ചെന്നൈ: വനിത വോളിബോളിനെ പ്രോത്സാഹിപ്പിക്കാന്‍ പ്രോ വോളിബോള്‍ ലീഗ് സംഘാടകര്‍ ലീഗിന്റെ ഫൈനല്‍ നടക്കുന്ന 22 ന് നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വനിതകളുടെ മല്‍സരം സംഘടിപ്പിക്കുന്നു.
ബ്ലൂ, യെല്ലോ ടീമുകളാണ് മത്സരത്തില്‍ ഏറ്റുമുട്ടുക. ലീഗില്‍ ടിവി കമന്റേറ്ററായ അലെക്സ ചിത്ര സ്ട്രേഞ്ച് ടീം ബ്ലൂവിനെ പ്രതിനിധാനം ചെയ്യും.
യൂണിവേഴ്സലായി കളിക്കുന്ന അലെക്സ അസോസിയേഷന് ഓഫ് വോളിബോള്‍ പ്രൊഫഷണല്‍സ് ലീഗില്‍ ബീച്ച് വോളിബോള്‍ താരം കൂടിയാണ്. ആക്രമണകാരിയായ സ്ലോവേനിയയുടെ മരീന സ്വെറ്റനോവ ടീം യെല്ലോയ്ക്കു വേണ്ടി ഇറങ്ങും.
15 പോയിന്റു വീതമുളള മൂന്ന് സെറ്റുകളാണ് മത്സരത്തിലുണ്ടാകുക.ലീഗിലെ അതേ നിയമങ്ങള്‍ തന്നെയായിരിക്കും ഈ മല്‍സരത്തിലും . സൂപ്പര്‍ സെര്‍വ്, സൂപ്പര്‍ പോയിന്റ് എന്നിവയുണ്ടാകും.
സോണി സിക്സ്, സോണി ടെന്‍3, സോണി ലൈവ് എന്നിവയില്‍ 22ന് 5.00 മുതല്‍ മല്‍സരം തല്‍സമയം കാണാം.
ബ്ലൂ ടീം: ടെറിന്‍ ആന്റണി (ക്യാപ്റ്റന്‍), കെ.പി.അനുശ്രീ, സൂര്യ, പൂര്‍ണിമ, അലെക്സ സ്ട്രേഞ്ച്, രേഖ, എം.ശ്രുതി, അശ്വതി. കോച്ച്: പി.പി. ടെയ്ലര്.
യെല്ലോ ടീം: ജിനി (ക്യാപ്റ്റന്‍), മിനിമോള്‍, അനുശ്രീ ഘോഷ്, അഞ്ജു ബാലകൃഷ്ണന്, മരീന സ്വെറ്റനോവ, നിര്‍മല്‍, സുഖ്വീര്‍, അനന്യ ദാസ്. കോച്ച്: വൈശാലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: