Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഒഐസിയുടെ ക്ഷണം അഭിനന്ദനാര്‍ഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2019, 05:50 am IST
in Editorial

രാജ്യത്തിനകത്തുള്ളവര്‍ക്ക് ഭരണാധികാരിയെക്കുറിച്ചും ഭരണത്തെക്കുറിച്ചും മതിപ്പില്ലെങ്കിലും ലോകം അങ്ങനെയല്ല. പ്രത്യേകിച്ച് ഇസ്ലാമികരാഷ്‌ട്രങ്ങള്‍ ആദരവോടും ബഹുമാനത്തോടും കൂടിയാണ് ഭാരതത്തെ നോക്കിക്കാണുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി) ഈയടുത്ത് നടത്തിയ ഒരു ക്ഷണം. മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളില്‍ അബുദാബിയില്‍ ഈ സംഘടനയുടെ വിദേശകാര്യമന്ത്രിമാരുടെ കോണ്‍ക്ലേവിന്റെ ഉദ്ഘാടന സെഷനിലേക്കാണ് ഭാരതത്തെ ആദരസൂചകമെന്ന നിലയ്‌ക്ക് ക്ഷണിച്ചിരിക്കുന്നത്. അതീവ ശക്തരായ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ഒഐസി. സമ്മേളനത്തിലേക്കുള്ള ക്ഷണം ഭാരതം ഔദ്യോഗികമായി സ്വീകരിക്കുകയും അവരെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഉദ്ഘാടന സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജാണ് പങ്കെടുക്കുക. സുഷമയുടെ ഇതപ്പര്യന്തമുള്ള പ്രവര്‍ത്തനങ്ങള്‍ സാകൂതം വീക്ഷിക്കുന്ന ആര്‍ക്കും അവരുടെ സാന്നിധ്യം അതീവഹൃദ്യവും അര്‍ഹതപ്പെട്ടതുമാണെന്ന് മനസ്സിലാവും. ഒട്ടേറെ ഇസ്ലാം രാജ്യങ്ങളില്‍നിന്ന് ഭാരതീയരെ വിഷമസന്ധിയില്‍ കണ്‍പീലിക്ക് പോറലേല്‍ക്കാതെ രക്ഷിച്ചുകൊണ്ടുവന്നതിന്റെ ഹൃദയഹാരിയായ എത്രയെത്ര സംഭവങ്ങളുണ്ട്. അതില്‍തന്നെ ബഹുഭൂരിപക്ഷവും ന്യൂനപക്ഷ വിഭാഗങ്ങളായിരുന്നു എന്നത് ശ്രദ്ധേയമാണ്. മാതൃസ്‌നേഹത്തിന്റെ ഉദാത്തസംസ്‌കാരമായിരുന്നു സുഷമാസ്വരാജിലൂടെ വാര്‍ന്നുവീണത്.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറിയതുമുതല്‍ ഭാരതത്തെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന ഇസ്ലാമിക രാജ്യങ്ങള്‍ക്ക് അങ്ങേയറ്റം ഹൃദയഹാരിയായ പ്രവര്‍ത്തനങ്ങളാണ് ആഗോളതലത്തില്‍ ഭാരതം കാഴ്ചവെച്ചത്. സ്വന്തം രാജ്യത്തെ അജണ്ടാധിഷ്ഠിത താല്‍പ്പര്യക്കാരൊഴികെയുള്ളവര്‍ക്ക് അക്കാര്യത്തില്‍ ഒരാശങ്കയും പ്രയാസവും ഉണ്ടായിട്ടില്ല. ഇസ്ലാമികരാജ്യങ്ങള്‍ക്കും അത് ഏറെ വ്യക്തമായിരുന്നു. പാക്കിസ്ഥാന്റെ അതിക്രമവും ഭീകരവാദികളെ സഹായിക്കലുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യഥാസമയം ലോകത്തിനുമുമ്പില്‍ തുറന്നുകാട്ടാനായതും സഹായമായി. നാളിതുവരെ പാക്ക്ഭരണകൂടവും അവരുടെ നയതന്ത്രപ്രതിനിധികളും കെട്ടിയുയര്‍ത്തിയിരുന്ന പെരുംനുണകളുടെ കൊട്ടാരം തകര്‍ന്ന് തരിപ്പണമാവുകയാണുണ്ടായത്. 

