Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈന്ദവം അയ്യപ്പഭക്തസംഗമം 28ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2019, 08:31 am IST
in Kerala

കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ ആചാരവൈവിധ്യങ്ങളെ ഉയര്‍ത്തിക്കാട്ടി ഹൈന്ദവം അയ്യപ്പഭക്തസംഗമം 28ന് കോഴിക്കോട്ട്. ജാതിഭേദമില്ലാതെ അയ്യപ്പസന്നിധാനത്ത് ആചാരാനുഷ്ഠാനങ്ങളിലൂടെ സനാതന ധര്‍മത്തിന്റെ വൈശി ഷ്ട്യം വെളിപ്പെടുത്തുന്ന വിവിധ വിഭാഗങ്ങള്‍ ഹൈന്ദവത്തില്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സ്വാമി ചിദാനന്ദപുരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സനാതന ധര്‍മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗമത്തിന് സന്ന്യാസ ആശ്രമങ്ങള്‍, സാമുദായിക-സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ നേതൃത്വം നല്‍കും. 

ശബരിമലയിലെ ആചാരനടത്തിപ്പുകാരായ ഉള്ളാടന്‍, മലയരയന്‍, മലമ്പണ്ടാരം, വേലന്‍, നായര്‍, പന്തളം രാജകൊട്ടാര പ്രതിനിധി തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ അനുഷ്ഠിച്ചുവരുന്നവരും ക്ഷേത്രാവകാശങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നവരും ഒരേ വേദിയില്‍ സംഗമിക്കും. പ്രതിനിധികളെ വേദിയില്‍ ആദരിക്കും. തിരുവനന്തപുരം അഗസ്ത്യാര്‍കൂടത്തിലെ ആചാരങ്ങള്‍ നടത്തിവരുന്ന ഭഗവാന്‍ കാണി, മലവാരി മാന്ത്രിക സമ്പ്രദായം ആചാര്യ കല്ലടിക്കോട് തങ്കം അമ്മ, പുരാവസ്തു വിദഗ്ധന്‍ ഡോ. കെ.കെ. മുഹമ്മദ് എന്നിവരെയും ചടങ്ങില്‍ ആദരിക്കും.

കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് നാലിന് ആരംഭിക്കുന്ന അയ്യപ്പഭക്തസംഗമം വീഡിയോ സന്ദേശത്തിലൂടെ കാഞ്ചി കാമകോടി പീഠാധിപതി വിജയേന്ദ്ര സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്യും. ശബരിമല കര്‍മസമിതി ദേശീയ അധ്യക്ഷന്‍ ജസ്റ്റിസ്(റിട്ട) എന്‍. കുമാര്‍ അധ്യക്ഷനാകും. കോഴിക്കോട് സനാതനധര്‍മപരിഷത്ത് ചെയര്‍മാനും ശബരിമല കര്‍മസമിതി രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി ആമുഖഭാഷണം നടത്തും. 

സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയ മിഷന്‍ കേരള അധ്യക്ഷന്‍), പ്രജ്ഞാനാനന്ദ തീര്‍ഥപാദ സ്വാമി (വാഴൂര്‍ തീര്‍ഥപാദാശ്രമം ആചാര്യന്‍), സ്വാമി അധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്‍ കേരള മുഖ്യാചാര്യന്‍), സ്വാമി അമൃതകൃപാനന്ദപുരി  (അമൃതാനന്ദമയീ മഠം, കണ്ണൂര്‍), സ്വാമി ധര്‍മചൈതന്യ (ശിവഗിരി മഠം), സ്വാമി സത്സ്വരൂപാനന്ദ സരസ്വതി (മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന സെക്രട്ടറി), സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി (ചെങ്കോട്ടുകോണം രാമദാസാശ്രമം പ്രസിഡന്റ്), വീതസംഗാനന്ദ സ്വാമി (രാമകൃഷ്ണ മിഷന്‍), സ്വരൂപാനന്ദ സരസ്വതി സ്വാമി (പാലക്കാട് ശിവാനന്ദാശ്രമം), ജിതാത്മാനന്ദ സരസ്വതി സ്വാമി (ചിന്മയ മിഷന്‍, കോഴിക്കോട്), ബ്രഹ്മചാരി വിവേകാമൃത ചൈതന്യ (മാതാ അമൃതാനന്ദമയീ മഠം, കോഴിക്കോട്) തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കും. 

മുന്‍ ഡിജിപി. ടി.പി. സെന്‍കുമാര്‍, കേരള പിഎസ്‌സി മുന്‍ ചെയര്‍മാനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, അഡ്വ. ശങ്കു ടി. ദാസ് തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തും. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ വേദിയില്‍ സന്നിഹിതരായിരിക്കും.

രാവിലെ ഏഴിനു സമ്മേളന നഗരിയില്‍ കോഴിക്കോട് ശ്രേഷ്ഠാചാരസഭ ആചാര്യന്‍ എം.ടി. വിശ്വനാഥന്റെ നേതൃത്വത്തില്‍ മഹാഗണപതിഹവനം നടക്കും. തുടര്‍ന്നു ചിദാനന്ദപുരി സ്വാമികള്‍ പതാക ഉയര്‍ത്തും. വൈകിട്ട് നാലിനു ഡോ. കാരുമാത്ര വിജയന്‍ തന്ത്രിയുടെ ശിഷ്യരുടെ നേതൃത്വത്തില്‍ സമുദ്രപൂജയും പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കു തര്‍പ്പണവും ഉണ്ടായിരിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അഭിസംബോധന ചെയ്യും. വല്‍സന്‍ തില്ലങ്കേരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 

കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വീതസംഗാനന്ദ, കോഴിക്കോട് മാതാ അമൃതാനന്ദമയിമഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ഹൈന്ദവം ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.