ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച ഇന്ത്യന്‍ സേനയെ അഭിനന്ദിച്ച് ഇതിഹാസ താരം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍. ഞങ്ങളുടെ നല്ല സ്വഭാവത്തെ ദൗര്‍ബല്ല്യമായി കാണരുതെന്നും ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് സല്ല്യൂട്ട് നല്‍കുന്നെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.
നേരിട്ട് പരാമര്‍ശങ്ങളൊന്നും ഇല്ലാതെ സൈനികരെ ബോയ്‌സെന്ന് അഭിസംബോധന ചെയ്ത സെവാഗ് ആണ്‍കുട്ടികള്‍ നന്നായി കളിച്ചെന്നും ട്വിറ്ററില്‍ കുറിച്ചു. വ്യോമ സേനയ്‌ക്ക് എല്ലാ ആശംസകളും നേരുന്നെന്ന് ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ പ്രതികരിച്ചു.
കൃത്യസമയത്ത് മറുപടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയുടെ പോരാളികള്‍ക്ക് സല്യൂട്ട് എന്നായിരുന്നു ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രതികരണം. ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് ആശംസകള്‍ നേര്‍ന്ന രഹാനെ തീവ്രവാദത്തിനെതിരെ കൃത്യസമയത്ത് മറുപടി നല്‍കാന്‍ സാധിച്ചെന്നും, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നെന്നും പ്രതികരിച്ചു.
തീവ്രവാദത്തിനെതിരെയുള്ള ശക്തമായ പോരാട്ടമാണിതെന്നും വ്യോമസേനയ്‌ക്ക് ആശംസകള്‍ നേരുന്നെന്നും റെയ്‌ന പ്രതികരിച്ചു. ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് ബിഗ് സല്യൂട്ട് എന്നായിരുന്നു ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ പ്രതികരണം.
















