Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലൗ ഓള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2019, 05:50 am IST
in Sports

കൊച്ചി: കേരളത്തിന് ഇനി വോളിബോളിന്റെ ആവേശം. പ്രഥമ പ്രോ വോളിബോള്‍ ലീഗിന് ഇന്ന് തുടക്കം. കൊച്ചിയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും യു മുംബയും ഏറ്റുമുട്ടും. രാത്രി 7നാണ് മത്സരം. ആകെ 6 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് പുറമെ കേരളത്തില്‍ നിന്ന് കാലിക്കറ്റ് ഹീറോസും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.  നാളെയാണ് കാലിക്കറ്റ് ഹീറോസിന്റെ ആദ്യമത്സരം. ബാഡ്മിന്റണ്‍ താരം പി.വി സിന്ധു അടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടന മത്സരം കാണാനെത്തും.

അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, ബ്ലാക്ക് ഹോക്ക്സ് ഹൈദരാബാദ് എന്നിവരാണ് ലീഗില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍. ബേസ്ലൈന്‍ വെഞ്ച്വേഴ്സിന്റെയും വോളിബോള്‍ ഫെഡറേഷന്റെയും നേതൃത്വത്തിലാണ് ലീഗ് സംഘടിപ്പിച്ചിട്ടുള്ളത്. കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ആകെയുള്ള 18 മത്സരങ്ങളില്‍ ഓരോ ടീമും ഒരു റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ പരസ്പരം ഏറ്റുമുട്ടും. കൊച്ചിയില്‍ 12 മത്സരങ്ങളും ചെന്നൈയില്‍ സെമിയും ഫൈനലുള്‍പ്പെടെ ആറ് കളികളുമാണ് നടക്കുക. എല്ലാ മത്സരങ്ങളും സോണി സിക്‌സ്, സോണി ടെന്‍ 3 എന്നിവയില്‍ തല്‍സമയം ഉണ്ടാകും.

ബൊഹോമീ സ്പോര്‍ട്ട്‌സ് ഈവന്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ബീക്കണ്‍ സ്പോര്‍ട്‌സാണ് കാലിക്കറ്റ് ഹീറോസിന്റെ ഉടമ. ചെന്നൈ സ്പാര്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ചെന്നൈ സ്പാര്‍ട്ടന്‍സിന്റെ ഉടമകള്‍. യു സ്പോര്‍ട്‌സിന്റേതാണ് യു മുംബ. എജൈല്‍ എന്റര്‍ടെയ്ന്‍മെന്റാണ് ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സിന്റെ അവകാശികള്‍. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ഉടമ തോമസ് മുത്തൂറ്റാണ്.

കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ ഇന്ത്യന്‍ നായകന്‍ മോഹന്‍ ഉക്രപാണ്ഡ്യനും കാലിക്കറ്റ് ഹീറോസിനെ ജെറോം വിനീതും നയിക്കും. യു മുംബയെ  ദീപേഷ് സിന്‍ഹയും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ രഞ്ജിത് സിങും ചെന്നൈ സ്പാര്‍ട്ടന്‍സിനെ ഷെല്‍ട്ടണ്‍ മോസസും ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്‌സിനെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ കാഴ്‌സണ്‍ ക്ലാര്‍ക്കും നയിക്കും. ലീഗിലെ ഏറ്റവും വിലയേറിയ താരം അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ രഞ്ജിത് സിങ്ങാണ്.

റൗണ്ട് റോബിന്‍ മത്സരങ്ങള്‍ 15 പോയിന്റ് വീതമുള്ള അഞ്ചു സെറ്റായിട്ടായിരിക്കും നടക്കുക. ആദ്യം 15 പോയിന്റിലെത്തുന്നവര്‍ വിജയിക്കും. പ്ലേഓഫുകളില്‍ ഓരോ സെറ്റും 25 പോയിന്റ് വീതമായിരിക്കും. വിജയിക്കുന്ന ടീമിന് രണ്ട് പോയിന്റ് വീതം നല്‍കും. ഒരു ടീം 5-0ന് വിജയിച്ചാല്‍ അത് വൈറ്റ് വാഷ് ആകും. ആ ടീമിന് മൂന്നു പോയിന്റ് ലഭിക്കും.

