Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കര്‍ഷകവിലാപം കേള്‍ക്കാതെ വടക്കുനോക്കുന്ന മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2019, 05:05 am IST
in Editorial

കേരളത്തിലെ സര്‍ക്കാരും മന്ത്രിമാരും ചില പ്രമുഖ മാധ്യമങ്ങളും വടക്കുനോക്കി യന്ത്രങ്ങളായി മാറിയിട്ടു കാലംകുറച്ചായി. നാട്ടില്‍ കണ്ണുകാണാനും ചെവി കേള്‍ക്കാനും വയ്യാത്ത ഇവര്‍ വടക്കേഇന്ത്യയിലെ കാര്യങ്ങള്‍ കൃത്യമായി കാണുകയും കേള്‍ക്കുകയും പ്രതികരിക്കുകയും ചെയ്യും.

കര്‍ഷക ദുരിതത്തിന്റെ പേരില്‍ വടക്കേ ഇന്ത്യയില്‍ നടക്കുന്ന മരണങ്ങളും സമരങ്ങളും കൊണ്ടാടും. പക്ഷേ, കേരളത്തില്‍ കര്‍ഷകര്‍ ഗതികേടുമൂലം ആത്മഹത്യ ചെയ്യുന്നതു കണ്ടമട്ടില്ല. ഏഴുപേരുടെ ആത്മഹത്യാവാര്‍ത്ത വരുമ്പോള്‍തന്നെ വടക്കേ ഇന്ത്യയിലെ കര്‍ഷകര്‍ക്കായി സഹായപദ്ധതി രൂപീകരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്ന കേരള ധനമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണം. ഇതു കേരളമന്ത്രിയോ വടക്കേ ഇന്ത്യന്‍ മന്ത്രിയോ?

കൃഷിനാശവും കടബാധ്യതയും മൂലം കേരളത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഏഴായി. ഇടുക്കിയില്‍ നാലും വയനാട്ടില്‍ മൂന്നും പേരാണു ജീവനൊടുക്കിയത്. പ്രളയത്തിന്റെയും മറ്റു പ്രകൃതിക്ഷോഭത്തിന്റെയും നീരാളിപ്പിടുത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തവരാണിവര്‍. കൃഷിയും വളര്‍ത്തുമൃഗങ്ങളും വീടുകള്‍പോലും നഷ്ടപ്പെട്ടവരുണ്ട്.

പട്ടയം ഇല്ലെന്ന പേരില്‍ പലര്‍ക്കും പ്രളയ ദുരിതാശ്വാസം പോലും കിട്ടിയിട്ടില്ല. അപൂര്‍വം പേര്‍ക്ക് 10,000 രൂപവീതം കിട്ടി. അതു നിലനില്‍പിന് പര്യാപ്തവുമല്ല. ഒരുവിധം പിടിച്ചുകയറാനുള്ള ശ്രമത്തിനിടയിലാണ് ഇടുക്കിയില്‍ മഞ്ഞുവീഴ്ച വലിയ ആഘാതമായി വന്നത്. ടൂറിസം മേഖലയെ അതുകാര്യമായി സഹായിച്ചെങ്കിലും കാര്‍ഷികമേഖലയ്‌ക്ക് മറ്റൊരു പ്രഹരമായി. ഉള്ള കൃഷികൂടി നശിച്ചുപോയി. വിളവുകുറഞ്ഞു. ഉള്ളതിനു വിലയില്ലാതെയുമായി. കടക്കെണികൂടിയായപ്പോള്‍ ജീവിതം വഴിമുട്ടി. അടുത്ത തലമുറയെ ഓര്‍ത്ത്, കടം എഴുതിത്തള്ളി കിട്ടാനുള്ള മാര്‍ഗമായാണ് പലരും മരണത്തെ സ്വീകരിച്ചത്.  

