കരുനാഗപ്പള്ളി: സുപ്രീംകോടതിയില്‍ ഭക്തരുടെ വിശ്വാസത്തിനെതിരെ നിലപാടെടുത്ത സര്‍ക്കാര്‍ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിലുടെ സിപിഎമ്മിന്റെ കാപട്യമാണ് പുറത്ത് വരുന്നത്. ജനാധിപത്യ സര്‍ക്കാര്‍ ജനങ്ങളുടെ വികാരങ്ങളെയും വിശ്വാസങ്ങളേയും കണക്കിലെടുത്തു വേണം നിലപാടുകളെടുക്കുവാന്‍.
ഭക്തരുടെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുമ്പോള്‍ വിദഗ്ധരായവരെ ഉള്‍പ്പെടുത്തി തീരുമാനം എടുക്കണമെന്ന് പറയേണ്ട സര്‍ക്കാര്‍ കോടാനുകോടി ഭക്തജനങ്ങളുടെ വികാരങ്ങളെ എതിര്‍ത്തത് ‘വിനാശകാലേ വിപരീത ബുദ്ധി’ ആണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
