മത്സരത്തിന്റെ ആവേശം കൂട്ടുന്നതിനായി സൂപ്പര്‍ സെര്‍വ്, സൂപ്പര്‍ പോയിന്റ് എന്നിങ്ങനെ രണ്ടു ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ഏസ് സെര്‍വ് ചെയ്യുന്നതിനും രണ്ടു പോയിന്റ് വീതം ടീമിന് ലഭിക്കും. ഇതിന് സൂപ്പര്‍ സെര്‍വ് എന്നു പറയും. ഓരോ സെറ്റിലും ടീമിന് സൂപ്പര്‍ പോയിന്റ് വിളിക്കാം. സൂപ്പര്‍ പോയിന്റ് വിളിച്ച ടീം അതു നേടിയാല്‍ രണ്ടു പോയിന്റ് ലഭിക്കും. തോറ്റാല്‍ എതിരാളികള്‍ക്ക് രണ്ടു പോയിന്റ് ലഭിക്കും. ഒരു ടീം 11 പോയിന്റ് നേടുന്നതു വരെ മാത്രമാണ് സൂപ്പര്‍ പോയിന്റ് വിളിക്കാന്‍ അനുവാദമുള്ളത്.

ലോകകപ്പിലും, ഒളിമ്പിക്‌സിലും സ്വര്‍ണമെഡല്‍ ജേതാവ് അമേരിക്കയുടെ ഡേവിഡ് ലീയാണ് ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ഐക്കണ്‍ താരം. 2016ലെ റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ അമേരിക്കന്‍ ടീമിലും ഡേവിഡ് ലീ അംഗമായിരുന്നു. സ്ലൊവേനിയയുടെ ആന്ദ്രെ പതുകാണ് ടീമിലെ മറ്റൊരു വിദേശതാരം.

2015ലെ വോളി ലോകകപ്പില്‍ സ്വര്‍ണം നേടിയ അമേരിക്കയുടെ പോള്‍ ലോട്മാനാണ് കാലിക്കറ്റ് ഹീറോസിന്റെ ഐക്കണ്‍ താരം. സെര്‍ബിയന്‍ താരം നൊവിച ബെലിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെയും കനേഡിയന്‍ ഇന്റര്‍നാഷണല്‍ റൂഡി വെര്‍ഹോഫ് ചെന്നൈയിന്‍ സ്പാര്‍ട്ടന്‍സിന്റെയും തുര്‍ക്കി രാജ്യാന്തരതാരം ടോമിസ്ലാവ് കൊസ്‌കോവിച്ച് യു മുംബയുടെയും ഐക്കണ്‍ താരങ്ങളാണ്.

ഫിക്‌സ്ച്ചര്‍: ഫെബ്രുവരി 2. കൊച്ചി ബ്ലൂസ്‌പൈക്കേഴ്‌സ് – യു മുംബ വോളി, ഫെ3: കാലിക്കറ്റ് ഹീറോസ് – ചെന്നൈ സ്പാര്‍ടന്‍സ് , ഫെ 4: അഹമ്മദാബാദ് ഡിഫന്റേഴ്‌സ് – ബ്ലാക്ക് ഹാക്ക്‌സ് ഹൈദരാബാദ്, ഫെ5: കലിക്കറ്റ് ഹീറോസ് – യു മുംബ വോളി, ഫെ 6: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് – അഹമ്മദാബാദ് ഡിഫന്റേഴ്‌സ് , ഫെ 7: ചെന്നൈ സ്പാര്‍ട്ടന്‍സ് – ബ്ലാക്ക് ഹാക്ക്‌സ് ഹൈദരാബാദ്, ഫെ 8 : കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് – ബ്ലാക്ക് ഹാക്കസ് ഹൈദരാബാദ്, ഫെ 9: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് – കാലിക്കറ്റ് ഹീറോസ്, ഫെ 10: കാലിക്കറ്റ് ഹീറോസ് – ബ്ലാക്ക് ഹാക്ക്‌സ് ഹൈദരാബാദ്, ഫെ 11: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് – ചെന്നൈ സ്പാര്‍ട്ടന്‍സ്, ഫെ 12: യു മുംബ വോളി- ബ്ലാക്ക് ഹാക്ക്‌സ് ഹൈദരാബാദ്, ഫെ13: കാലിക്കറ്റ് ഹീറോസ് – അഹമ്മദാബാദ് ഡിഫന്റേഴ്‌സ്.

ചെന്നൈയിലെ മത്സരങ്ങള്‍: ഫെ 16: ചെന്നൈ സ്പാര്‍ട്ടന്‍സ് – യു മുംബ വോളി, ഫെ17: ചെന്നൈ സ്പാര്‍ട്ടന്‍സ് – അഹമ്മദാബാദ് ഡിഫന്റേഴ്‌സ്, ഫെ 18: യു മുംബ വോളി – അഹമ്മദാബാദ് ഡിഫന്റേഴ്‌സ്, ഫെ 19: ആദ്യ സെമിഫൈനല്‍, ഫെ 20: രണ്ടാം സെമിഫൈനല്‍, ഫെ 22: ഫൈനല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.