തൃശൂര്‍: ബാങ്ക് ജീവനക്കാര്‍ക്ക് വേജ് റിവിഷന്റെ ഭാഗമായി 15 ശതമാനം ശമ്പള വര്‍ധന നടപ്പാക്കണമെന്ന് ധനലക്ഷ്മി ബാങ്ക് വര്‍ക്കേഴ്‌സ് യൂണിയന്റേയും (ബിഎംഎസ്), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്‌സിന്റേയും (ബിഎംഎസ്) അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു.
ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിഎല്‍ബി വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് എം. രാജന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, എന്‍ഒബിഒ ജനറല്‍ സെക്രട്ടറി വിരാജ് വി. ടിക്കേക്കര്‍, എന്‍ഒബിഡബ്ലിയു ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുനില്‍ ആര്‍. ഭാഗവത്, കെ. ശിവരാമകൃഷ്ണന്‍, എം.ജി. സംഗമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ഡിഎല്‍ബി വര്‍ക്കേഴ്‌സ് യൂണിയന്‍-എം. രാജന്‍ (പ്രസിഡന്റ്), കെ. വിനോദ്കുമാര്‍ (ജനറല്‍ സെക്രട്ടറി). നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഎല്‍ബി ഓഫീസേഴ്‌സ്-എം.ജി. സംഗമേശ്വരന്‍ (പ്രസിഡന്റ്), കെ. ശിവരാമകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി).
















