Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രിയങ്ക എന്ന വ്യാമോഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2019, 03:41 am IST
inEditorial

ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്ന് പറയാറുണ്ടല്ലോ. ഒരുകാലത്ത് ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പുലിയായിരുന്ന കോണ്‍ഗ്രസ്സ് ഇപ്പോള്‍ പുല്ലുതിന്നുകയാണ്. നെഹ്‌റു കുടുംബത്തിന്റെ അവശിഷ്ടങ്ങളിലൊന്നായ പ്രിയങ്ക വാദ്രയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി കെട്ടിയിറക്കിയിരിക്കുന്നു. ഒറ്റ രാത്രികൊണ്ടാണ് ഈ അഭ്യാസം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയും പ്രിയങ്കയ്‌ക്ക് നല്‍കിയിട്ടുണ്ട്. നെഹ്‌റു കുടുംബത്തിന്റെ വിധേയന്മാരായ മാധ്യമങ്ങള്‍ക്ക് ഇത്രയും മതിയായിരുന്നു. അവര്‍ക്ക് ആരാധിക്കാന്‍ ഒരു വിഗ്രഹംകൂടി കിട്ടിയിരിക്കുകയാണ്.

എന്തൊക്കെയാണ് ഇവര്‍ കൊട്ടിയാഘോഷിക്കുന്നത്! മുത്തശ്ശിയായ ഇന്ദിരയുടെ പിന്‍ഗാമി, ബിജെപിക്കുള്ള കോണ്‍ഗ്രസ്സിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, കോണ്‍ഗ്രസ്സിന്റെ ബ്രഹ്മാസ്ത്രം… അപദാനങ്ങളും അവകാശവാദങ്ങളും അവസാനിക്കുന്നില്ല. ചിലര്‍ക്കറിയേണ്ടത് പ്രിയങ്കയ്‌ക്കെതിരെ ബിജെപി ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ്. സ്മൃതി ഇറാനിയോ യോഗി ആദിത്യനാഥോ? പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയോ? മോദിയുടെ മണ്ഡലമായ വാരാണസിയില്‍ത്തന്നെയാവും പ്രിയങ്ക മത്സരിക്കുകയെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. ഇരയുടെ കാര്‍ഡോ ജാതിക്കാര്‍ഡോ? ഏതാണ് പ്രിയങ്ക പുറത്തെടുക്കുകയെന്നും ചിലര്‍ ആകാംക്ഷാഭരിതരാവുന്നു.

ജനങ്ങള്‍ക്ക് ഇതിലൊന്നും താല്‍പര്യമില്ലെന്നും, കോണ്‍ഗ്രസ്സിന്റെ വിളക്കത്ത് അത്താഴമുണ്ണുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ ആവേശമാണിതെന്നും തിരിച്ചറിയാന്‍ പ്രയാസമില്ല. യഥാര്‍ത്ഥത്തില്‍ പാതിരാത്രി അരങ്ങേറുന്ന കോമഡി ഷോകളില്‍ രാഷ്‌ട്രീയക്കാരുടെ വേഷം ധരിച്ച് എത്തുന്നവരുണ്ടല്ലോ. ഇത്തരം വേഷങ്ങളെ ആരും ഗൗരവത്തിലെടുക്കാറില്ല. ഇതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും പ്രിയങ്കയുടെ രാഷ്‌ട്രീയ പ്രവേശനത്തില്‍ കാണേണ്ടതില്ല. പ്രിയങ്ക രണ്ടു മാസത്തേക്കല്ല രാഷ്‌ട്രീയത്തില്‍ വരുന്നതെന്ന രാഹുലിന്റെ ഭീഷണി പരാജിതന്റെ ജല്‍പ്പനമാണ്. കോണ്‍ഗ്രസ്സിന്റെ ഈ കലാപരിപാടികള്‍ ചിരിക്ക് ധാരാളം വക നല്‍കുന്നുണ്ട് എന്നുമാത്രം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44 സീറ്റാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. തുടര്‍ന്നു നടന്ന പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സ് തറപറ്റി. തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്കപ്പുറം ജനങ്ങള്‍ നല്‍കിയ ശിക്ഷയാണിത്. ഏറ്റവുമൊടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും കടന്നുകൂടാന്‍ കഴിഞ്ഞതിന്റെ കാരണം മറ്റ് ചിലതാണ്. അപ്പോഴും അവിടങ്ങളില്‍ ഭരിച്ചിരുന്ന ബിജെപിയുടെ വോട്ടു ബാങ്കിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല എന്ന സത്യം അംഗീകരിക്കേണ്ടതുണ്ട്.

പ്രിയങ്കയെ കോണ്‍ഗ്രസ്സിന്റെ തുറുപ്പുചീട്ടായി കാണുന്നവര്‍ അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയാണെന്നത് സൗകര്യപൂര്‍വം മറക്കുകയാണ്. അനധികൃത ഭൂമിയിടപാട് അടക്കം നിരവധി അഴിമതി കേസുകളില്‍ ആരോപണം നേരിടുന്ന റോബര്‍ട്ട് വാദ്ര എന്ന് ജയിലിനകത്താവും എന്നേ അറിയാനുള്ളൂ. അഴിമതിക്കേസുകളില്‍ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണത്രേ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ വെട്ടി അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രിയാക്കിയത്. ഇതില്‍ പ്രിയങ്ക ഇടപെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സോണിയയുടെ വിനീത വിധേയനാണ് ഗെഹ്‌ലോട്ട്. 

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ജൈത്രയാത്ര നടത്തിയ ഉത്തര്‍പ്രദേശില്‍ വെറും രണ്ട് ലോക്‌സഭാ സീറ്റാണ് കോണ്‍ഗ്രസ്സിന് നേടാനായത്-റായ്ബറേലിയും അമേഠിയും. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അമ്മയുടെയും മകന്റെയും പാര്‍ട്ടി ദയനീയമായ തോല്‍വി ഏറ്റുവാങ്ങി. പ്രിയങ്കയെ ഇറക്കി ഇതൊക്കെ മാറ്റിമറിക്കാമെന്ന് മനപ്പായസമുണ്ണുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. എന്നാല്‍ ജനങ്ങള്‍ ഇക്കൂട്ടരുടെ താളത്തിനു തുള്ളുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി
Sports

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം
Football

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.