Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിവൈഎസ്പിമാരെ തരംതാഴ്‌ത്തിയത് ചട്ടവിരുദ്ധമായി; പ്രമോഷന്‍ ലിസ്റ്റില്‍ ശ്രീമതിയുടെ ബന്ധുവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2019, 10:34 am IST
in Kerala

തൃശൂര്‍: പതിനൊന്ന് ഡിവൈഎസ്പിമാരെ തരംതാഴ്‌ത്തിയത് കേരള പോലീസ് ആക്ട് അസാധാരണമായി മറികടന്ന്. സര്‍ക്കാരിന്റെ രാഷ്‌ട്രീയ താല്‍പ്പര്യമാണ് തരംതാഴ്‌ത്തലിന് പിന്നിലെന്ന് വ്യക്തമായതോടെ പോലീസ് സേനയില്‍  പ്രതിഷേധം. സമാനമായ രീതിയില്‍ നാല്പതോളം സിഐമാരെ എസ്‌ഐമാരായി തരംതാഴ്‌ത്താനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇവരുടെ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞു. ഭയപ്പെടുത്തി സേനയെ പാര്‍ട്ടിയുടെ പരിപൂര്‍ണ നിയന്ത്രണത്തിലാക്കുകയാണ് സിപിഎം ലക്ഷ്യം.  

പുതുതായി സ്ഥാനക്കയറ്റം ലഭിച്ചവരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതിലും ഗുരുതര ക്രമക്കേട് നടന്നു. രാഷ്‌ട്രീയ താല്‍പ്പപര്യപ്രകാരം തയാറാക്കിയ സീനിയോറിറ്റി ലിസ്റ്റില്‍ അനര്‍ഹരായവര്‍ കയറിക്കൂടി. പി.കെ. ശ്രീമതിയുടെ സഹോദരീപുത്രന്‍ കണ്ണൂര്‍ ടൗണ്‍ സിഐ ആയിരുന്ന രത്‌നകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം. രത്‌നകുമാറിനേക്കാള്‍ സീനിയോറിറ്റിയുള്ള പലരും തഴയപ്പെട്ടിട്ടുണ്ട്.

പോലീസ് സേനയുടെ കെട്ടുറപ്പും ആത്മവിശ്വാസവും തകര്‍ക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ നടപടികള്‍. ഇതിനെച്ചൊല്ലി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനില്‍ ഭിന്നത രൂക്ഷമാണ്. 

താല്‍പ്പര്യമില്ലാത്തവരെ തരംതാഴ്‌ത്താന്‍ കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 111 (6) ജനുവരി പതിനെട്ടിന് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇത് താത്കാലിക ഭേദഗതി (ടെംപററി അമന്‍ഡ്‌മെന്റ്)യാണെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. താല്‍ക്കാലിക ഭേദഗതി എന്നത് നിയമപരമായി നിലനില്‍ക്കാത്തതാണെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വകുപ്പുതല അന്വേഷണം നേരിടുന്നവര്‍ക്ക് പ്രമോഷന്‍ തടയരുത് എന്നതാണ് പോലീസ് ആക്ടിലെ ഈ സെക്ഷന്‍. കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു തരംതാഴ്‌ത്തല്‍. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഭവത്തില്‍ ഇടപെടാത്തതിന് പിന്നിലും രാഷ്‌ട്രീയം തന്നെ. സിപിഎം പ്രാദേശിക നേതാക്കള്‍ക്കും അസോസിയേഷന്‍ നേതൃത്വത്തിലെ ചിലര്‍ക്കും അനഭിമതരായവര്‍ക്കെതിരെയാണ് നടപടി.

ഇവരില്‍ പലരും സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ നിയമ നടപടി സ്വീകരിച്ചവരാണ്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഡിവൈഎസ്പിമാരായവരാണ് തരംതാഴ്‌ത്തലിന് ഇരകളായത്. ഇതില്‍ ഗുരുതരമായ ക്രിമിനല്‍-അഴിമതികേസുകള്‍ നേരിടുന്ന ആരും ഇല്ല. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെട്ട പല ഉദ്യോഗസ്ഥരെയും തൊട്ടിട്ടുമില്ല.  

കൂടുതല്‍ സിഐമാരെക്കൂടി തരംതാഴ്‌ത്തുന്നതോടെ പോലീസ് സേന പൂര്‍ണമായും പാര്‍ട്ടിയുടെ വരുതിയിലാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് എം.വി. ജയരാജന്റെ നേതൃത്വത്തില്‍ നടന്ന കരുനീക്കങ്ങളാണ് തരംതാഴ്‌ത്തല്‍ നടപടിയിലേക്കെത്തിയത്. നടപടിക്ക് വിധേയരായവര്‍ പന്ത്രണ്ടിന് ശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. ഇത്രയധികം പോലീസ് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് അച്ചടക്ക നടപടി നേരിടുന്നതും നിയമപോരാട്ടത്തിനൊരുങ്ങുന്നതും  ചരിത്രത്തില്‍ ആദ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

Kerala

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.