ആംസ്റ്റര്‍ഡാം: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇന്ന് കളത്തില്‍. എതിരാളികള്‍ ഡച്ച് ക്ലബ് അയാക്‌സ്.
മറ്റൊരു മത്സരത്തില്‍ ടോട്ടനം ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായും ഏറ്റുമുട്ടും. എതിരാളികളുടെ തട്ടകത്തിലാണ് ടോട്ടനത്തിന് കളി.
അയാക്‌സിനെ അപേക്ഷിച്ച് കരുത്തര്‍ റയല്‍ മാഡ്രിഡ് തന്നെ. കൗമാര താരം വിനീഷ്യസ് ജൂനിയര്‍, പരിചയസമ്പന്നരായ കരിംബെന്‍സേമ, ഗരെത്ത് ബെയ്ല്‍ എന്നിവര്‍ റയലിനായി അണിനിരക്കുമ്പോള്‍ അയാക്‌സ് വിയര്‍ക്കും. അതേസമയം ഇസ്‌കോ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. അടുത്തിടെ മികച്ച ഫോമിലാണ് റയല്‍. കഴിഞ്ഞയാഴ്ച കോപ്പ ഡെല്‍ റേയില്‍ ബാഴ്‌സയെ അവരുടെ തട്ടകത്തില്‍ ചെന്ന് സമനിലയില്‍ തളച്ച റയല്‍ ലാ ലിഗയിലെ മാഡ്രിഡ് ഡര്‍ബിയില്‍ അത്‌ലറ്റികോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇരുടീമുകളും മുന്‍പ് 12 തവണ കളിച്ചതില്‍ 7 വിജയം റയലിന് സ്വന്തമാണ്. അയാക്‌സ് നാലില്‍ ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയില്‍.
ബൊറൂസിയക്കെതിരായ പോരാട്ടം ടോട്ടനത്തിന് കടുകട്ടിയാകും. ടോട്ടനത്തിന്റെ സൂപ്പര്‍താരങ്ങളായ ഡെലെ അലി, ഹാരി കെയ്ന്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാണെന്നതാണ് അവരെ കുഴക്കുന്നത്. ബൊറൂസിയ നിരയില്‍ മാര്‍ക്കോസ് റയസും പരിക്കിന്റെ പിടിയിലാണ്. നാല് തവണയാണ് ഇരുടീമുകളും മുന്‍പ് കളിച്ചിട്ടുള്ളത്. ഇരു ടീമുകളും രണ്ട് വീതം ജയിക്കുകയും ചെയ്തു.
















