കൊച്ചി: പ്രോ വോളി ലീഗില്‍ കേരളത്തില്‍ നിന്നുള്ള രണ്ടാം ടീം ഇന്നിറങ്ങും. കാലിക്കറ്റ് ഹീറോസിന് എതിരാളികള്‍ ചെന്നൈ സ്പാര്‍ട്ടന്‍സ്. 2015ല്‍ ജപ്പാനില്‍ നടന്ന ലോകകപ്പില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീമംഗമായ പോള്‍ ലോട്മാന്റെ സാന്നിധ്യമാണ് കാലിക്കറ്റ് ഹീറോസിന്റെ കരുത്ത്. കോംഗോ സ്വദേശിയും ഇൗജിപ്ഷ്യന്‍ ലീഗിലെ മിന്നും താരവുമായ ഇലോനി എന്‍കാംപൊറൊയാണ് ടീമിലെ രണ്ടാം വിദേശി താരം.
കരുത്തുറ്റ ആക്രമണനിരയാണ് ടീമിന്റെ കരുത്ത്. പോള്‍ ലോട്മാനും ക്യാപ്റ്റന്‍ ജെറോം വിനീതും നേതൃത്വം നല്‍കുന്ന ആക്രമണം പ്രോ വോളിയിലെ ഏറ്റവും മികച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവര്‍ക്ക് കൂട്ടായി അജിത്‌ലാലും.
ലാത്‌വിയന്‍ അറ്റാക്കര്‍ റസ്‌ലാന്‍സ് സൊറോകിന്‍സിന്റെ കരുത്തിലാണ് ചെന്നൈ സ്പാര്‍ട്ടന്‍സ് ഇറങ്ങുന്നത്. കനേഡിയന്‍ ഇന്റര്‍നാഷണല്‍ റൂഡി വെഹ്‌റോഫാണ് ടീമിലെ സൂപ്പര്‍ ബ്ലോക്കര്‍.
