ലോകത്ത് ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന ഒരു രാജ്യത്തിന്റെ എക്കാലത്തെയും പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് കാണിച്ചുകൊടുക്കാന്‍ നരേന്ദ്രമോദി സര്‍ക്കാറിന് കഴിഞ്ഞതിന്റെ ആത്യന്തിക ഫലംകൂടിയാണ് ഒഐസിയുടെ ക്ഷണം. 57 മുസ്ലീംരാജ്യങ്ങള്‍ അംഗങ്ങളായ ലോകമുസ്ലീംങ്ങളുടെ പൊതുവേദിയായ ഒരുസംഘടന അവരുടെ ഉദ്ഘാടനസമ്മേളനത്തിലേക്ക് ഭാരതത്തെ ക്ഷണിക്കുന്നതിന്റെ പ്രാധാന്യം വളരെയേറെയാണ്; പ്രത്യേകിച്ച് പുല്‍വാമ സംഭവത്തോടെ പാക്കിസ്ഥാന്‍ എല്ലായിടത്തും ഒറ്റപ്പെടുന്ന അവസ്ഥയില്‍. 1969ല്‍ സപ്തംബര്‍ 25ന് മൊറോക്കോയുടെ തലസ്ഥാനമായ റബാത്തില്‍ രൂപം കൊണ്ട ഈ സംഘടനയ്‌ക്ക് ലോകമുസ്ലീംങ്ങളുടെ സ്ഥിതിഗതികള്‍ യഥാവണ്ണം വീക്ഷിക്കുന്നതിന് ശാസ്ത്രീയമായ മാര്‍ഗങ്ങളുണ്ട്. 2011ലെ കണക്കനുസരിച്ച് 160 കോടിയാണ് ലോകത്ത് മുസ്ലീംജനസംഖ്യ. ജിദ്ദയിലാണ് സംഘടനയുടെ ആസ്ഥാനം.

പതിനെട്ടരക്കോടിയിലേറെ മുസ്ലീംങ്ങള്‍ ജീവിക്കുന്ന ഭാരതത്തില്‍ അവരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി ഭരണകൂടം അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് കണ്ടറിഞ്ഞതിനെ തുടര്‍ന്നാണ് ഈ അംഗീകാരം. ഒരുതരത്തിലുള്ള വിവേചനവും ആ സമൂഹത്തിന് ഉണ്ടാവുന്നില്ലെന്ന് സംഘടനയ്‌ക്ക് പൂര്‍ണബോധ്യമായിട്ടുണ്ട്. ഇവിടെയുള്ള തല്‍പരകക്ഷികള്‍ വായിട്ടലയ്‌ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമാകുകയാണ് ഇതിലൂടെ. പാക് പ്രകോപനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒരുഭാഗത്ത് ഉരുണ്ടുകൂടുമ്പോള്‍ ഇസ്ലാമികരാജ്യങ്ങളുടെ ആഗോളസംഘടന സൗഹാര്‍ദ്ദപൂര്‍വം കൈനീട്ടുന്നത് പ്രശംസാര്‍ഹമാണ്. അത് ഇവിടുത്തെ ഭരണത്തെയും ഭരണാധികാരികളെയും അങ്ങേയറ്റം സ്‌നേഹിക്കുന്നതിന്റെ സൂചകം കൂടിയാണ്. ‘ലോകാസമസ്താ സുഖിനോഭവന്തു’ എന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു സംസ്‌കാരത്തെ പുണരാനുള്ള അദമ്യമായ താല്‍പ്പര്യം കൊണ്ടുകൂടിയാണത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

New Release

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Entertainment

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

Entertainment

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

പുതിയ വാര്‍ത്തകള്‍

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.