കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് മോഹന്‍ലാല്‍. മിന്നലാക്രമണത്തില്‍ സന്തോഷം പ്രകടിപ്പിച്ച മോഹന്‍ലാല്‍ ഹൗ ഈസ് ദ ജോഷ് എന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമയിലെ ഡയലോഗ് ട്വീറ്റ് ചെയ്തു. ഇന്ത്യ സ്‌ട്രൈക് ബാക്ക്, ജയ് ഹിന്ദ് തുടങ്ങിയ ഹാഷ്ടാഗുകളോടൊപ്പമാണ് ഹൗ ഈസ് ദ് ജോഷ് എന്ന വാചകം മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്.
സേനയെ അഭിനന്ദിച്ച് ചലച്ചിത്ര താരങ്ങളും കായിക താരങ്ങളുമടക്കം നിരവധി ആളുകളാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. മാന്യതയെ ബലഹീനതയായി കാണരുതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചപ്പോള്‍ ഞങ്ങളുടെ കുട്ടികള്‍ നന്നായി കളിച്ചുവെന്നായിരുന്നു വീരേന്ദര്‍ സേവാഗിന്റെ പ്രതികരണം.
ഇന്ത്യന്‍ വ്യോമസേനയില്‍ അഭിമാനം കൊള്ളുന്നുവെന്നും,ശത്രുവിനെ അകത്ത് കയറി തകര്‍ത്തുവെന്നും അക്ഷയ് കുമാര്‍ കുറിച്ചു.ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല അവസാനമാണെന്നായിരുന്നു സാമന്തയുടെ പ്രതികരണം.
ബ്രാവോ ഇന്ത്യ എന്നാണ് സ്‌റ്റൈല്‍ മന്നല്‍ രജനികാന്ത് ഇന്ത്യയുടെ തിരിച്ചടിയെ വിശേഷിപ്പിച്ചത്.ഇന്ത്യന്‍ ധീരതയ്‌ക്ക് സല്യൂട്ട് എന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്. മികച്ചവരുമായി പോരിനു വന്നാല്‍ മറ്റുള്ളവരെ പോലെ മരിക്കാം എന്നായിരുന്നു അജയ് ദേവ്ഗണിന്റെ ട്വീറ്റ്. ‘ എത്ര നല്ല പ്രഭാതം,നന്ദി മോദി സാര്‍, സല്യൂട്ട് ഇന്ത്യന്‍ ആര്‍മി ‘ പരേഷ് റാവല്‍ ട്വീറ്റ് ചെയ്തു .

















