മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡിനെ പേടിക്കേണ്ട ആവശ്യമില്ലെന്ന് യുവന്റസ് കോച്ച് മസിമിലിയാനോ അലീഗ്രി പറയുന്നു. പക്ഷെ ഈ ടീമുകളിലൊന്ന് ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പുറത്താകുമെന്ന് ഉറപ്പാണ്. ഇരു ടീമുകള്‍ക്കും കലാശപ്പോരാട്ടമാകുന്ന പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദം ഇന്ന് അരങ്ങേറും. ഇന്ത്യന്‍ സമയം രാത്രി 1.30 നാണ് മ്ത്സരം.
ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ നിന്ന് പുറത്താകുന്ന കാര്യം ഇരു ടീമുകള്‍ക്കും ചിന്തിക്കാനാവില്ല. ഇരു ടീമുകളും വിജയസാധ്യതയുള്ളവരാണ്. ഇത്് ഒരു ഫൈനല്‍ പോലെയാണ്. പിഴവുകള്‍ വരുത്തിയാല്‍ അത് പുറത്തേക്ക് വഴിയൊരുക്കുമെന്ന് അത്്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണെ പറഞ്ഞു.
സൂപ്പര്‍ താരം റൊണാള്‍ഡോയുടെ കരുത്തിലാണ് യുവന്റസ് മത്സരത്തിനിറങ്ങുന്നത്. ഇറ്റാലിയന്‍ ലീഗ് മികച്ച ഫോം തുടരുന്ന റൊണാള്‍ഡോ യുവന്റസിന് വിജയം സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇന്ന് നടക്കുന്ന മറ്റൊരു ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ജര്‍മ്മന്‍ ടീമായ ഷാല്‍ക്കെ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റയെ നേരിടും.
















