മിലാന്: സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകള്‍ക്ക് അതേ നാണയത്തില്‍ ജെര്വിന്ഹോ തിരച്ചടി നല്‍കിയതോടെ സിരീ എയില്‍ യുവന്റസും പാര്‍മയും തമ്മിലുള്ള മത്സരം സമനിലയായി. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി.
36-ാം മിനിറ്റില്‍ റൊണാള്‍ഡോ യുവന്റസിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ 1-0 ന്് യുവന്റസ് മുന്നിട്ടുനിന്നു.രണ്ടാം പകുതിയില്‍ റുഗാനി സ്കോര്‍ ചെയ്തതോടെ യുവന്റസ് 2-0 ന് മുന്നിലെത്തി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം പാര്‍മയുടെ ബാറില ഒരു ഗോള്‍ മടക്കി. പക്ഷെ റൊണാള്‍ഡോ രണ്ടാം ഗോള്‍ കുറിച്ചതോടെ യുവന്റസ് 3-1 ന് മുന്നിലായി. പിന്നീട് അവസാന നിമിഷങ്ങളില്‍ ജെര്വിന്ഹോ രണ്ട് ഗോള്‍ തിരിച്ചടിതോടെ മത്സരം സമനിലയായി. സമനില വഴങ്ങിയെങ്കിലും യുവന്റസ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 22 മത്സരങ്ങളില്‍ അവര്‍ക്ക് അറുപത് പോയിന്റായി. 22 മത്സരങ്ങളില്‍ 51 പോയിന്റുള്ള നാപ്പോളിയാണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: