തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി. ജലീലിനോട് ലോകായുക്തയ്‌ക്ക് മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ്് മന്ത്രിക്കുവേണ്ടി ഹാജരാകുന്നത്.
ജലീലിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം നടത്തണമെന്ന യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോകായുക്ത ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം.
എന്നാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതില്‍ വാദത്തിനായി സമയം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ലോകായുക്തയില്‍ ആവശ്യപ്പെട്ടു. തവനൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയാണ് മന്ത്രിക്കെതിരെ ലോകായുക്തയില്‍ പരാതി നല്‍കിയിരിക്കുന്നത്.
















