ന്യൂദല്‍ഹി: ഇറാന്‍ ബോക്‌സിങ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് അഞ്ച് മെഡല്‍ ഉറപ്പായി. കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് സതീഷ് കുമാര്‍ (+91 കിലോ), മന്‍ജീത് സിങ്ങ് പങ്കല്‍ (75), സന്‍ജീത് (91), ലളിത് പ്രസാദ് (52), ദീപക് (49) എന്നിവര്‍ സെമിയില്‍ കടന്നു.
തുര്‍ക്‌മെനിസ്ഥാന്‍ താരം ബെകി ടോയ്ചീവിനെ 5-0ന് തകര്‍ത്താണ് സതീഷ് സെമിയിലെത്തിയത്. ഇറാഖ് താരം അമീര്‍ മോഹെയ്‌സനെ 5-0ന് ആധികാരികമായി പരാജയപ്പെടുത്തിയാണ് മന്‍ജീത് മുന്നേറിയത്.
















