Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആവര്‍ത്തനം, അഭംഗി

എസ്.കെbyഎസ്.കെ
Feb 18, 2019, 04:25 am IST
inVicharam

വാര്‍ത്തയില്‍നിന്ന്:-

”ആന്ധ്രപ്രദേശിന് പ്രത്യേകപദവി അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരസമരത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ”

‘എതിരെ’യും ‘പ്രതിഷേധവും’ കൂടിവേണ്ട. അനുകൂലമായി ആരും പ്രതിഷേധിക്കാറില്ലല്ലോ.

”കേന്ദ്രസര്‍ക്കാര്‍ ആന്ധ്രപ്രദേശിന് പ്രത്യേകപദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു നടത്തുന്ന നിരാഹാരസമരത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ” (ശരി).

”യുപിയിലെ കരിമ്പ് മേഖലകളില്‍ ഒരു പൂവല്‍ വിളവെടുപ്പ് കഴിഞ്ഞിരിക്കുന്നു. ഇനി റാബി വിളയ്‌ക്കുള്ള വിത്ത് വിതയ്‌ക്കണം. അതിനുള്ള കാശ് ഇല്ലാത്ത സ്ഥിതിയാണ് മിക്കയിടത്തും കര്‍ഷകര്‍ക്ക്”

‘ഉള്ള കാശ് ഇല്ലാത്ത സ്ഥിതി’ ഒഴിവാക്കാം. അതിനു കാശില്ലാത്ത സ്ഥിതിയാണ്” എന്നുമതി.

”അര്‍ബുദത്തിന് ഇടയാക്കുന്ന കാരണങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ നാം എന്തു ചെയ്തു എന്നതിലാണ് കാര്യം.”

‘അര്‍ബുദത്തിന്റെ കാരണങ്ങള്‍’ മതി. ‘ഉന്മൂലനം ചെയ്യാന്‍’ എന്നതിനുപകരം ‘ഇല്ലാതാക്കാന്‍’എന്നാക്കിയാല്‍ രണ്ടു ‘ചെയ്യല്‍’ ഒഴിവാക്കാം. 

”സംശയവും ആശങ്കയും കൗമാരത്തിന്റെ സവിഷേതയാണ്. കൃത്യമായമാര്‍ഗം ചൂണ്ടിക്കാണിച്ചുകൊടുക്കുകയാണ് പരിഹാരമാര്‍ഗം”.

‘മാര്‍ഗ’ത്തിന്റെ ആവര്‍ത്തനം വിരസതയുണ്ടാക്കുന്നു. 

‘കൃത്യമായ മാര്‍ഗം ചൂണ്ടിക്കാണിച്ചുകൊടുക്കലാണ് പരിഹാരം’ എന്നാക്കിയാല്‍ ഇതൊഴിവാക്കാം. 

”ജീവിതശൈലി പരിഷ്‌കരണത്തിലൂടെ സ്വന്തം അതിജീവനത്തിന്റെ പാത തുറക്കുക എന്നതാണ് മലയാളി സമൂഹത്തിന് മുന്നിലുള്ള വഴി”. എന്തിനാണ് ‘പാത’യും ‘വഴി’യും? ഏതെങ്കിലും ഒന്ന് ഒഴിവാക്കാന്‍ വഴിയുണ്ട്. 

”ജീവിതശൈലി പരിഷ്‌കരണമാണ് അതിജീവനത്തിന് മലയാളി സമൂഹത്തിനു മുന്നിലുള്ള വഴി”.

”ജീവിതശൈലി പരിഷ്‌കരണത്തിലൂടെയേ മലയാളി സമൂഹത്തിന് അതിജീവനത്തിന്റെ പാത തുറക്കാനാവൂ”.

”സ്ത്രീയെ സ്വന്തം സുഖഭോഗങ്ങള്‍ക്കുള്ള ഭോഗവസ്തുവായി കാണുന്നവര്‍ക്കുമാത്രമേ സ്ത്രീ എന്നാല്‍ ശരീരം എന്ന സമവാക്യം അംഗീകരിക്കാനാവൂ”. ”സുഖഭോഗങ്ങള്‍ക്കുള്ള ഭോഗവസ്തു” ഒഴിവാക്കുകതന്നെ വേണം. ‘സുഖഭോഗങ്ങള്‍ക്കുള്ള വസ്തു’ എന്നോ ‘ഭോഗവസ്തു’ എന്നോ മതി. 

”ഈ വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള നല്ല സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നത് അപ്പോള്‍ എളുപ്പകരമാകുന്നു”.

‘എളുപ്പ’ത്തിന് ‘കരം’ ഒഴിവാക്കാം. ‘എളുപ്പമാകുന്നു’ എന്നേവേണ്ടു.

മുഖപ്രസംഗങ്ങളില്‍നിന്ന്:-

”വയോജനങ്ങള്‍ക്ക് മാത്രമായി നമ്മുടെ നാട്ടില്‍ പ്രത്യേക രാഷ്‌ട്രീയ പാര്‍ട്ടികളോ പ്രസ്ഥാനങ്ങളോ ഒന്നുമില്ല”.

‘മാത്രമായി’ ‘പ്രത്യേക’ ഇവയില്‍ ഒന്നുമതി. ‘ഒന്നുമില്ല’യുടെ സ്ഥാനത്ത് ‘ഇല്ല’മതി. 

‘രക്ഷിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് ഇങ്ങനെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ സ്വത്ത് തിരിച്ചെടുത്തു നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയാണ് വേണ്ടത്.”

സ്വത്ത് തിരിച്ചെടുത്തു നല്‍കേണ്ടത് രക്ഷിതാക്കള്‍ക്കാണ്, ഉപേക്ഷിക്കുന്നവര്‍ക്കല്ല. ‘ഉപേക്ഷിക്കപ്പെട്ട രക്ഷിതാക്കള്‍ക്ക്’ എന്നെഴുതിയാലേ ആ അര്‍ഥം കിട്ടൂ.

”മക്കള്‍ ഉപേക്ഷിച്ചുപോകുന്ന രക്ഷിതാക്കളെ അവരുടെ തന്നെ സ്വത്തിന്റെ ഈടില്‍ ജീവിക്കാനാവശ്യമായ സാഹചര്യം ഉണ്ടാക്കിക്കൊടുക്കാനുള്ള ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടങ്ങള്‍ ചെയ്തുകൊടുക്കേണ്ടതാണ്.” വികലമായ വാക്യം ഇങ്ങനെ തിരുത്താം:

”മക്കള്‍ ഉപേക്ഷിച്ചുപോകുന്ന രക്ഷിതാക്കള്‍ക്ക്, അവരുടെ തന്നെ സ്വത്തിന്റെ ഈടില്‍ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ട ഉത്തരവാദിത്വം പ്രദേശിക ഭരണകൂടങ്ങള്‍ ഏറ്റെടുക്കണം”.

പിന്‍കുറിപ്പ്: 

ലേഖനത്തില്‍നിന്ന്:

”പ്രണയലേഖനം എങ്ങനെ എഴുതണം എന്ന് ‘പ്രിയതമ’നോടു ചോദിക്കുന്ന നായികയെയാണ് ശകുന്തളയില്‍ നാം കാണുന്നത്

പാവം ശകുന്തള! പാവം പ്രിയതമന്‍! പാവം കവി!.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

World

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.