാരും. സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണെന്ന് വരുത്തിയശേഷം തിരിച്ചടിക്കാതെ വന്നാല്‍ മോദിയെ പ്രതിക്കൂട്ടിലാക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചിന്ത. ഇക്കാര്യത്തില്‍ പാക്കിസ്ഥാനെപ്പോലെ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷവും നിരാശരായി. അപ്പോഴാണ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് പിടിയിലാവുന്നത്.  അഭിനന്ദിനെ മോചിപ്പിക്കാനാവാതെ വരുമെന്നും, ഇതുപറഞ്ഞ് സര്‍ക്കാരിനെ പഴിക്കാമെന്നും പ്രതിപക്ഷം കണക്കുകൂട്ടി. ഇവിടെയും പരാജയപ്പെടാനായിരുന്നു അവരുടെ വിധി. ഭാരതത്തിന്റെ ശക്തമായ നേതൃത്വത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ മുട്ടുകുത്തുന്നത് ലോകം കണ്ടു. ഭാരതം ശക്തമായ കൈകളിലാണെന്ന പ്രധാനമന്ത്രി മോദി പറഞ്ഞത് വെറും വാക്കല്ലെന്ന് ഓരോ പൗരനും ഇപ്പോള്‍ ബോധ്യമായിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

പുതിയ വാര്‍ത്തകള്‍

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.