Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുക്കളോട് വീണ്ടും ചതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2019, 04:26 am IST
in Kerala

ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ വീണ്ടും ഹിന്ദുജനതയെ അതിക്രൂരമായി വഞ്ചിച്ചു. ക്ഷേത്രാചാരങ്ങള്‍ കാത്തുരക്ഷിക്കാന്‍ നിയുക്തരായ ദേവസ്വം ബോര്‍ഡ് യുവതീപ്രവേശനത്തെ അനുകൂലിച്ച് കൊടിയ വഞ്ചനയാണ് വിശ്വാസികളോട് ഇന്നലെ കാണിച്ചത്. സര്‍ക്കാര്‍ നടിപടികള്‍ക്കെതിരെ ഹിന്ദുജനതയുടെ പ്രതിഷേധം സംസ്ഥാനമെങ്ങും അലടയിച്ചുയര്‍ന്നിട്ടും അത് കണ്ടില്ലെന്ന് നടിച്ച് യുവതി പ്രവേശനം സംബന്ധിച്ച വിധി പുനഃപരിശോധിക്കാനേ പാടില്ലെന്ന നീചമായ നിലപാടാണ് സര്‍ക്കാരും കൈക്കൊണ്ടത്. ഈ നിലപാടുകള്‍ക്കെതിരെ ഹിന്ദു ജനതയുടെ രോഷവും അമര്‍ഷവും ശക്തമാണ്.

 ഇന്നലെ മൂന്നര മണിക്കൂര്‍ നീണ്ട വാദമാണ്  നടന്നത്. തുടര്‍ന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധനാ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി. കൂടുതല്‍ വാദങ്ങള്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ എഴുതി സമര്‍പ്പിക്കാനും ഇരു ഭാഗത്തോടും കോടതി നിര്‍ദേശിച്ചു. 

പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളണോ സ്വീകരിക്കണോ എന്ന വിഷയത്തിലാണ് ഇന്നലെ കോടതിയില്‍ പ്രധാനമായും വാദങ്ങള്‍ നടന്നത്. വിധി എന്തുകൊണ്ട് പുനഃപരിശോധിക്കണം എന്ന വിഷയം കേന്ദ്രീകരിച്ച് വാദം തുടരാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വാദം ആരംഭിക്കുന്നതിന് മുമ്പ് നിര്‍ദേശം നല്‍കി. 

എന്‍എസ്എസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പരാശരനാണ് ആദ്യം വാദം തുടങ്ങിയത്. തൊട്ടുകൂടായ്‌മയുമായി ശബരിമലയിലെ യുവതീപ്രവേശന വിലക്കിന് യാതൊരു ബന്ധവുമില്ലെന്ന് പരാശരന്‍ വ്യക്തമാക്കി. മതേതര സ്ഥാപനങ്ങള്‍ക്കുള്ള നിയമം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തില്‍ പോകുന്നത് അവിടുത്തെ പ്രതിഷ്ഠയുടെ സ്വഭാവത്തെ ചോദ്യം ചെയ്യാനാവരുതെന്ന് തന്ത്രിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി വ്യക്തമാക്കി. ഭരണഘടനാ ധാര്‍മികത വെച്ച് അളക്കാന്‍ ശബരിമല ക്ഷേത്രം ശാസ്ത്രമ്യൂസിയമല്ലെന്ന് മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി കോടതിയെ ഓര്‍മിപ്പിച്ചു. 

യുവതീപ്രവേശന വിധിയിലെ വൈരുധ്യങ്ങള്‍ പരിശോധിക്കണമെന്ന് ക്ഷേത്ര സംരക്ഷണ സമിതിക്ക് വേണ്ടി അഡ്വ. കൈലാസനാഥപിള്ളയും ശബരിമലയിലെ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാര്യ സ്വഭാവം പരിപാലിക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്ന് പന്തളം രാജകുടുംബത്തിനു വേണ്ടി ഹാജരായ അഡ്വ. സായി ദീപകും വാദിച്ചു.

അയ്യപ്പഭക്തരില്‍ ഹിന്ദുക്കളല്ലാത്തവരും ഉള്ളതിനാല്‍ അയ്യപ്പഭക്തരെന്നത് പ്രത്യേക ഗണമല്ലെന്ന് പറയാനാവില്ലെന്ന് ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ പരാശരന്‍ ചൂണ്ടിക്കാട്ടി. 

ഉച്ചയ്‌ക്ക് ശേഷം വാദം പുനരാരംഭിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് മലക്കം മറിഞ്ഞത് വിശ്വാസികളെ ഞെട്ടിച്ചു. യുവതീപ്രവേശന വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന ബോര്‍ഡിന്റെ വാദം തുടര്‍ന്നപ്പോള്‍ നിങ്ങള്‍ നിലപാട് മാറ്റിയോ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരാഞ്ഞു. വിധിയെ മാനിച്ചുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി അറിയിച്ചു. സംസ്ഥാന സര്‍ക്കാരും വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന കര്‍ശന നിലപാട് സ്വീകരിച്ചു. എല്ലാ വാദങ്ങളും പരിശോധിച്ച ശേഷമാണ് കേസ് വിധി പറയുന്നതിനായി മാറ്റിവെച്ചത്. 13ന് മുമ്പായി കൂടുതല്‍ വാദങ്ങള്‍ എഴുതി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിന് ശേഷമേ പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമ വിധിയുണ്ടാകൂ. 

എസ്. സന്ദീപ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.