െകാച്ചി: പ്രോ വോളി ലീഗിന്റെ ആദ്യ മത്സരത്തില്‍ യു മുംബ വോളിയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഇന്ന് രണ്ടാം കളിക്ക്. എതിരാളികള്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്. ആദ്യ ജയം ലക്ഷ്യമിട്ടാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം ആദ്യ കളിയില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഹൈദരബാദ് ബാക്ക് ഹോക്ക്‌സിനോട് അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടങ്ങിയിരുന്നു.
അമേരിക്കയുടെ ഒളിമ്പിക് താരം ഡേവിഡ് ലീയും സ്ലോവേിയന്‍ താരം ആന്ദ്രെ പതുക്കും കണ്ണൂര്‍ക്കാരന്‍ മനു ജോസഫും നായകന്‍ ഉക്രപാണ്ഡ്യനും രോഹിത്തും അടങ്ങുന്ന താരനിര ശുഭപ്രതീക്ഷയിലാണ്.
അഹമ്മദാബാദിനെതിരെ തങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാനാകുമെന്നും മത്സരത്തെക്കുറിച്ച് വ്യക്തമായ രീതിയില്‍ വിശകലനം ചെയ്തുള്ള പരിശീലനമാണ് നടത്തിയിട്ടുള്ളതെന്നും കൊച്ചിയുടെ പരിശീലകന്‍ ടി.സി. ജ്യോതിഷ് പറഞ്ഞു.
കഴിഞ്ഞ കളിയില്‍ ബ്ലാക്ക് ഹോക്ക്‌സിനെതിരെ തിളങ്ങിയ റഷ്യന്‍ താരം വിക്ടര്‍ സിസോയേവിനൊപ്പം സെര്‍ബിയന്‍ താരം നോവിക ബെലിക്കയും ഇന്ത്യന്‍ താരങ്ങളായ രഞ്ജിത്ത് സിങും സയ്യദ് മുബാറക് അലിയും ഗുരീന്ദര്‍ സിങ്ങും ഗഗന്‍ദീപ് സിങും ഉള്‍പ്പെടെയുള്ളവര്‍ തിളങ്ങിയാല്‍ ബ്ലൂ സ്‌പൈക്കേഴ്‌സിനെ അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാക്ക് ഹോക്ക്‌സ്.
ഹൈദരാബാദിന് എതിരായ മത്സരം വലിയ വെല്ലുവിളിയായിരുന്നു. അതില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടായിരിക്കും തങ്ങള്‍ കൊച്ചിയെ നേരിടുക, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മുഖ്യ പരിശീലകന്‍ അജയ് ജന്‍ഗ്ര പറഞ്ഞു.
















