ദുബായ്: ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യയെ ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വിലക്കി.
ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട ഐസിസിയുടെ അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് വിലക്ക്. ജയസൂര്യ ഐസിസിയുടെ അഴിമതി വിരുദ്ധ നിയമം ലംഘിച്ചതായി ഐസിസി ആന്റി കറപ്ഷന്‍ യൂണിറ്റ് ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ പറഞ്ഞു.
















