Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മഞ്ഞപ്പടയോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2019, 01:15 am IST
in Sports

കൊച്ചി: കാര്‍സണിന്റെയും  കൂട്ടാളികളുടെയും വീര്യത്തെ അടിച്ചമര്‍ത്തി കൊച്ചിയുടെ മണ്ണില്‍ മഞ്ഞപ്പടയ്‌ക്ക് പ്രോ ലീഗ് വോളിബോളില്‍ ആദ്യ ജയം.  ഒഴുകിയെത്തിയ അരാധകരെ സാക്ഷിയാക്കി ആദ്യ മൂന്ന് സെറ്റും സ്വന്തമാക്കിയ ചെന്നൈ സ്പാര്‍ട്ടന്‍സ്  കരുത്തരായ ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെ തറപ്പറ്റിച്ചു.  സ്‌കോകോര്‍: 15 -12, 15 -12, 15-11, 15 -10, 13 – 15.

ആദ്യ സെറ്റിന്റെ തുടക്കത്തില്‍  ശരവേഗത്തില്‍ പോയിന്റ് വാരികൂട്ടിയ ഹൈദരാബാദ് 5-0 ന് മുന്നില്‍. ആദ്യ ഇടവേളയ്‌ക്ക് പിരിയുബോള്‍ 7-2 ന്റെ ലീഡ്. സെറ്റിന്റെ രണ്ടാം പകുതിയില്‍ കണ്ടത് മഞ്ഞപ്പടയുടെ ഉഗ്രന്‍ തിരിച്ചുവരവ്. നായകന്‍ ഷെല്‍റ്റണ്‍ മോസസിന്റെ മികച്ച സര്‍വുകളും നവീനിന്റെ  മികച്ച ബ്ലോക്കുകളും ചെന്നൈയെ ഒപ്പം എത്തിച്ചു. അമേരിക്കന്‍ സൂപ്പര്‍ താരം കാര്‍സണും ബ്ലോക്കര്‍ അഷ്‌വാളും അടക്കമുള്ള ഹൈദരാബാദ് താരങ്ങള്‍ വരുത്തിയ പിഴവുകള്‍ ചെന്നൈയ്‌ക്ക് സമ്മാനിച്ചത് ആദ്യ സെറ്റ്. 

ആദ്യത്തേതിന് വ്യത്യസ്തമായി രണ്ടാം സെറ്റില്‍ ചെന്നൈ തുടക്കം മുതലേ ആക്രമം അഴിച്ചുവിട്ടു. അറ്റാക്കര്‍ നവീനും കനേഡിയന്‍ താരം റൂഡി വെര്‍ഹോവും എതിര്‍ കോര്‍ട്ടിനെ വിറപ്പിച്ചു. ലാറ്റവിയന്‍ താരം രസ്ലന്‍സും ഒരുപടി മുന്നില്‍ നിന്നപ്പോള്‍ ചെന്നൈയ്‌ക്ക് 8 – 4 ന്റെ ലീഡ്.  സൂപ്പര്‍ പോയിന്റിന്റെ അകമ്പടിയോടെ ഹൈദരാബാദ്  തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ചെന്നൈ താരങ്ങളുടെ കളി വീര്യത്തിനു മുന്നില്‍ രണ്ടാം സെറ്റിലും മുട്ടു മടക്കി . ഇതോടെ ചെന്നൈ മത്സരത്തില്‍ 2 -0ന് മുന്നില്‍.  

നായകന്‍ കാര്‍സണിന്റെ എണ്ണം പറഞ്ഞ സ്മാഷിലൂടെയായിരുന്നു  മൂന്നാം സെറ്റില്‍   ഹൈദരാബാദിന്റെ തുടക്കം.  കാര്‍സണിന്റെ മികച്ച സ്മാഷുകള്‍ക്ക് ചെന്നൈ മറുപടി നല്‍കിയത് ബ്ലോക്കര്‍ അഖിനിലൂടെയായിരുന്നു. സ്‌കോര്‍ 4-4. ഒപ്പത്തിനൊപ്പം മുന്നേറിയ മൂന്നാം സെറ്റ് എന്നാല്‍ പാതി വഴി പിന്നിട്ടപ്പോള്‍ ചെന്നൈയുടെ സര്‍വാധിപത്യം.   മൂന്നാം സെറ്റിലും പിഴവുകള്‍ ഹൈദരാബാദിനെ പിടികൂടിയപ്പോള്‍ ചെന്നൈ ജയം കൈപ്പിടിയിലാക്കി.

ആദ്യ മൂന്ന് സെറ്റുകളിലും തുടര്‍ന്ന ആധിപത്യം ചെന്നൈ നാലാം സെറ്റിലും തുടര്‍ന്നു. ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ സ്‌കോര്‍ 8 – 4.  അറ്റാക്കര്‍ നവീനും നായകന്‍ ഷല്‍ട്ടണും ഒപ്പം കളത്തിലിറങ്ങിയ എല്ലാ താരങ്ങളും ഒന്നിച്ച് ഫോമിലേക്കുയര്‍ന്നപ്പോള്‍ ചെന്നൈയ്‌ക്ക് തുടര്‍ച്ചയായ നാലാം സെറ്റും സ്വന്തം. അഞ്ചാം സെറ്റിന്റെ തുടക്കത്തിലും പതിവുപോലെ   നിറഞ്ഞാടി ചെന്നൈ. എന്നാല്‍ ഇടവേളയ്‌ക്ക് ശേഷം നിറഞ്ഞാടുന്ന പുത്തന്‍ ഹൈദരാബാദിനെയാണ് കൊച്ചി സ്‌റ്റേഡിയം വരവേറ്റത്. അവസാന സെറ്റിന്റെ അന്തിമ നിമിഷങ്ങളില്‍ മാനം കാക്കാനായി വീറോടെ പൊരുതിയ ഹൈദരാബാദ് 13- 15 ന് സെറ്റ് നേടി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

India

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.