ഈ നിസ്സഹായതയൊന്നും മനസ്സിലാക്കാന്‍ പക്ഷേ, നാടുഭരിക്കുന്ന സര്‍ക്കാരിനു കഴിയുന്നില്ല. നവോത്ഥാനവും ശബരിമല യുവതീപ്രവേശനവും വനിതാമതിലും ഒക്കെയാണ് സര്‍ക്കാരിനു പ്രധാനം. ഖജനാവിലെ വന്‍തുകയെടുത്തു വനിതാമതിലും നവോത്ഥാനത്തിന്റെ പേരില്‍ ആര്‍ത്തവാഘോഷവും നടത്തുന്ന സര്‍ക്കാര്‍ ശബരിമലയില്‍ ആരോടോ വാശിതീര്‍ക്കാന്‍ കോടികളാണ് ചെലവഴിക്കുന്നത്. ഇതിനിടയിലും വടക്കോട്ടുനോക്കി കേന്ദ്രഭരണത്തെ പഴിപറയാനും അവിടത്തെ കര്‍കര്‍ക്കുവേണ്ടി കണ്ണീരൊഴുക്കാനും തയ്യാറാവുന്നുമുണ്ട്.

മഹാരാഷ്‌ട്രയിലും യുപിയിലും മറ്റും നടന്ന കര്‍ഷകറാലികള്‍ക്കു ആളും അര്‍ഥവും നല്‍കി സഹായിച്ചവര്‍ നാട്ടിലെ സാഹചര്യം പഠിക്കാന്‍പോലും മിനക്കെടുന്നില്ല. പ്രളയത്തിന്റെ ദുരിതത്തില്‍ നിന്നു കരകയറാത്ത കുടുംബങ്ങള്‍ ഇനിയും പലതുണ്ട്. പക്ഷേ, അവയുടെ വ്യക്തമായ കണക്കോ സഹായം ആര്‍ക്കൊക്കെ നല്‍കിയെന്ന വ്യക്തതയോ ഇന്നുമില്ല. നവകേരള സൃഷ്ടിയെക്കുറിച്ചു മിണ്ടാട്ടമില്ല. കേന്ദ്രം തരാത്ത ഫണ്ടിനേക്കുറിച്ചുമാത്രം ഇടതടവില്ലാതെ പറയുന്നതിനപ്പുറം പ്രളയാനന്തര കേരളത്തെക്കുറിച്ചുള്ള ആശങ്ക സര്‍ക്കാര്‍ കൈവിട്ടമട്ടാണ്. 

ഹൈറേഞ്ചില്‍ ഏലം, കുരുമുളക്, കൊക്കോ, ജാതി, റബര്‍ തുടങ്ങിയവയ്‌ക്കുണ്ടായ നാശം ഉടനടിയൊന്നും നികത്താനാവുന്നതല്ല. വര്‍ഷങ്ങളുടെ അധ്വാനവും വ്യക്തമായ പദ്ധതികളും വേണ്ടിവരും, അവിടത്തെ കാര്‍ഷികമേഖലയെ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍. പാര്‍ട്ടി നയങ്ങള്‍ക്കപ്പുറം ജനകീയ പ്രശ്നങ്ങള്‍ക്കു പരിഗണന നല്‍കുകയും ജനങ്ങളുടെ കഷ്ടപ്പാടില്‍ ആശങ്കപ്പെടുകയും ചെയ്യുന്ന ഭരണാധികാരികള്‍ക്കല്ലേ ഇതൊക്കെ മനസ്സിലാക്കാനുള്ള മനസ്ഥിതിയുണ്ടാവുകയുള്ളൂ. ശബരിമല പ്രശ്നത്തില്‍ സുപ്രീംകോടതിയില്‍ പോയി വിശ്വാസികളെ വെല്ലുവിളിക്കുംപോലെ വാദിക്കാന്‍ കാണിച്ചതിന്റ പകുതി ആവേശം ജനകീയ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കാണിച്ചിരുന്നെങ്കില്‍ നാടിന് ആശ്വാസമയേനെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.